'രണ്ടെണ്ണം വിട്ടപ്പോൾ ആകാശത്ത് ഒന്ന് ആടാന്‍ ആശ'; മദ്യപാനിയെ ക്രെയിനില്‍ കിടത്തി ഊഞ്ഞാലാട്ടിയ കേസില്‍ അന്വേഷണം

Published : May 22, 2025, 04:08 PM IST
'രണ്ടെണ്ണം വിട്ടപ്പോൾ ആകാശത്ത് ഒന്ന് ആടാന്‍ ആശ'; മദ്യപാനിയെ ക്രെയിനില്‍ കിടത്തി ഊഞ്ഞാലാട്ടിയ കേസില്‍ അന്വേഷണം

Synopsis

മദ്യപിച്ച് ഉന്മത്തനായപ്പോൾ ആകാശത്ത് ഊഞ്ഞാലാടാന്‍ ആശ. പിന്നൊന്നും നോക്കിയില്ല, ക്രെയിന്‍ ഓപ്പറേറ്ററെ സെറ്റാക്കി. പക്ഷേ, വീഡിയോ വൈറലായതോടെ പണി കിട്ടി. 


ദ്യപിച്ച് ഉന്മത്തനായാല്‍ പിന്നെ എല്ലാം കാല്‍ക്കീഴിലാണെന്നാണ് ചിലരുടെ ചിന്ത. അസാധാരണമായ ആഗ്രഹങ്ങളായിരിക്കും ചിലര്‍ക്ക്. അത്തരമൊരു ആഗ്രഹം പൂര്‍ത്തീകരിച്ചതിന് പിന്നാലെ കേസ് വന്നാലോ? മദ്യപിച്ച് ഉന്മത്തനായപ്പോൾ ആകാശത്ത് ഊഞ്ഞാലാടാനുള്ള ആഗ്രഹം ഗ്രാമത്തിലെ ക്രെയിന്‍ ഓപ്പറേറ്ററോട് പറഞ്ഞു. സുഹൃത്തിന്‍റെ ഒരാഗ്രഹമല്ലേ? ക്രെയിന്‍ ഓപ്പറേറ്റര്‍ അങ്ങ് സാധിച്ച് കൊടുത്തു. കട്ടിലില്‍ കിടത്തി, കട്ടിലോടെ ആകാശത്തേക്ക് ഉയ‍ർത്തി. ഒരു കൊച്ച് കുട്ടിയെ തൊട്ടിലാട്ടും പോലെ വിശാലമായ ആകാശത്ത് സുഹൃത്തിനെ തൊട്ടിലാട്ടി ആഗ്രഹം സാധിച്ച് കൊടുത്തു. 

സംഭവം നടന്നത് അങ്ങ് റഷ്യയിലെ പ്രിമോർസ്കി ക്രായിയിലെ സോലോവെയി-ക്ലിയുച് ഗ്രാമത്തിലാണ്. പക്ഷേ, സംഗതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ കളി കാര്യമായി. പിന്നാലെ കേസായി,  അന്വേഷണമായെന്ന് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകാശത്ത് മൂന്നാല് കയറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു പലകയില്‍ ഒരാൾ പുറത്തേക്ക് കാലും നീട്ടി കിടക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോ ദൃശ്യം സൂം ഔട്ട് ആകുന്നതോടെ ഏതാണ്ട് മൂന്നാല് നിലയോളം ഉയരത്തിലാണ് അദ്ദേഹം കിടക്കുന്നതെന്ന് വ്യക്തമാകൂ. സമീപത്തായി ഒരു രണ്ട് നില വീട് കാണാം.  ഒപ്പം പരമാവധി ഉയരത്തിലേക്ക് ഉയർത്തിയ ക്രെയിനും. 

 

 

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആളുകൾ അപകടകരമായ ഈ ഊഞ്ഞാലാട്ടത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായി പ്രതികരിച്ചു. വീഡിയോ പ്രാദേശിക ഭരണകൂടത്തിന്‍റെ ശ്രദ്ധയിലും പെട്ടു. പിന്നാലെ പ്രാദേശിക പ്രോസിക്യൂട്ട‍ർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം ക്രെയിന്‍ ഓപ്പറേറ്റര്‍ക്കെതിരെയാണെന്നാണ് റിപ്പോര്‍ട്ടുകൾ. 'ഞാന്‍ എന്‍റെ കാറില്‍ കിടന്നിട്ടുണ്ട്. ബാത്ത്റൂമില്‍ ഉറങ്ങിയിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഒരു ക്രെയിനില്‍ ഉറങ്ങിയിട്ടില്ല. പ്രത്യേകിച്ചും വായുവില്‍. ഇത് അപകടകരമാണ്' ഒരു കാഴ്ചക്കാരനെഴുതി. 'മരണക്കിടക്കയിലെ ആട്ടം' എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇതിനിടെ വൈറലായ മറ്റൊരു വീഡിയോയില്‍ നൂറുകണക്കിന് നിലകളുള്ള ഒരു കെട്ടിടത്തിന്‍റെ മുകളില്‍ ഘടിപ്പിച്ച ഒരു ക്രെയിനില്‍ ഒരു മനുഷ്യന്‍ ഇരുന്ന് ആടുന്നത് കാണാം. യുഎസിലെ ടെക്സാസിലെ ഓസ്റ്റിന്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യമെന്ന തരത്തിലാണ് ആ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 
 

 

 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും