‘ജീവിതത്തിൽ ഒരുപാട് ഓടി’; ദുബായിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് ഉത്തരാഖണ്ഡിൽ ചായ കട തുടങ്ങിയ യുവാവ്, വീഡിയോ

Published : Aug 26, 2026, 05:16 PM IST
Ishan Grover

Synopsis

ദുബായിലെ റിയൽ എസ്റ്റേറ്റ് ജോലി ഉപേക്ഷിച്ച് ഉത്തരാഖണ്ഡിലെ മലനിരകളിൽ ശാന്തമായ ജീവിതം ആരംഭിച്ച ഇഷാൻ ഗ്രോവറിന്‍റെ കഥയാണിത്. പിതാവിന്‍റെ മരണശേഷം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയ ഇഷാൻ, കാസർ ദേവിയിൽ 'Thoda Slow' എന്ന പേരിൽ ഒരു ചെറിയ കട തുടങ്ങി.

ദുബായിലെ തിരക്കേറിയ ജീവിതവും റിയൽ എസ്റ്റേറ്റ് ജോലിയും ഉപേക്ഷിച്ച് ഉത്തരാഖണ്ഡിലെ മലനിരകളിൽ ശാന്തമായ ജീവിതം തെരഞ്ഞെടുത്ത ഇഷാൻ ഗ്രോവറിന്‍റെ കഥ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി. പിതാവിന്‍റെ മരണം ജീവിതത്തെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചുവെന്നും അതിന് ശേഷമാണ് കൂടുതൽ സമാധാനമുള്ള ജീവിതത്തിലേക്ക് തിരിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

മലനിരകളിൽ സമാധാനം

കണ്ടന്‍റ് ക്രിയേറ്റർ ഹിമാൻഷു ഖോസ്ല പങ്കുവെച്ച ‘Unfiltered Life’ എന്ന സോഷ്യൽ മീഡിയ സീരീസിലെ വീഡിയോയിലാണ് ഇഷാൻ തന്‍റെ ജീവിതകഥ പങ്കുവെച്ചത്. അച്ഛന് ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ആശുപത്രികളിൽ ഓടിനടന്ന കാലത്ത് ജീവിതത്തിന്‍റെ യാഥാർഥ്യങ്ങളെ അടുത്തറിഞ്ഞതായി ഇഷാൻ പറഞ്ഞു. ആ അനുഭവം നഗരജീവിതത്തോടുള്ള തന്‍റെ സമീപനം തന്നെ മാറ്റിയെന്നും പിന്നീട് മലനിരകളിലാണ് തനിക്ക് യഥാർത്ഥ സമാധാനം കണ്ടെത്താനായതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിൽ നിന്നും ഉത്തരാഖണ്ഡിലേക്ക്

ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ഇഷാൻ ഉത്തരാഖണ്ഡിലെത്തിയപ്പോൾ ഇവിടുത്തെ അന്തരീക്ഷവുമായി പ്രണയത്തിലായി. തുടർന്ന് കാസർ ദേവിയിൽ ‘Thoda Slow’ എന്ന പേരിൽ ഒരു ചെറിയ കട ആരംഭിച്ചു. പേരുപോലെ തന്നെ പതുക്കെയും സമാധാനപരവുമായ ജീവിതമാണ് കടയിലൂടെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നതെന്നും ഇഷാൻ ഗ്രോവർ പറയുന്നു. നഗരത്തിലെ തിരക്കും സമ്മർദവും പിന്നിലാക്കി സ്വന്തം രീതിയിൽ ജീവിക്കാനാണ് ഇഷാന്‍റെ തീരുമാനം. ‘ജീവിതത്തിൽ ഒരുപാട് ഓടി’ എന്ന മനോഭാവത്തിലേക്ക് എത്തിയതോടെയാണ് ഈ മാറ്റമെന്നും അദ്ദേഹം പറഞ്ഞ് വെയ്ക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ പ്രശംസ നേടി. ഇഷാന്‍റെ ജീവിതമാറ്റം പ്രചോദനകരമാണെന്നും സമാധാനത്തിനും ലളിതമായ ജീവിതത്തിനും നൽകിയ പ്രാധാന്യം ശ്രദ്ധേയമാണെന്നും പലരും എഴുതി.

PREV
Read more Articles on
click me!

Recommended Stories

മുംബൈയിൽ ട്രെയിൻ യാത്രക്കാരോട് പ്രാങ്ക് ചെയ്ത യുവാവ്, നടപടിയുമായി റെയിൽവെ! വീഡിയോ വൈറൽ
'എന്നാലും ഇതെന്തോന്ന്?'; വിവാഹപന്തലിൽ സുഹൃത്ത് എത്തിയത് വരന്‍റെയും വധുവിന്‍റെയും മുഖങ്ങൾ നെഞ്ചിൽ ടാറ്റൂ ചെയ്ത്; വീഡിയോ