നിരവധി ആളുകൾ ചുറ്റിനും നോക്കി നിൽക്കെയാണ് വളരെ മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ അവശനായ ഒരു തെരുവ് നായയോട് അതിക്രൂരമായി പെരുമാറിയത്. 


മ്പിക്കൊണ്ട് കഴുത്തിൽ കുരുക്കിട്ട് അതിക്രൂരമായി ഒരു നായെ കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. കാഴ്ചക്കാരെ ഞെട്ടിക്കുന്ന ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച് ഈ വീഡിയോയിൽ ഒരു ചെറുപ്പക്കാരൻ തെരുവിൽ അവശനായി കിട്ടകുന്ന ഒരു നായയെ അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. സംഭവം കണ്ടു കൊണ്ട് നിന്ന ദൃക്സാക്ഷികൾ ആരോ പകർത്തിയതാണ് ഈ വീഡിയോ. പോസ്റ്റിൽ പറഞ്ഞിരുക്കുന്ന വിവരങ്ങളനുസരിച്ച് നായയെ ആക്രമിച്ച് കൊലപ്പെടുത്തിയ ആള്‍ ദില്ലി സ്വദേശിയാണ്. 

ദില്ലി മുഖർജി നഗറിലെ ഇന്ദ്ര വികാസ് കോളനിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. നിരവധി ആളുകൾ ചുറ്റിനും നോക്കി നിൽക്കെയാണ് വളരെ മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ അവശനായ ഒരു തെരുവ് നായയോട് അതിക്രൂരമായി പെരുമാറിയത്. വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് അനുസരിച്ച് തെരുവിൽ അവശനായി കിട്ടക്കുന്ന നായക്കരികിലേക്ക് ഇയാൾ ഒരു കമ്പി വയറുമായി എത്തുകയും പിന്നീട് അതിൽ കുരുക്കിട്ട് നായയുടെ കഴുത്തിൽ കോർക്കുകയുമായിരുന്നു, കാര്യമായ പ്രതിരോധത്തിന് പോലും കഴിയാത്ത അത്രയും അവശനായിരുന്നു നായയെന്ന് വീഡിയോയില്‍ വ്യക്തം. ശേഷം നിരവധി തവണ നായയുടെ കഴുത്തിലെ കുരുക്ക് മുറുക്കുകയും റോഡിലൂടെ അതിനെ വലിച്ചിഴയ്ക്കുകയും ചെയ്തു. 

ഒരു കൈയില്‍ സ്റ്റിയറിംഗ്, മറുകൈ കൊണ്ട് ബീഫ് ഉണ്ടാക്കുന്ന യുവാവ്; ഒരു വൈറല്‍ വീഡിയോ കാണാം !

Scroll to load tweet…

കാഞ്ഞ ബുദ്ധി ! അക്കൗണ്ടിൽ 'സീറോ ബാലന്‍സ്', എന്നിട്ടും ചായക്കാശ് ഒപ്പിക്കുന്ന കുട്ടികൾ അത്ഭുതപ്പെടുത്തും !

ഒടുവിൽ കമ്പിയിൽ ചുറ്റി നായയെ കറക്കിയെറിയുന്നതോടെ വീഡിയോ അവസാനിക്കുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചരിച്ചത് രൂക്ഷമായ പ്രതിഷേധത്തിന് കാരണമായി. അതേസമയം ഇയാൾക്കെതിരെ ദില്ലി പോലീസ് ഇതുവരെയും നടപടിയൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യക്തമായ നടപടിയെടുക്കാത്തതിൽ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കൾ ദില്ലി പോലീസിനോട് രോഷം പ്രകടിപ്പിച്ചു. സൈക്കോ കില്ലർ എന്നാണ് ഇയാളെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. നായയെ ഉപദ്രവിക്കുമ്പോൾ നോക്കി നിന്ന നാട്ടുകാർക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം അവശനായ ഒരു തെരുവ് നായയോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്തെന്നും വ്യക്തമല്ല. 

അങ്ങനെതന്നെ വേണം ! കാര്‍ വൃത്തിയാക്കുന്നതിനിടെ അപമാനിച്ചയാള്‍ക്ക് നേരെ പ്രതികരിച്ച യുവതിക്ക് അഭിനന്ദനം