ഒരു കിലോ വറുത്ത വെണ്ടയ്ക്ക് വില 7,250 രൂപ! അമേരിക്കയിൽ വെണ്ടയ്ക്കയാണ് താരമെന്ന് നെറ്റിസെൺസ്, വീഡിയോ

Published : Jun 07, 2026, 02:42 PM IST
 bhindi snack

Synopsis

അമേരിക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെണ്ടയ്ക്ക സ്നാക്കിന് 600 രൂപ വിലയെന്നറിഞ്ഞ് അമ്പരന്ന ഇന്ത്യൻ യുവാവിൻ്റെ വീഡിയോ വൈറലാകുന്നു. ഇന്ത്യയിലെ സാധാരണ പച്ചക്കറിയായ വെണ്ടയ്ക്ക അമേരിക്കയിൽ പ്രീമിയം സ്നാക്കായി മാറിയതും അതിൻ്റെ ഭീമമായ വിലയുമാണ് ആശിഷ് അഹൂജ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. ഈ വില താരതമ്യം സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾക്ക് വഴിവെച്ചു.

 

ഇന്ത്യക്കാരുടെ അടുക്കളകളിലെ ഏറ്റവും സാധാരണക്കാരനായ വെണ്ടയ്ക്ക അമേരിക്കയിൽ ചെന്നപ്പോൾ ലുക്കും വിലയും മാറി ‘പ്രീമിയം സ്നാക്കായി’. അമേരിക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ വറുത്ത് മസാല ചേർത്ത വെണ്ടയ്ക്ക ചെറിയ പാക്കറ്റിലാക്കി വൻ വിലയ്ക്ക് വിൽക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ ആശിഷ് അഹൂജ എന്ന യുവാവ്. ഇൻസ്റ്റാഗ്രാമിൽ ഇദ്ദേഹം പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്.

ഒരു പാക്കറ്റിന് 600 രൂപ !

അതെ, നമ്മൾ നിത്യേന കറിവെക്കാൻ ഉപയോഗിക്കുന്ന വെണ്ടയ്ക്കയെ കുറിച്ച് തന്നെയാണ് പറഞ്ഞ് വന്നത്. അമേരിക്കയിൽ കുറഞ്ഞ അളവിൽ വലിയ വിലയ്ക്കാണ് വിൽക്കുന്നതെന്ന് ആശിഷ് വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നു. 85 ഗ്രാം മാത്രം തൂക്കമുള്ള ഈ വെണ്ടയ്ക്കാ സ്നാക്ക് പാക്കറ്റിന് 6.50 യുഎസ് ഡോളറാണ് വില. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 600 രൂപയോളം വരും! ഈ കണക്ക് വെച്ച് ഒരു കിലോഗ്രാം വെണ്ടയ്ക്കാ സ്നാക്ക് വാങ്ങണമെങ്കിൽ ഏകദേശം 7,250 രൂപ നൽകേണ്ടി വരുമെന്ന് ആശിഷ് കണക്കുകൂട്ടുന്നു. വിപണിയിലെ മറ്റ് പ്രമുഖ ചിപ്സ് ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വിലയുടെ വലിപ്പം മനസ്സിലാകുക.

 

 

'അവനെങ്കിലും രക്ഷപ്പെട്ടല്ലോ'

അമേരിക്കയിൽ ലെയ്സിന്‍റെ (Lay's) വലിയൊരു പാക്കറ്റിന് വെറും 2.50 ഡോളർ (ഏകദേശം 200 രൂപ) മാത്രമാണ് വില. ഇവിടെയുള്ള ഭൂരിഭാഗം സ്നാക്കുകളും 2 മുതൽ 4 ഡോളർ വരെയുള്ള നിരക്കിൽ ലഭിക്കുമ്പോഴാണ് ഈ ചെറിയ വെണ്ടയ്ക്കാ പാക്കറ്റിന് 6.50 ഡോളർ ഈടാക്കുന്നത്. അമേരിക്കയിൽ വെണ്ടയ്ക്ക അധികം വിളയാത്തത് കൊണ്ടാകാം ഈ അമിത വില," ആശിഷ് വീഡിയോയിൽ പറയുന്നു. "സത്യം പറയൂ, 7,200 രൂപയ്ക്ക് വെണ്ടയ്ക്ക വാങ്ങുമോ അതോ അത്രയും പൈസയ്ക്ക് ഫ്രിഡ്ജ് നിറയെ സാധനങ്ങൾ വാങ്ങുമോ? ഇന്ത്യയിൽ ഇത് വെറുമൊരു സാധാരണ സബ്ജിയാണ്. എന്നാൽ, അമേരിക്കയിൽ ഇതിനെ വറുത്ത് പാക്കറ്റിലാക്കിയപ്പോൾ ഇതൊരു ആഡംബര സ്നാക്ക്സായി മാറി," എന്ന കുറിപ്പോടെയാണ് ആശിഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ കൗതുകകരവും രസകരവുമായ കമന്‍റുകളുമായി നിരവധി ഇന്ത്യക്കാരാണ് രംഗത്തെത്തിയത്. "വെണ്ടയ്ക്കയ്ക്ക് എൻആർഐ പദവി കിട്ടിയപ്പോൾ അത് സ്വന്തം വേരുകൾ മറന്നുപോയി" എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇന്ത്യൻ മാതാപിതാക്കൾ ഈ വില കണ്ടാൽ ബോധംകെട്ടു വീഴുമെന്നും, നമ്മളേക്കാൾ നന്നായി വിദേശത്ത് രക്ഷപ്പെട്ടത് വെണ്ടയ്ക്കയാണെന്നും തുടങ്ങി നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് താഴെ നിറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

16 വർഷത്തിനു ശേഷം ആ കുട്ടികളെ വീണ്ടും കണ്ടപ്പോൾ; ബെംഗളൂരുവിൽ നിന്നുള്ള വീഡിയോയുമായി പോളിഷ് പ്രധാനമന്ത്രി
പർവ്വതാരോഹണത്തിനിടയിൽ ആർത്തവം, താൽക്കാലികമായി പാഡ് നിർമ്മിക്കേണ്ടി വന്നുവെന്ന് യുവതി