Asianet News MalayalamAsianet News Malayalam

അയ്യോ എന്‍റെ നാ​ഗിനിയെ രക്ഷിക്കണേ, ഫയർഫോഴ്‍സിലേക്ക് കോൾ, നാ​ഗിനിയെ കണ്ട് ഞെട്ടി ഉദ്യോ​ഗസ്ഥർ

ഫേസ്ബുക്കിൽ ഈ വ്യത്യസ്തമായ അനുഭവത്തെ കുറിച്ച് ഹെറിൻ ഫയർ ഡിപാർട്മെന്റ് പോസ്റ്റും ഇട്ടിട്ടുണ്ട്. പാമ്പിനെ രക്ഷിച്ചെടുത്തതിന് അഗ്നിശമന സേനാംഗങ്ങളായ ലാംബിനെയും ബ്ലേക്കിനെയും ഡിപ്പാർട്ട്മെന്റ് അഭിനന്ദിക്കുകയും ചെയ്തു.

fire department rescue pet snake named Nagini rlp
Author
First Published Dec 11, 2023, 7:11 PM IST

യുഎസിലെ ഇല്ലിനോയിസിലെ ഒരു ന​ഗരമാണ് ഹെറിൻ. ഇവിടുത്തെ അഗ്നിശമനസേനാം​ഗങ്ങൾക്ക് ബുധനാഴ്ച ഒരു കോൾ വന്നു. വളരെ വ്യത്യസ്തമായ ഒരു സഹായമായിരുന്നു ഫോൺ വിളിച്ചയാൾക്ക് വേണ്ടിയിരുന്നത്. അവരുടെ അടുക്കളയിൽ കാബിനറ്റിന്റെ സൈഡ് പാനലിൽ കുടുങ്ങിയ അവരുടെ പെറ്റിനെ രക്ഷിക്കണം. ആ പെറ്റ് പട്ടിയോ പൂച്ചയോ ഒന്നുമായിരുന്നില്ല. അവരുടെ വളർത്തുപാമ്പായ നാ​ഗിനിയായിരുന്നു. 

ലോറെലി ഹിൽസ് എന്ന സ്ത്രീയാണ് ദയവായി തന്റെ പാമ്പിനെ രക്ഷിക്കണം എന്നും പറഞ്ഞ് അ​ഗ്നിശമനസേനാം​ഗങ്ങളെ വിളിച്ചത്. 12 മണിക്കൂർ നേരമാണ് നാ​ഗിനി അവിടെ കുടുങ്ങിക്കിടന്നത്. ലോറെലിയുടെ കോൾ വന്നതോടെ ഹെറിൻ ഫയർ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള രണ്ട് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. ആറടി നീളമുള്ള പാമ്പിനെ ഒരുപാട് നേരത്തെ പരിശ്രമത്തിന് ശേഷം രക്ഷിച്ചെടുക്കുകയും ചെയ്തു. 

ഫേസ്ബുക്കിൽ ഈ വ്യത്യസ്തമായ അനുഭവത്തെ കുറിച്ച് ഹെറിൻ ഫയർ ഡിപാർട്മെന്റ് പോസ്റ്റും ഇട്ടിട്ടുണ്ട്. പാമ്പിനെ രക്ഷിച്ചെടുത്തതിന് അഗ്നിശമന സേനാംഗങ്ങളായ ലാംബിനെയും ബ്ലേക്കിനെയും ഡിപ്പാർട്ട്മെന്റ് അഭിനന്ദിക്കുകയും ചെയ്തു. ഏതായാലും, ഈ പോസ്റ്റ് കണ്ടതോടെ നിരവധിപ്പേർ രസകരമായ പല ക​മന്റുകളുമായി എത്തി. പാമ്പിനെ രക്ഷിക്കാനുണ്ട് എന്ന കോൾ വന്നതോടെ 37 അ​ഗ്നിശമനസേനാം​ഗങ്ങൾ ജോലി ഉപേക്ഷിച്ചതായിട്ടാണ് താൻ കേട്ടത് എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. 

പാമ്പിനെ രക്ഷിച്ചതിനെ കുറിച്ച് ലോറെലിയും വളരെ നന്ദിയോടെയാണ് സംസാരിച്ചത്. ഫയർ ഡിപാർട്‍മെന്റിൽ വിളിക്കുമ്പോൾ അവർ തന്റെ സഹായത്തിനെത്തുമോ, തന്നോട് കാശ് വാങ്ങുമോ എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. എന്നാൽ, ഉദ്യോ​ഗസ്ഥർ വരികയും തന്നെ സഹായിക്കുകയും ചെയ്തു. വളരെ സ്നേഹത്തോടും സമാധാനത്തോടും കൂടിയാണ് അവർ തന്റെ പാമ്പിനെ രക്ഷിച്ചെടുത്തതും തന്നോട് പെരുമാറിയതും എന്നും അവർ പറയുന്നു. 

വായിക്കാം: ഒരു ദിവസം പാനിപ്പൂരി വിറ്റാൽ എത്ര കിട്ടും? യുവാവിന്റെ മറുപടി കേട്ട് ഞെട്ടി സോഷ്യൽമീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios