ലണ്ടനിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം, 2000 അപേക്ഷകളയച്ചു, ജോലി കിട്ടിയില്ല, അനുഭവം പങ്കുവച്ച് യുവതി

Published : Mar 18, 2025, 04:43 PM IST
ലണ്ടനിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം, 2000 അപേക്ഷകളയച്ചു, ജോലി കിട്ടിയില്ല, അനുഭവം പങ്കുവച്ച് യുവതി

Synopsis

താൻ മാത്രമാണോ ഇങ്ങനെ ജോലി തേടി പരാജയപ്പെട്ട് പോകുന്നത്? നിങ്ങളുടെ അനുഭവം പങ്ക് വയ്ക്കൂ എന്ന് പറഞ്ഞാണ് അവൾ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ജോലി കണ്ടെത്തുക എന്നത് ഇന്ന് പലരേയും സംബന്ധിച്ച് വളരെ കഠിനമായ കാര്യം തന്നെയാണ്. അതിനി ഇന്ത്യയിലായാലും അങ്ങനെ തന്നെ വിദേശത്തായാലും അങ്ങനെ തന്നെ. അതുപോലെ ഇന്ത്യക്കാരിയായ ഒരു വിദ്യാർത്ഥിനി വിദേശത്ത് ജോലി കണ്ടെത്താനുള്ള തന്റെ കഠിനമായ ശ്രമങ്ങളെ കുറിച്ച് വിവരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. ഓരോ ശ്രമങ്ങളും പരാജയപ്പെടുകയാണ് എന്നും യുവതി പറയുന്നു. 

റായ്പൂരിൽ നിന്നുള്ള, നിലവിൽ ലണ്ടനിൽ കഴിയുന്ന അദിതി കുക്രേജയാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചത്. അവൾക്ക് നിയമത്തിൽ ബിരുദാനന്തരബിരുദമുണ്ട്. രണ്ടായിരത്തിലധികം പൊസിഷനുകളിലേക്ക് താൻ അപേക്ഷിച്ചെങ്കിലും ഓരോയിടത്തും താൻ പരാജയപ്പെടുകയായിരുന്നു എന്നും ജോലി കിട്ടിയില്ല എന്നുമാണ് അവൾ പറയുന്നത്. 

ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദിതി നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. അതിനുശേഷം 2024 മാർച്ച് മുതൽ അവൾ ജോലി അന്വേഷിച്ച് അലയുകയാണ്. ലണ്ടനിൽ നിരവധി സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

താൻ മാത്രമാണോ ഇങ്ങനെ ജോലി തേടി പരാജയപ്പെട്ട് പോകുന്നത്? നിങ്ങളുടെ അനുഭവം പങ്ക് വയ്ക്കൂ എന്ന് പറഞ്ഞാണ് അവൾ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരന്തരം അവ​ഗണിക്കപ്പെട്ടെങ്കിലും പരാജയം സമ്മതിക്കാൻ അവൾ ഒരുക്കമല്ല. അവൾ തന്റെ സിവിയുടെ നിരവധി പ്രിന്റുകൾ എടുക്കുകയും റസ്റ്റോറന്റ്, ബാർ, കഫേ തുടങ്ങി പോകുന്നിടത്തെല്ലാം നൽകാനും തുടങ്ങി. എന്നാൽ, എന്നിട്ടും ജോലി കിട്ടിയില്ല എന്നാണ് അവൾ പറയുന്നത്. 

എന്തായാലും, അദിതി തോറ്റ് പിന്മാറാൻ ഇപ്പോഴും ഒരുക്കമല്ല. അവളുടെ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നതായി അനേകം പേരാണ് കുറിച്ചത്. ഒപ്പം നിരാശപ്പെടേണ്ട എന്നും വലിയ അവസരം തന്നെ അവളെ തേടിയെത്തുമെന്നും നിരവധിപ്പേർ അവളോട് പറഞ്ഞിട്ടുണ്ട്. 

ദിവസേന കാശും കളഞ്ഞ് ഓഫീസിൽ പോയി ജോലി ചെയ്യേണ്ടതുണ്ടോ? പോസ്റ്റുമായി യുവതി, അനുകൂലിച്ച് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു