മദ്യശാലയിൽ കയറിയ കുരങ്ങൻ കുപ്പി തുറന്ന് മദ്യപിച്ചു, 'പൂസായി' പിന്നാലെ ഉറക്കവും; വീഡിയോ വൈറൽ

Published : Sep 26, 2026, 05:36 PM IST
monkey drinks alcohol and falls asleep

Synopsis

റാഞ്ചിയിലെ ഒരു മദ്യവിൽപ്പനശാലയിൽ അപ്രതീക്ഷിതമായി എത്തിയ കുരങ്ങൻ മദ്യം കുടിച്ച് ഉറങ്ങിപ്പോയ ദൃശ്യങ്ങൾ വൈറലാകുന്നു. പിന്നീട് മയക്കം വിട്ടുണർന്ന കുരങ്ങൻ അക്രമാസക്തനാകുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഇതിനെ സുരക്ഷിതമായി പിടികൂടിയത്.

റാഞ്ചിയിലെ ഒരു മദ്യവിൽപ്പനശാലയിൽ അപ്രതീക്ഷിത അതിഥിയായിയെത്തിയത് ഒരു കുരങ്ങൻ. പിന്നാലെ കുപ്പിയിൽ നിന്നും മദ്യം അകത്താക്കി, പൂസായി ഉറങ്ങിപ്പോയ കുരങ്ങന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ ഓർമാഞ്ചി ബ്ലോക്ക് ചൗക്കിലുള്ള മദ്യക്കടയിലാണ് സംഭവം നടന്നത്. പെൺകുരങ്ങാണ് കടയ്ക്കുള്ളിൽ കയറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മദ്യപിച്ച് പൂസായി, പിന്നാലെ ഉറക്കവും

പകൽ ആളുകൾ കടയിൽ നിൽക്കുമ്പോഴാണ് കുരങ്ങൻ കടയ്ക്കുള്ളിലേക്ക് കയറിയത്. അവിടെമാകെ ചുറ്റിനടന്ന ശേഷം മദ്യക്കുപ്പികളിലൊന്ന് കുരങ്ങൻ കൈക്കലാക്കി. പിന്നാലെ കുപ്പി തുറന്ന് മദ്യം അകത്താക്കുകയായിരുന്നു. മദ്യം കഴിച്ചതോടെ പൂസായ കുരങ്ങൻ കടയ്ക്കുള്ളിൽ തന്നെ കിടന്ന് ഉറക്കവും തുടങ്ങി. അപ്രതീക്ഷിതമായ ഈ കാഴ്ച കണ്ട് കടയിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും അമ്പരന്നു. ചുറ്റും കൂടിയവർ സംഭവം തങ്ങളുടെ മൊബൈലുകളിൽ ചിത്രീകരിക്കുകയും പിന്നീട് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു.

കടക്കാരനെ അക്രമിച്ചെന്നും റിപ്പോർട്ട്

കുരങ്ങൻ ഉറക്കം പിടിച്ചതോടെ സുരക്ഷിതമായി കടയിൽനിന്ന് മാറ്റാൻ കടയിലുണ്ടായിരുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. കുരങ്ങന് പരിക്കേൽക്കാതെയും കൂടുതൽ പ്രശ്നങ്ങളുണ്ടാകാതെയും അതിനെ പിടികൂടി സുരക്ഷിതമായി മാറ്റുകയായിരുന്നു ലക്ഷ്യം. അതേസമയം ചില പ്രാദേശിക റിപ്പോർട്ടുകളിൽ അല്പ സമയത്തിന് ശേഷം മയക്കം വിട്ടുണർന്ന കുരങ്ങൻ കടയ്ക്കുള്ളിൽ അക്രമാസക്തമായി പെരുമാറുകയും കുപ്പികൾ മറിച്ചിടുകയും ജീവനക്കാരനെ കടിക്കുകയും ചെയ്തതായി പറയുന്നു. തുടർന്ന് ബിർസ മുണ്ട ജൈവിക ഉദ്യാനത്തിലെ രക്ഷാസംഘമെത്തി കുരങ്ങിനെ പിടികൂടുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ നിന്നും ഗുരുഗ്രാമിലേക്ക് മാറിയപ്പോൾ സംഭവിച്ചത്; വൈറലായി യുവതിയുടെ വീഡിയോ
ബാങ്കോക്ക് ഹോസ്റ്റലിൽ ഹിന്ദി ബോർഡ്, കഷ്ടം, കാരണം ഇന്ത്യക്കാരുടെ പെരുമാറ്റം തന്നെ!