രാത്രി രണ്ട് മണി, നായക്ക് പിന്നാലെ വീട്ടിലേക്ക് ഓടിക്കയറിയത് 'പുലി' എന്നിട്ടും ജയന്തി പുലിയെ പൂട്ടി! അഭിനന്ദിച്ച് വനംവകുപ്പും, വീഡിയോ

Published : Oct 16, 2026, 08:09 AM IST
nainital disabled woman traps leopard

Synopsis

നൈനിറ്റാളിൽ വളർത്തുനായയെ പിന്തുടർന്ന് വീട്ടിനുള്ളിലെത്തിയ പുലിയെ മുറിയിൽ പൂട്ടിയിട്ട് ജയന്തി ദേവി എന്ന വീട്ടമ്മ. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വെച്ചാണ് പുലിയെ പുറത്തെത്തിച്ചത്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.

വളർത്തുനായയെ പിന്തുടർന്ന് വീട്ടിനുള്ളിലെത്തിയ പുലിയെ മുറിയിൽ പൂട്ടി നാട്ടുകാരെ വിവരമറിയിച്ച ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നിന്നുള്ള ജയന്തി ദേവി ഇന്ന് നാട്ടിലെ 'ഹീറോ'യാണ്. തന്‍റെ ശാരീരിക പരിമിതകളെ പോലും മറികടന്ന്, അത്യാവശ്യഘട്ടത്തിൽ മനസാന്നിധ്യത്തോടെയുള്ള ജയന്തി ദേവിയുടെ നീക്കം സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ശ്രദ്ധ പിടിച്ച് പറ്റി. ജയന്തി ദേവി വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി വളർത്തുനായയെ പിന്തുടർന്ന് പുലി വീട്ടിലേക്ക് എത്തിയത്. എന്നിട്ടും ധൈര്യത്തോടെ ബുദ്ധിപൂർവ്വം പുലിയെ പിടികൂടാൻ ജയന്തിയ്ക്ക് കഴിഞ്ഞു.

വളർത്തുനായയ്ക്ക് പിന്നാലെ പുലിയും വീട്ടിനുള്ളിലേക്ക്!

നൈനിറ്റാൾ ജില്ലയിലെ ബേതാൽഘട്ട് ബ്ലോക്കിലുള്ള ടല്ലി സേഥി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ വളർത്തുനായയെ പിന്തുടർന്നെത്തിയ പുലി, നായയുടെ പിന്നാലെ വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. പുലിയുടെ അക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നായ വീടിനുള്ളിലേക്ക് ഓടിക്കയറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സധൈര്യം ജയന്തി ദേവി

വീടിനോട് ചേർന്നുള്ള മുറിയിൽ പുലി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജയന്തി ദേവി പെട്ടെന്ന് തന്നെ അപകടം മനസ്സിലാക്കി. അവർ പുലിയുടെ അടുത്തേക്ക് പോകാനോ, അതിനെ നേരിടാനോ, വഹളം വച്ച് ആളെക്കൂട്ടാനോ ശ്രമിക്കാതെ, മുറിയുടെ വാതിൽ പതിയെ അടച്ച് പുലിയെ മുറിക്കുള്ളിൽ പൂട്ടുകയായിരുന്നു. ഇതോടെ പുലിക്ക് മുറിക്ക് വെളിയിൽ കടക്കാൻ കഴിയാതെയായി. പുലി മുറിക്കുള്ളിൽ കുടുങ്ങിയെന്ന് മനസിലായതിന് പിന്നാലെ ജയന്തി ബഹളംവെച്ച് സമീപവാസികളെ ഉണർത്തുകയായിരുന്നു. പിന്നീട് നാട്ടുകാരെത്തി വനം വകുപ്പിനെ വിവരമറിയിച്ചു.

വന്യജീവി ആക്രമണം കൂടുന്നെന്ന് പരാതി

വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ മയക്കുവെടിവെച്ച് സുരക്ഷിതമായി പുറത്തെടുത്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫോറസ്റ്റ് റേഞ്ചർ മനോജ് ഭഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പിടികൂടിയ പുലിയെ രക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. ബേതാൽഘട്ട് മേഖലയിലെ ജനവാസകേന്ദ്രങ്ങൾക്ക് സമീപം പുലികളുടെ സാന്നിധ്യം വർധിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ബാസ്ഗാവ്, സൗംഗാവ്, സിമൽഖ തുടങ്ങിയ സമീപഗ്രാമങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് നേരെ നിരവധി തവണ പുലി ആക്രമണം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

യു കെ -യേക്കാൾ മികച്ചത് ഇന്ത്യ; ഐവിഎഫ് ചികിത്സയ്ക്കെത്തിയ ബ്രിട്ടീഷ് പൗരന്റെ അനുഭവം വൈറൽ
എഐ അല്ല ഒറിജിനല്‍; റോഡിലൂടെ വരുന്ന കൂറ്റൻ മത്തങ്ങ, ആകെ അന്തംവിട്ടും ഭയന്നും ജനങ്ങൾ!