‘ഞാൻ ഒറ്റയ്ക്കാണ് യാത്ര തുടങ്ങിയത്...’; ഇൻഡിഗോ പൈലറ്റിന്‍റെ കാവ്യാത്മക അറിയിപ്പ് വൈറൽ, കൈയടിച്ച് സോഷ്യൽ മീഡിയ

Published : Aug 30, 2026, 09:22 AM IST
Indigo Flight

Synopsis

കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ പൈലറ്റ്, പതിവ് അറിയിപ്പുകൾക്ക് പകരം കവിത ചൊല്ലി യാത്രക്കാരെ അത്ഭുതപ്പെടുത്തി. യാത്രക്കാരിൽ ഒരാൾ പങ്കുവെച്ച ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയും, ഇൻഡിഗോ ഉൾപ്പെടെ നിരവധി പേർ പൈലറ്റിനെ അഭിനന്ദിച്ചു.

വിമാന യാത്രയ്ക്കിടയിലെ പതിവ് അറിയിപ്പുകൾക്ക് പകരം കവിതാ ശകലങ്ങൾ ചൊല്ലി യാത്രക്കാരുടെ ഹൃദയം കീഴടക്കി ഇൻഡിഗോ പൈലറ്റ്. കൊൽക്കത്തയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് നടത്തിയ വ്യത്യസ്തമായ ഇൻ - ഫ്ലൈറ്റ് അനൗൺസ്‌മെന്‍റിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഞ്ചിത എന്ന യാത്രക്കാരിയാണ് വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

'പൈലറ്റിന്‍റെ കവിത, ഇന്‍റിഗോയ്ക്ക് നന്ദി'

കൊൽക്കത്തയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ് വിമാനം ഇപ്പോഴുള്ളതെന്നും നഗരത്തിലെ താപനില 29 ഡിഗ്രിയാണെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഏകദേശം 20 മിനിറ്റിനുള്ളിൽ വിമാനം കൊൽക്കത്തയിൽ ഇറങ്ങുമെന്നും ഈ സമയത്തേക്കായി കാബിൻ താപനില 24 ഡിഗ്രിയായി ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് പതിവ് ലാൻഡിങ് അറിയിപ്പുകൾക്കപ്പുറം ഒരു ‘ഷെയർ’ ചൊല്ലാൻ ആഗ്രഹിക്കുന്നതായി പൈലറ്റ് അറിയിച്ചു.

തുടർന്ന് പ്രശസ്തമായ വരികൾ അദ്ദേഹം ആലപിച്ചു, 'എന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് ഞാൻ ഒറ്റയ്ക്ക് യാത്ര ആരംഭിച്ചു, പക്ഷേ ആളുകൾ എന്നോടൊപ്പം ചേർന്നുകൊണ്ടിരുന്നു, അങ്ങനൊരു യാത്രാസംഘം രൂപപ്പെട്ടു.” ഒറ്റയ്ക്ക് തുടങ്ങിയ യാത്രയിൽ ആളുകൾ ഒപ്പം ചേർന്ന് അത് ഒരു കാരവാനായി മാറിയെന്ന അർഥം വരുന്ന വരികളാണ് പൈലറ്റ്, തന്‍റെ യാത്രക്കാരുമായി പങ്കുവെച്ചത്. അറിയിപ്പിന് പിന്നാലെ “നിങ്ങളുടെ യാത്ര മനോഹരമാക്കാൻ കഴിഞ്ഞതിൽ നന്ദി” എന്ന സന്ദേശത്തോടെ പൈലറ്റ് യാത്രക്കാരോട് നന്ദി പറഞ്ഞു. വീഡിയോ പങ്കുവെച്ച സഞ്ചിത, ഇത്തരം ‘കൂൾ’ പൈലറ്റുമാരെ നിയമിച്ചതിന് ഇൻഡിഗോയ്ക്ക് നന്ദി അറിയിച്ചു.

പ്രതികരിച്ച് ഇന്‍റിഗോയും

വീഡിയോയ്ക്ക് ഇൻഡിഗോയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും പ്രതികരിച്ചു. ജീവനക്കാരുടെയും പൈലറ്റുമാരുടെയും സേവനം യാത്രക്കാരന് സന്തോഷകരവും ഓർമ്മിക്കാവുന്നതുമായൊരു അനുഭവമായി മാറിയതിൽ സന്തോഷമുണ്ടെന്നും അഭിനന്ദനം ക്രൂവുമായി പങ്കുവെക്കുമെന്നും എയർലൈൻ അറിയിച്ചു. “മനോഹരമായ അറിയിപ്പ്”, “പ്രതീക്ഷിക്കാത്ത മധുരമുള്ള നിമിഷം”, “പൈലറ്റിന് കവിയുടെ ഹൃദയമുണ്ട്” തുടങ്ങിയ രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

മകളെ ക്ലാസിൽ നിർത്തി, ചോദിക്കാനെത്തിയ അച്ഛൻ അധ്യാപകനെ പൊതിരെ തല്ലി; സിസിടിവി ദൃശ്യങ്ങൾ വൈറൽ, വിവാദം
രാത്രിയെന്നില്ല, എപ്പോഴും മരുന്നുകൾ സുലഭം; ഇന്ത്യയിലെ ആരോഗ്യസേവനങ്ങളെ പുകഴ്ത്തി മുൻ യുകെ ഡോക്ടർ