ഫ്രയിം​ഗ് പാനുമായി ഭീമൻ മുതലയെ നേരിട്ട് മനുഷ്യൻ, നിമിഷങ്ങൾക്കുള്ളിൽ മുതല തിരികെ വെള്ളത്തിലേക്ക്

Published : Jun 22, 2022, 01:22 PM IST
 ഫ്രയിം​ഗ് പാനുമായി ഭീമൻ മുതലയെ നേരിട്ട് മനുഷ്യൻ, നിമിഷങ്ങൾക്കുള്ളിൽ മുതല തിരികെ വെള്ളത്തിലേക്ക്

Synopsis

'പോരാട്ടം മറ്റൊരു ദിവസമാവാം' എന്നാണ് മുതല പറയുന്നത് എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. 'താനും ആ ഫ്രയിം​ഗ് പാനിലാവുമെന്ന് തോന്നിയത് കൊണ്ടാവാം മുതല വെള്ളത്തിലേക്ക് മടങ്ങിയത്' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിൽ ഒരുപാട് വന്യമൃ​ഗങ്ങളുണ്ട്. അവിടെ നിന്നും ഒരുപാട് മൃ​ഗങ്ങളുടെ വീഡിയോ വരാറുണ്ട്. ഇപ്പോഴിതാ ഒരു മുതലയെ ഫ്രയിം​ഗ് പാനുപയോ​ഗിച്ച് നേരിടുകയാണ് ഒരാൾ. വൈറലായ ക്ലിപ്പിൽ, നോർത്തേൺ ടെറിട്ടറിയിൽ നിന്നുള്ള കൈ ഹാൻസെൻ എന്ന പബ് ഉടമ ഒരു ഭീമൻ മുതലയുമായി മുഖാമുഖം വരികയാണ്. 

ആക്രമണകാരിയായ മുതല വാ തുറന്ന് മുന്നോട്ട് നീങ്ങുന്നത് കാണാം. അത് ഹാൻസനെ ആക്രമിക്കാൻ ശ്രമിക്കുന്നതുപോലെയാണ് മുന്നോട്ട് വരുന്നത്. എന്നാൽ, ഒരു പേടിയും ഇല്ലാതെ ഒരു ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് നിസ്സംഗതയോടെ അതിനെ പ്രതിരോധിക്കുകയാണ് ഇയാൾ.

എന്നാൽ, മുതല അയാളെ ആക്രമിക്കുന്നതിന് പകരം പിന്നോട്ട് നീങ്ങുകയും ആ ഏരിയ തന്നെ വിട്ടുപോവുകയും ചെയ്യുകയാണ്. ഹാൻസെൻ മുതലയ്ക്ക് നേരെ ഫ്രയിം​ഗ് പാനുമായി നീങ്ങുന്ന വീഡിയോ വൈറലാകുകയും സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അത് കാണുകയും കമന്റിടുകയും ചെയ്തു. 

'പോരാട്ടം മറ്റൊരു ദിവസമാവാം' എന്നാണ് മുതല പറയുന്നത് എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. 'താനും ആ ഫ്രയിം​ഗ് പാനിലാവുമെന്ന് തോന്നിയത് കൊണ്ടാവാം മുതല വെള്ളത്തിലേക്ക് മടങ്ങിയത്' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. 'ഫ്രയിം​ഗ് പാൻ ഒരു ആയുധമായി കയ്യിൽ കരുതാമെന്ന് പഠിച്ചു' എന്നായിരുന്നു മറ്റൊരു കമന്റ്. 

മുതലകളുടെ നിരവധി വീഡിയോ ഇതുപോലെ വൈറലായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നാൽപതോളം മുതലകളിൽ നിന്നും രക്ഷപ്പെട്ടോടുന്ന ഒരു സിംഹത്തിന്റെ വീഡിയോയും ഇതുപോലെ വൈറലായിരുന്നു. ഒരു ഹിപ്പോപ്പൊട്ടാമസിന്റെ മൃതദേഹത്തിന് മുകളിൽ നിൽക്കുകയായിരുന്നു സിംഹം. അപ്പോൾ ചുറ്റിലും നാൽപതോളം മുതലകൾ കൂടുകയായിരുന്നു. അതോടെ സിംഹം ഒരുവിധത്തിൽ രക്ഷപ്പെടുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്