ഒന്നേകാൽ കോടി മോഷ്ടിക്കുന്ന കള്ളന്മാരുടെ സിസിടിവി വീഡിയോ പറത്ത് വിട്ട് പോലീസ്, വീഡിയോ വൈറൽ

Published : Sep 20, 2024, 04:02 PM IST
ഒന്നേകാൽ കോടി മോഷ്ടിക്കുന്ന കള്ളന്മാരുടെ സിസിടിവി വീഡിയോ പറത്ത് വിട്ട് പോലീസ്, വീഡിയോ വൈറൽ

Synopsis

വീഡിയോയില്‍ ഒരു സ്റ്റാഫ് ലോബിയിലൂടെ എന്തോ പേപ്പറുമായി നടക്കുന്നത് കാണാം. ഇതിനിടെയാണ് മേല്‍ക്കുരയില്‍ നിന്നും ഒരാള്‍ ഉരുണ്ട് പിടച്ച് താഴെ വീഴുന്നത്. അപ്രതീക്ഷിതമായി ഒരാള്‍ മേല്‍ക്കൂരയില്‍ നിന്നും താഴേക്ക് വീണപ്പോള്‍ സ്റ്റാഫ് ഭയന്ന് താഴെ വീണു. 

ള്ളന്മാരെ ഭയന്നാണ് വീടുകളിലും കടകളിലും സിസിടിവി കാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍, സിസിടിവി കാമറകള്‍ വന്നത് കൊണ്ട് മോഷണങ്ങള്‍ക്ക് ഒരു കുറവും സംഭവിച്ചില്ല, കൂടിയതല്ലാതെ. തങ്ങളുടെ ഇഷ്ട ജോലി ചെയ്ത് തീര്‍ക്കാന്‍ കെട്ടിട / സ്ഥാപന ഉടമകളും   പൊലീസും ഒരുക്കുന്ന ഓരോ കെണിയെയും അവര്‍ മറികടന്നു കൊണ്ടിരുന്നു. ഇതിനിടെയാണ് ഒരു മോഷണ വീഡിയോ അറ്റ്ലാന്‍റ പോലീസ് ഡിപ്പാർട്ട്മെന്‍റ് പുറത്ത് വിട്ടത്. മുഖം മറച്ച മോഷ്ടാക്കള്‍ അറ്റ്ലാന്‍റ ചെക്ക് കാഷേഴ്സിന്‍റെ മേൽക്കൂരയിലൂടെയാണ് കെട്ടിടത്തിന് ഉള്ളില്‍ കടന്നത്. ജോലിക്കാരിയെ ഭീഷണിപ്പെടുത്തി അവിടെ നിന്നും ഒന്നേകാല്‍ കോടി രൂപയുമായി കടന്നു കളയുന്ന മോഷ്ടാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

വീഡിയോയില്‍ ഒരു സ്റ്റാഫ് ലോബിയിലൂടെ എന്തോ പേപ്പറുമായി നടക്കുന്നത് കാണാം. ഇതിനിടെയാണ് മേല്‍ക്കുരയില്‍ നിന്നും ഒരാള്‍ ഉരുണ്ട് പിടച്ച് താഴെ വീഴുന്നത്. അപ്രതീക്ഷിതമായി ഒരാള്‍ മേല്‍ക്കൂരയില്‍ നിന്നും താഴേക്ക് വീണപ്പോള്‍ സ്റ്റാഫ് ഭയന്ന് താഴെ വീണു. ആദ്യം താഴെ എത്തിയ മോഷ്ടാവ് സ്റ്റാഫിനെ ഭീഷണിപ്പെടുത്തുന്നതിനിടെ രണ്ടാമത്തെ മോഷ്ടാവും മേൽക്കൂരയില്‍ നിന്നും താഴെ ഇറങ്ങി. ഇതിടെ കടയിലേക്ക് ഒരു കസ്റ്റമര്‍ എത്തിയെങ്കിലും മോഷ്ടാക്കള്‍ സ്റ്റാഫിനെ ഭീഷണിപ്പെടുത്തി അയാളെ തിരിച്ചയച്ചു. പിന്നാലെ പണം സൂക്ഷിച്ചിരിക്കുന്ന സേഫ് സ്റ്റാഫിനോട് തുറക്കാന്‍ ആവശ്യപ്പെടുകയും അത് തുറന്നതിന് പിന്നാലെ 1,50,000 യുഎസ് ഡോളര്‍ (1,25,35,500 ഇന്ത്യന്‍ രൂപ) എടുത്ത്, സ്റ്റാഫിനെ ബാത്ത്റൂമില്‍ പൂട്ടിയിടുകയും ചെയ്തു. എന്നാല്‍ ഇവര്‍ പുറത്തിറങ്ങവെ അത് വഴി പോയ ഒരാള്‍ മോഷ്ടാക്കളില്‍ ഒരാളുടെ മുഖം കാണുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പാരച്യൂട്ട് തുറക്കാന്‍ പറ്റിയില്ല; 46 കാരനായ വീഡിയോഗ്രാഫർക്ക് ദാരുണാന്ത്യം , അവസാന ദൃശ്യങ്ങള്‍ കണ്ടെത്തി

വീണ്ടും എഴുന്നേറ്റ് വരാതിരിക്കാന്‍ കുഴിച്ചിട്ട 'വാമ്പയർ കുട്ടി'കളുടെ അസ്ഥികൂടം കണ്ടെത്തി, പുറത്തെടുത്തു

വീഡിയോ പങ്കുവച്ച് കൊണ്ട് അറ്റ്ലാന്‍റ പോലീസ് മോഷ്ടാക്കാളെ പിടികൂടാന്‍ പൊതുജനത്തിന്‍റെ സഹകരണം തേടി. മോഷ്ടാക്കളില്‍ ഒരാൾ, 6 അടി ഉയരവും സുമാര്‍ 30 വയസും ഇളം കറുപ്പ് നിറവുമുള്ള ഒരു പുരുഷനാണ്. രണ്ടാമത്തെയാള്‍ 5 അടി, 8 ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരവുമുള്ള ഇരുണ്ട കറുത്ത നിറമുള്ള പുരുഷനാണെന്നും പോലീസ് അറിയിച്ചു. അജ്ഞാതനായ മൂന്നാമത്തെ പ്രതി ഓടിച്ചിരുന്ന രണ്ട് ഡോർ പിക്കപ്പ് ട്രക്കിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്നും പോലീസ് അറിയിച്ചു. വീഡിയോയ്ക്ക് താഴെ സമാനരീതിയിലുള്ള മോഷണങ്ങള്‍ ഇപ്പോള്‍ നിരവധിയായി നടക്കുന്നെന്ന് നിരവധി പേരാണ് പരാതിപ്പെട്ടത്. 

'നിങ്ങൾക്ക് ഉറങ്ങാ'മെന്ന് അധ്യാപകനെ കൊണ്ട് പറയിച്ച് വിദ്യാർത്ഥികൾ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ