
ഇന്ത്യയില്‍ വാഹനം ഓടിക്കാനുള്ള നിയമപരമായ പ്രായം 18 വയസാണ്. നിയമം അനുശാസിക്കുന്നത് 18 വയസാണെങ്കിലും സ്വന്തമായി വാഹനം വീട്ടിലുള്ള കുട്ടികളെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ഡ്രൈവിംഗ് പഠിക്കുന്നു. മാതാപിതാക്കള്‍ തന്നെ അവരെ അതിന് പ്രാപ്തരാക്കുന്നുവെന്ന് വേണം പറയാന്‍. വാഹനം ഓടിക്കാന്‍ പഠിക്കുന്നതോടെ കുട്ടികള്‍ അവയുമായി റോഡിലേക്ക് ഇറങ്ങുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അടക്കം ഇതിനകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഒരു 13 വയസുകാരന്‍ സ്കൂട്ടിയുമായി പോകവെ പോലീസിന്‍റെ പിടിയിലായ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.
ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന യുവാവിനോട് വാഹനം റോഡ് സൈഡിലേക്ക് വയ്ക്കാൻ പോലീസുകാരൻ ആവശ്യപ്പെടുന്നു. തുടർന്ന് കുട്ടിയോട് മാതാപിതാക്കളെ വിളിക്കാൻ പോലീസുകാരന്‍ ആവശ്യപ്പെടുന്നു, അപ്പോള്‍ ഇനി വണ്ടി ഓടിക്കില്ലെന്നാണ് അവന്‍റെ മറുപടി. എന്തിനാണ് വാഹനം ഓടിക്കുന്നതെന്നും അച്ഛനെ വിളിച്ച് പിഴ ഈടാക്കുമെന്നും പോലീസുകാരൻ കുട്ടിയോട് പറയുന്നു. എന്നാല്‍ കുട്ടി ഈ സമയമത്രയും വളരെ ശാന്തനായിരുന്നു. അവനില്‍ യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അവന്‍ ച്യൂയിംഗ് ഗം വായിലിട്ട് എപ്പോഴത്തെയും പോലെ ചവച്ച് കൊണ്ടിരുന്നു. പ്രായപൂര്‍ത്തിയാകാതെ ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചതിന് പേലീസ് പിടികൂടിയിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശാന്തനായി ഇരുന്ന കുട്ടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു.
നാല് മാസം പ്രായം ; 120 വസ്തുക്കൾ തിരിച്ചറിഞ്ഞ് ലോക റെക്കോർഡ് സ്വന്തമാക്കിയ അത്ഭുത ബാലിക !
അവശനായ നായയെ കമ്പിക്കുരുക്കിട്ട് കൊലപ്പെടുത്തുന്ന ദില്ലി സ്വദേശിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് !
ട്രഫിക് പോലീസ് ഓഫീസര്‍ വിവേകാനന്ദ് തിവാരി തന്‍റെ vivekanandtiwarithetrafficcop എന്ന സാമൂഹിക മാധ്യമ അക്കൌണ്ട് വഴിയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം 16 ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധിപേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. “ച്യൂയിംഗ് ഗം വ്യത്യസ്തമായ ആത്മവിശ്വാസം നൽകുന്നു!! ഫോൺ തരൂ സർ!" ഒരു കാഴ്ചക്കാരന്‍ എഴുതി. "അവന്‍റെ അച്ഛന്‍ ഒരു രാഷ്ട്രീയക്കാരനാണെന്ന് തോന്നുന്നു.' മറ്റൊരാള്‍ കുട്ടിയുടെ ആത്മവിശ്വാസത്തിന്‍റെ കാരണം കണ്ടെത്തി. കുട്ടിയുടെ ആറ്റിറ്റ്യൂഡ് കാണൂ എന്ന് നിരവധി പേര്‍ കുറിച്ചു. മറ്റ് ചിലര്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍റെ മാന്യമായ സംഭാഷണത്തെ പ്രകീര്‍ത്തിച്ചു.
ഭൂമിക്കടിയില്‍ തിളച്ചുമറിയുന്ന മാഗ്മ തടാകം; അലാസ്കയില്‍ മറ്റൊരു അത്ഭുതമെന്ന് ഗവേഷകർ