കൈവശം ഇന്ത്യൻ വോട്ടർ ഐഡി, ആധാർ, റേഷൻ കാർഡുകളെന്ന് പാക് പൌരൻ; വീഡിയോ വൈറല്‍

Published : Apr 30, 2025, 03:24 PM IST
കൈവശം ഇന്ത്യൻ വോട്ടർ ഐഡി, ആധാർ, റേഷൻ കാർഡുകളെന്ന് പാക് പൌരൻ; വീഡിയോ വൈറല്‍

Synopsis

വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും റേഷൻ കാർഡും ഉണ്ടെങ്കിലും പാസ്പോര്‍ട്ട് ഇല്ല. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെന്നും ഇയാൾ അവകാശപ്പെട്ടു. 


ന്ത്യയുടെ സുശക്തമായ അതിര്‍ത്തിയില്‍ വിള്ളല്‍ വീഴ്ത്തിയ ഭീകരര്‍ 200 കിലോമീറ്ററോളം നുഴഞ്ഞ് കയറി 26 ഇന്ത്യൻ വിനോദ സഞ്ചാരികളെ കെലപ്പെടുത്തിയ ആക്രമണത്തില്‍ നിന്നും രാജ്യം ഇനിയും മുക്തമായിട്ടില്ല. അതിനിടെ പാകിസ്ഥാനെതിരെ എന്ത് നടപടി എടുക്കണമെന്ന കൂടിയാലോചനയിലാണ് കേന്ദ്ര സര്‍ക്കാറും സൈന്യവും. എന്നാല്‍, സൈനിക നടപടിക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ജീവിക്കുന്ന പാക് പൌരന്മാര്‍ ഇന്ത്യ വിടണമെന്ന് സര്‍ക്കാരും അതത് പോലീസ് വകുപ്പുകളും ആവശ്യപ്പെട്ട് കഴിഞ്ഞു. കേരളത്തിലും സമാനമായ നോട്ടീസ് മൂന്ന് പേര്‍ക്ക് കൊടുത്തെങ്കിലും പിന്നീട് ഈ നോട്ടീസ് പോലീസ് പിന്‍വലിച്ചു. ഇതിനിടെ എഎന്‍ഐ പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഇന്ത്യൻ വോട്ടർ ഐഡി, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സ്വന്തമായുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ സ്വദേശിയായ ഒസാമയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ അട്ടാരി അതിർത്തി വഴി ഇന്ത്യ ഒസാമ കഴിഞ്ഞ 17 വർഷമായി ഇന്ത്യയിൽ താമസിക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എന്നാല്‍, ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഒസാമയുടെ മറുപടി. അതേസമയം താന്‍ നിയമപരമായാണ് ഇന്ത്യയിലെത്തിയതെന്നും നിലവിൽ ബിരുദം നേടിക്കൊണ്ടിരിക്കുകയാണെന്നും ഒസാമ കൂട്ടിച്ചേര്‍ത്തു. 

Read More: ക്രൈമിയ; ട്രംപിന്‍റെ പ്രഖ്യാപനം റഷ്യയ്ക്ക് മധുരവും യുക്രൈന് കയ്പ്പുമാകുന്ന വഴി

Watch Video: വഴിയരികില്‍ കശ്മീരി ഷാൾ വിറ്റിരുന്നവരെ അടിച്ചോടിക്കുന്ന വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്...

എല്ലാ പാകിസ്ഥാൻ പൗരന്മാരോടും ഇന്ത്യ വിടാൻ ഉത്തരവിട്ട സർക്കാർ നിർദ്ദേശം  വിഷമിപ്പിച്ചെന്നും ഞങ്ങൾക്ക് കുറച്ച് സമയം നൽകണമെന്ന് താന്‍ ഇന്ത്യന്‍ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാക് കുടുംബങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാൻ ഇവിടെ വോട്ട് ചെയ്തു, എനിക്ക് ആധാർ കാർഡ്, ഇലക്ഷൻ കാർഡ്, റേഷൻ കാർഡ് എന്നിവ ഉണ്ട്. ഞാൻ ഇവിടെ എന്‍റെ 10-ാം ക്ലാസും 12-ാം ക്ലാസും പൂർത്തിയാക്കി, അവിടെ ഞാൻ എന്തുചെയ്യും? അവിടെ എന്‍റെ ഭാവി എന്താണ്?" ഒസാമ വീഡിയോയില്‍ ചോദിക്കുന്നു. അതേസമയം ഇന്ത്യൽ ആധാർ കാർഡ് കൈവശം വച്ചാൽ വോട്ട് ചെയ്യാമെന്ന ഒസാമയുടെ അവകാശവാദം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ തിരി കൊളുത്തി. 'അയാൾക്ക് എങ്ങനെയാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞത്' എന്ന് നിരവധി പേരാണ് ചോദിച്ചത്. 'ആ വ്യക്തിക്ക് പാകിസ്ഥാൻ പാസ്‌പോർട്ടും ഇന്ത്യൻ ആധാർ കാർഡും പാൻ കാർഡും ഉണ്ട്. ഇന്ത്യയിൽ ഇത്രയും പ്രത്യേക സേവനങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു,' മറ്റൊരു കാഴ്ചക്കാരന്‍ രാജ്യത്തെ കുത്തഴിഞ്ഞ സേവനങ്ങളെ കളിയാക്കി. 

Watch Video:   'ഇങ്ങനല്ല...'; തന്നെ കാണാന്‍ വന്ന വരന്‍ ഇതല്ലെന്ന് വധു, പിന്നാലെ വിവാഹം മുടങ്ങി

 

 

 

PREV
Read more Articles on
click me!

Recommended Stories

റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ
ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ