Viral video: ഇങ്ങനെയും നേരെ നിൽക്കാനാവുമോ രാജവെമ്പാലയ്‍ക്ക്, പേടിപ്പെടുത്തുന്ന വീഡിയോ

Published : Mar 01, 2023, 09:27 AM IST
Viral video: ഇങ്ങനെയും നേരെ നിൽക്കാനാവുമോ രാജവെമ്പാലയ്‍ക്ക്, പേടിപ്പെടുത്തുന്ന വീഡിയോ

Synopsis

മിക്കവാറും ആളുകളെ ഈ വീഡിയോ പേടിപ്പിച്ചിട്ടുണ്ട്. ഇത് ഒരു പേടിപ്പിക്കുന്ന വീഡിയോ തന്നെയാണ് എന്ന് മിക്കവാറും ആളുകളും കമന്റ് നൽകി. ഒരാൾ രസകരമായി കുറിച്ചത്, തന്റെ മുന്നിലേക്കൊന്നും ഇതുപോലെ വന്ന് നിന്നേക്കരുത് എന്നാണ്. 

ഈ ലോകത്ത് ആളുകളെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന ജീവിയാണ് പാമ്പ്. അതുപോലെ തന്നെ പാമ്പുകളുടെ അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. മിക്കവർക്കും അത് കാണാൻ വലിയ താല്പര്യവുമുണ്ട്. ഇന്ത്യൻ‌ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ മിക്കവാറും വൈൽഡ് ലൈഫുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇതും. 

ഒരു രാജവെമ്പാലയാണ് വീഡിയോയിൽ കാണുന്നത്. ഒരു രാജവെമ്പാലക്ക് ശരിക്ക് നിൽക്കാനും ഒരു മുതിർന്ന വ്യക്തിയുടെ കണ്ണുകളിലേക്ക് നേരെ നോക്കാനും സാധിക്കും എന്നും വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നുണ്ട്. വീഡിയോയിൽ കാണുന്ന പാമ്പ് തന്റെ ശരീരത്തിന്റെ മുക്കാൽ ഭാ​ഗവും ഉയർത്തിയിരിക്കുകയാണ്. 

തിങ്കളാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. ഒന്നരലക്ഷത്തിലധികം ആളുകൾ വളരെ പെട്ടെന്ന് തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. മിക്കവാറും ആളുകളെ ഈ വീഡിയോ പേടിപ്പിച്ചിട്ടുണ്ട്. ഇത് ഒരു പേടിപ്പിക്കുന്ന വീഡിയോ തന്നെയാണ് എന്ന് മിക്കവാറും ആളുകളും കമന്റ് നൽകി. ഒരാൾ രസകരമായി കുറിച്ചത്, തന്റെ മുന്നിലേക്കൊന്നും ഇതുപോലെ വന്ന് നിന്നേക്കരുത് എന്നാണ്. 

ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. പാമ്പുകളിൽ ഏറ്റവും നീളം കൂടിയതും രാജവെമ്പാല തന്നെ. പ്രായപൂർത്തിയായ ഒരു രാജവെമ്പാലയ്ക്ക് 10 മുതൽ 12 അടി വരെ നീളവും ഒമ്പത് കിലോയോളം ഭാരവും ഉണ്ടാകും. നാഷണൽ ജിയോഗ്രാഫിക് പറയുന്നത് അനുസരിച്ച്, അവയ്ക്ക് ഒരു മുതിർന്ന മനുഷ്യന്റെ നേർക്ക് നോക്കാനാവുന്നത്രയും നേരെ നിൽക്കാനാവും. വളരെ അധികം വിഷമുള്ള പാമ്പാണ് എങ്കിലും പൊതുവെ മനുഷ്യരുടെ നേർക്ക് ഇടയാൻ നിൽക്കാത്ത പാമ്പാണ് രാജവെമ്പാല എന്നും പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്