അച്ചോടാ, എന്തൊരു ക്യൂട്ടാണ്; അച്ഛന്റെ ഉറക്കം കളയുന്ന സിംഹക്കുഞ്ഞുങ്ങൾ, വീഡിയോ 

Published : Jan 09, 2024, 08:59 PM ISTUpdated : Jan 09, 2024, 10:25 PM IST
അച്ചോടാ, എന്തൊരു ക്യൂട്ടാണ്; അച്ഛന്റെ ഉറക്കം കളയുന്ന സിംഹക്കുഞ്ഞുങ്ങൾ, വീഡിയോ 

Synopsis

വീഡിയോയിൽ, അച്ഛൻ സിംഹം ഉറങ്ങാൻ ശ്രമിക്കുന്നത് കാണാം. മൂന്ന് സിംഹക്കുഞ്ഞുങ്ങൾ അതിന്റെ അടുത്തായി ഉണ്ട്. എന്നാൽ, അതിൽ രണ്ട് കുഞ്ഞുങ്ങൾ മഹാ വികൃതികൾ തന്നെയാണ്.

കാട്ടിലെ കാഴ്ചകൾക്ക് എന്ത് ഭം​ഗിയാണ് അല്ലേ? വന്യമൃ​ഗങ്ങളോടും കാട്ടിൽ മാത്രം കാണുന്ന പക്ഷികളോടും ഒക്കെ നമുക്കുള്ള കൗതുകം അത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും അതിവേ​ഗത്തിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അങ്ങനെയുള്ള വീഡിയോകൾ സ്ഥിരമായി പങ്കുവയ്ക്കുന്ന യൂട്യൂബ് അക്കൗണ്ടാണ് ലേറ്റസ്റ്റ് സൈറ്റിം​ഗ്സ്. അതിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുഞ്ചിരി വിടർത്തുന്നത്. 

ഈ വീഡിയോയിൽ കാണാനാവുന്നത് ഒരു അച്ഛൻ സിംഹത്തേയും കുസൃതിക്കുടുക്കകളായ കുട്ടിസിംഹങ്ങളെയുമാണ്. ഉറങ്ങുന്ന അച്ഛനെ ശല്ല്യപ്പെടുത്തി ഉറക്കത്തിൽ നിന്നും ഉണർത്തുകയാണ് കുട്ടി സിംഹങ്ങൾ. ദക്ഷിണാഫ്രിക്കയിലെ പാംബ പ്രൈവറ്റ് ഗെയിം റിസർവിലാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ പകർത്തിയിരിക്കുന്നത് റിസർവിലെ സിസ്റ്റം ഹെഡ് റേഞ്ചറായ കാമറൂൺ ഷ്മിത്താണ്. 

വീഡിയോയിൽ, അച്ഛൻ സിംഹം ഉറങ്ങാൻ ശ്രമിക്കുന്നത് കാണാം. മൂന്ന് സിംഹക്കുഞ്ഞുങ്ങൾ അതിന്റെ അടുത്തായി ഉണ്ട്. എന്നാൽ, അതിൽ രണ്ട് കുഞ്ഞുങ്ങൾ മഹാ വികൃതികൾ തന്നെയാണ്. അവ രണ്ടും ചേർന്ന് അച്ഛനെ പരമാവധി ശല്ല്യപ്പെടുത്തുകയാണ്. അവ പയ്യെ അച്ഛൻ സിംഹത്തിന്റെ അടുത്തെത്തുകയും സിംഹത്തിന്റെ വാൽ പിടിച്ച് വലിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അച്ഛന്റെ ഉറക്കം മുറിയുന്നുണ്ട് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. അവസാനം ​ഗത്യന്തരമില്ലാതെ കുട്ടികളുടെ ശല്ല്യത്തെ തുടർന്ന് അച്ഛൻ സിംഹം ഉണരുകയും ചെയ്തു. അച്ഛൻ ഒന്ന് കുടഞ്ഞെണീറ്റപ്പോൾ വികൃതിക്കുട്ടികളെല്ലാം ചേർന്ന് അവിടുന്ന് പാഞ്ഞു പോകുന്നതും വീഡിയോയി കാണാം. 

രം​ഗം കണ്ട ആളുകൾക്ക് ചിരിയടക്കാനാവുന്നില്ല. എന്തായാലും രസകരമായ വീഡിയോ ആളുകൾക്ക് ഇഷ്ടപ്പെട്ടു. ഒരുപാടാളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ആ സിംഹക്കുട്ടികളെ കാണാൻ എന്തൊരു ക്യൂട്ടാണ് എന്നാണ് ഏറെപ്പേരും കമന്റ് ചെയ്തിരിക്കുന്നത്. 

വായിക്കാം: ഇനി മെനുവിൽ പട്ടിയിറച്ചിയില്ല; പ്രതിഷേധങ്ങൾ ഫലം കണ്ടു, പട്ടിയിറച്ചി നിരോധിച്ച് ഈ രാജ്യം 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'പ്രാർത്ഥനയ്ക്ക് ജഗന്നാഥ ക്ഷേത്ര പൂജാരി ആവർത്തിച്ച് പണം ആവശ്യപ്പെട്ടു, സനാതന ധർമ്മം ദുഷിച്ച് പോയെ'ന്ന് യുവതി; വീഡിയോ
പിറന്നാളാഘോഷത്തിന് വിദ്യാർത്ഥികളെ ക്ഷണിച്ച് പ്രൊഫസർ, വയറു നിറയെ ഭക്ഷണവും, വൈറലായി വീഡിയോ