125 വർഷം പഴക്കമുള്ള അലമാര ചുളുവിലയ്‍ക്ക് വാങ്ങി, തുറന്നപ്പോൾ അകത്തതാ നിധി..!

Published : Dec 11, 2023, 08:17 PM IST
125 വർഷം പഴക്കമുള്ള അലമാര ചുളുവിലയ്‍ക്ക് വാങ്ങി, തുറന്നപ്പോൾ അകത്തതാ നിധി..!

Synopsis

അത് തുറന്നു നോക്കാൻ അവർ തീരുമാനിച്ചു. എന്നാൽ, അതിനകത്ത് ആദ്യത്തെ തെരച്ചിലിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പക്ഷേ, ഒരു അറയുടെ അടിയിൽ ഒളിപ്പിച്ചപോലെ വച്ചിരിക്കുന്ന മറ്റൊരു രഹസ്യ അറ കൂടിയുണ്ടായിരുന്നു.

അപ്രതീക്ഷിതമായി കയ്യിൽ കുറേ സ്വർണ്ണവും വെള്ളിയുമൊക്കെ അടങ്ങുന്ന നിധി വന്നുപെട്ടാലെന്ത് ചെയ്യും? ചിലർ ഉടമകളെ കണ്ട് അത് തിരികെ ഏൽപ്പിക്കും. എന്നാൽ, മറ്റ് ചിലർ ഒന്നും പറയാതെ അത് സ്വന്തമാക്കി വയ്ക്കും. അതുപോലെ, ഒരു സെക്കന്റ് ഹാൻഡ് അലമാര വാങ്ങിയ ഒരാളെ കാത്തിരുന്നത് ഞെട്ടിക്കുന്ന ഒരു സർപ്രൈസ് ആണ്. ടെക്സാസിൽ നിന്നുള്ള എമിൽ നോഡൽ എന്നയാളാണ് 15 വർഷം പഴക്കമുള്ള ഒരു വാർഡ്രോബ് വാങ്ങിയത്.

എന്നാൽ, ആ അലമാരക്കകത്ത് തന്നെ മാത്രമല്ല, ഈ ലോകത്തെ തന്നെ അമ്പരപ്പിക്കാൻ പാകത്തിൽ ചിലത് ഒളിച്ചിരിപ്പുണ്ട് എന്ന് അന്നേരം അയാൾ അറിഞ്ഞിരുന്നില്ല. 8000 രൂപ കൊടുത്താണ് ആ അലമാര എമിൽ വാങ്ങിയത്. അതിന്റെ മാർബിൾ വർക്കും വുഡ്‍ഫിനിഷും കണ്ടാണ് അദ്ദേഹം അത് വാങ്ങിയത്. പിന്നീട് അലമാര ഡൈനിം​ഗ് റൂമിൽ വയ്ക്കാം എന്ന് തീരുമാനവും എടുത്തു. 

എന്നാൽ, അലമാര എടുത്തു പൊക്കിയപ്പോഴേക്കും അതിൽ എന്തോ ഉണ്ട് എന്ന് എമിലിനും അലമാര വിറ്റ പ്രീമിയർ എസ്റ്റേറ്റ് സെയിൽസ് നെറ്റ്‌വർക്കിൽ നിന്നുള്ള ജീവനക്കാരനും തോന്നുകയായിരുന്നു. അങ്ങനെ അത് തുറന്നു നോക്കാൻ അവർ തീരുമാനിച്ചു. എന്നാൽ, അതിനകത്ത് ആദ്യത്തെ തെരച്ചിലിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പക്ഷേ, ഒരു അറയുടെ അടിയിൽ ഒളിപ്പിച്ചപോലെ വച്ചിരിക്കുന്ന മറ്റൊരു രഹസ്യ അറ കൂടിയുണ്ടായിരുന്നു. അത് തുറന്ന് നോക്കിയ എമിൽ ഞെട്ടിപ്പോയി. അതിനകത്ത് വെള്ളി, സ്വർണ്ണം, പണം, മിലിറ്ററി ഡോ​ഗ് ടാഗ്‍സ്, സ്റ്റാമ്പുകൾ എന്നിവയെല്ലാം അതിലുണ്ടായിരുന്നു. 

പക്ഷേ, ആരോടും മിണ്ടാതെ അത് കൈക്കലാക്കി വയ്ക്കാൻ എമിൽ തുനിഞ്ഞില്ല. അയാൾ ആ വിവരം ആരുടേതായിരുന്നോ ആ അലമാര അയാളെ അറിയിച്ചു. അയാളുടെ മരിച്ചുപോയ അച്ഛന്റേതായിരുന്നു അലമാര. അതിനകത്ത് അങ്ങനെ ഒരു രഹസ്യ അറ ഉള്ള കാര്യമോ അതിനകത്ത് ഇങ്ങനെയൊരു നിധിയുള്ള കാര്യമോ അയാൾക്കും അറിയില്ലായിരുന്നു. 

എമിൽ വാങ്ങിയ അലമാര തുറക്കുകയും അതിനകത്ത് നിന്നുള്ള സ്വർണ്ണവും വെള്ളിയുമടക്കമുള്ള വസ്തുക്കൾ കാണിക്കുന്നതുമായ ഒരു വീഡിയോ അലമാര വാങ്ങിയ നേരത്തെ തന്നെ വൈറലാവുന്നുണ്ട്. ഇപ്പോഴും ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

വായിക്കാം: അയ്യോ എന്‍റെ നാ​ഗിനിയെ രക്ഷിക്കണേ, ഫയർഫോഴ്‍സിലേക്ക് കോൾ, നാ​ഗിനിയെ കണ്ട് ഞെട്ടി ഉദ്യോ​ഗസ്ഥർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും