വാടകവീടും സ്വന്തം വീടും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ബെംഗളൂരുവിലെ ഐടി ജീവനക്കാരൻ, വീഡിയോ വൈറൽ

Published : Jul 07, 2026, 02:30 PM IST
difference between rented house and own house

Synopsis

ബെംഗളൂരുവിലെ ഐടി ജീവനക്കാരനായ വിശാൽ ശർമ്മ വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മാറിയതിന്‍റെ വൈകാരിക നിമിഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഈ വീട് വാങ്ങൽ തന്‍റെ മാത്രം നേട്ടമല്ലെന്നും, കുടുംബത്തിന്‍റെ മുഴുവൻ സന്തോഷവും സ്വപ്നവുമാണ് ഇതിലൂടെ സാക്ഷാത്കരിച്ചതെന്നും വീഡിയോ വ്യക്തമാക്കുന്നു.

 

സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് കേവലം ഒരു സ്വത്ത് സമ്പാദനം മാത്രമല്ല, മറിച്ച് ഒരു കുടുംബത്തിന്‍റെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരമാണെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ. വാടക വീട്ടിലെ താമസത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന വൈകാരികമായ മാറ്റം പങ്കുവെച്ചുകൊണ്ട് ബെംഗളൂരുവിലെ ഒരു ഐടി ജീവനക്കാരൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്‍റെ ഹൃദയം കവരുന്നത്.

വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക്

വിശാൽ ശർമ്മ എന്ന യുവാവാണ് തന്‍റെ പുതിയ വീടിന്‍റെ രജിസ്ട്രേഷൻ ദിവസത്തെ വികാരനിർഭരമായ നിമിഷങ്ങൾ 'ടെക്കി ഓൺ റീൽസ്' എന്ന തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. "ആ ദിവസം, വാടകയ്ക്ക് താമസിക്കുന്നതും സ്വന്തമായി ഒരു വീട് വാങ്ങുന്നതും തമ്മിലുള്ള യഥാർത്ഥ വ്യത്യാസം ഞാൻ തിരിച്ചറിഞ്ഞു. ആ രജിസ്ട്രേഷൻ പേപ്പറുകളിൽ പതിഞ്ഞത് എന്‍റെ ഒപ്പ് മാത്രമായിരിക്കാം, പക്ഷേ അതിന്‍റെ സന്തോഷം എന്‍റെ കുടുംബത്തിന്‍റെതായിരുന്നു." - വിശാൽ ശർമ്മ വീഡിയോയിൽ പറയുന്നു.

 

 

രജിസ്ട്രേഷൻ ദിവസം ബെംഗളൂരുവിലുള്ള തന്‍റെ സഹോദരനും സഹോദരിയും ഉൾപ്പെടെയുള്ള എല്ലാ കുടുംബാംഗങ്ങളും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വിശാൽ ഓർക്കുന്നു. മാതാപിതാക്കളുടെ അനുഗ്രഹവും കുട്ടികളുടെ ആവേശവും എല്ലാവരുടെയും മുഖത്തെ പുഞ്ചിരിയും ആ ദിവസത്തെ കൂടുതൽ സവിശേഷമാക്കി. താൻ ഒറ്റയ്ക്കല്ല ഈ വീട് വാങ്ങിയതെന്നും, ഈ വലിയ യാത്രയിൽ തന്‍റെ കുടുംബം മുഴുവൻ പങ്കാളികളായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷിതത്വം @ പീക്ക്

'വാടക വീടിന് തരാൻ കഴിയാത്ത സന്തോഷം'"കുടുംബത്തിനായി ഒരു വീട് വാങ്ങുക എന്നത് വെറുമൊരു ഒപ്പിൽ ഒതുങ്ങുന്നതല്ല" എന്ന അടിക്കുറിപ്പോടെയാണ് വിശാൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒരു വീട് വാങ്ങുന്നത് എങ്ങനെയാണ് ഒരു കുടുംബത്തെ മുഴുവൻ ഒന്നിപ്പിക്കുന്നതെന്നും, വർഷങ്ങളോളം വാടക വീടുകളിൽ താമസിച്ചാൽ ഒരിക്കലും കിട്ടാത്ത സുരക്ഷിതത്വവും സന്തോഷവുമാണ് സ്വന്തം വീട് നൽകുന്നതെന്നും ഈ വീഡിയോയിലൂടെ വിശാൽ വ്യക്തമാക്കുന്നു. നിരവധി പേരാണ് വിശാലിനും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തുന്നത്. സ്വന്തമായി വീട് വാങ്ങിയപ്പോഴുള്ള സമാനമായ അനുഭവങ്ങൾ പലരും കമന്റ് ബോക്സിൽ പങ്കുവെക്കുന്നുണ്ട്. വലിയ സാമ്പത്തിക ബാധ്യതകൾക്കിടയിലും മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് സ്വന്തം വീട് എന്നത് എത്രത്തോളം വൈകാരികമായ കാര്യമാണെന്ന് ഈ വീഡിയോ അടിവരയിടുന്നു.

PREV
Read more Articles on
click me!

Recommended Stories

ആംബുലൻസില്ല, ഉണ്ടെങ്കിൽതന്നെ വരാൻ റോഡില്ല, രോഗിയായ സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു, പക്ഷേ വഴിമധ്യേ മരിച്ചെന്ന് ഡോക്ടർ
വീടിനടുത്ത് വച്ച് യുവാവിനെ സിംഹം പിടികൂടി, കല്ലെറിഞ്ഞ് യുവാവിന്‍റെ ജീവൻ രക്ഷിച്ച് നാട്ടുകാർ, ഭയപ്പെടുത്തുന്ന വീഡിയോ