
പരാജയങ്ങൾ പെട്ടെന്ന് നമ്മുടെ മനസ് മടുപ്പിക്കും. എന്നാൽ അവിടെ കുടുങ്ങിക്കിടക്കാതെ മുന്നോട് പോകുന്നവർക്ക് മാത്രമാണ് ജീവിതത്തിൽ ജീവയിക്കാന കഴിയൂ. ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷകളിൽ ഒന്നായ ഐഐടി-ജെഇഇ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടിട്ടും കഠിനാധ്വാനം കൊണ്ട് ഗുഗിൾ കയറിയ ഇന്ത്യൻ ടെക്കി തന്‍റെ സിംഗിൾ മദറിനുള്ള സമ്മാനമായി അമ്മയുടെയും മകന്‍റെയും ചിത്രം ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടൈംസ്ക്വയറിലെ ബിൽബോർഡിൽ പ്രദർശിപ്പിച്ചു. പിന്നാലെ അമ്മയെ വിളിച്ച് തന്‍റെ സന്തോഷം അറിയിച്ചു. മകന്‍റെ പിന്നിൽ ടൈംസ്ക്വയർ കണ്ട അമ്മ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് നെറ്റിസെൺസും കുറിച്ചു.
അമേരിക്കയിൽ ഗൂഗിളിൽ ജോലി ചെയ്യുന്ന അഭിജയ് അറോറ വുയുരു എന്ന ഇന്ത്യൻ ടെക്കി തന്‍റെ അമ്മയെ വീഡിയോ കോളിൽ വിളിച്ച് തന്‍റെ പിന്നിലെ വലിയ സ്ക്രീനിലേക്ക് നോക്കാൻ പറഞ്ഞു. നോക്കി നിൽക്കെ അമ്മയുടെയും മകന്‍റെയും കൂറ്റൻ ചിത്രം ബിൽബോർഡിൽ തെളിഞ്ഞു. മകന്‍റെ ബിരുദ ദാന ചടങ്ങിന് അമ്മയോടൊപ്പം എടുത്ത ചിത്രമായിരുന്നു അത്. ലോകത്തിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ബിൽബോർഡിൽ അമ്മയുടെയും തന്‍റെയും ചിത്രം തെളിഞ്ഞപ്പോൾ അമ്മയെക്കാൾ സന്തോഷത്തിലായിരുന്നു മകൻ. അച്ഛനില്ലാതെ തന്നെ വളർത്തി വലുതാക്കിയ അമ്മ. പഴയ പുസ്തകൾ നോക്കിയാണ് പഠിച്ചതെങ്കിലും ഏറ്റവും മികച്ച സ്കൂളിൽ തന്നെ പഠിപ്പിച്ചു. രാത്രി മുഴുവനും തന്നെ പഠിപ്പിക്കാൻ വേണ്ടി അമ്മ ചെലവഴിച്ചു. 2012 -ൽ ഐഐടി തോറ്റപ്പോൾ. അവരും കരഞ്ഞു. ഞാനും കരഞ്ഞു. 2026 -ൽ കാമ്പസ് ജോല് സെലക്ഷൻ കിട്ടാതെ ബിരുദം നേടി. എല്ലാ ബിസിനസ് സ്കൂളുകളും എന്നെ വേണ്ടെന്ന് വച്ചു.
അങ്ങനെ വർഷങ്ങളുടെ തിരിച്ചടികളിലും അനിശ്ചിതത്വത്തിലും തന്നോടൊപ്പം നിന്ന അമ്മയോട് നന്ദി പറയാനുള്ള മാർഗമാണിതെന്ന് അഭിജയ് വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. "എന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിവസമായിരുന്നു ഇത്, എന്റെ അമ്മയുടെ എല്ലാ ത്യാഗങ്ങൾക്കും നന്ദി പ്രകടിപ്പിക്കാൻ ഞാൻ ന്യൂയോർക്ക് ടൈംസ് സ്ക്വയർ ബിൽബോർഡിൽ അവരെ അവതരിപ്പിച്ചു," അദ്ദേഹം എഴുതി. യുഎസിലും ജോലി തേടി അലഞ്ഞു. അപ്പോൾ അമ്മയും ഭാര്യയുമായിരുന്നു കൂടെ നിന്നത്. ജോലിയില്ലാതെ കുടുംബം പോറ്റിയപ്പോൾ ഭാര്യ സാമ്പത്തികമായി പിന്തുണച്ചു, അതേസമയം അമ്മ എപ്പോഴും പ്രോത്സാഹനത്തിന്‍റെ അവസാനിക്കാത്ത ഉറവിടമായി തുടർന്നു. ഒടുവിൽ ഒരു എഐ റെസ്യൂമെ ടൂൾ നിർമ്മിച്ചതാണ് അഭിജയ്യ്ക്ക് വഴിത്തിരിവായത്.
അങ്ങനെ ഹാർവാർഡ് സർവകലാശാലയിൽ പ്രവേശനം നേടി. 2025 -ൽ സാൻ ഫ്രാൻസിസ്കോയിൽ യൂട്യൂബിന്‍റെ പ്രൊഡക്റ്റ് മാനേജരായി ഗൂഗിളിൽ ചേർന്നു. പിന്നീട് അദ്ദേഹം സിലിക്കൺ വാലിയിലെ വിജയിച്ച എഐ കമ്പനികളുടെ സിഇഒമാരെ ഉൾപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് ആരംഭിച്ചു. ഇന്ന് 6,00,000-ത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയെ നിലനിർത്തുന്നു. അഭിജിതിന്‍റെ ടൈംസ് സ്‌ക്വയറിലെ അമ്മയ്ക്കുള്ള സ്നേഹസമ്മാനം സമൂഹ മാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചു. തിടിച്ചടികളിൽ തളരാതെയുള്ള ഒരു മകന്‍റെ വിജയമെന്നായിരുന്നു ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. "എന്നെ ശരിക്കും സന്തോഷിപ്പിച്ചു. വളർന്നു കൊണ്ടേയിരിക്കുക. അമ്മയെ കൂടുതൽ കൂടുതൽ അഭിമാനിയാക്കുക." ഒരു കാഴ്ചക്കാരൻ വീഡിയോക്ക് താഴെ എഴുതി.