സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു, വീഡിയോ

Published : Sep 25, 2026, 06:09 PM IST
youtuber house robbery

Synopsis

നാഗർകോവിലിൽ യൂട്യൂബർ ദമ്പതിമാരുടെ വീട്ടിൽ വൻ കവർച്ച നടന്നു. പൂജാമുറിയിലും കിടക്കയിലും പണം പ്രദർശിപ്പിച്ച് വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് മോഷണം. 118 പവൻ സ്വർണവും പണവുമാണ് കള്ളൻ കവർന്നത്.

സന്തോഷം പങ്കുവച്ചാൽ കൂടുതൽ സന്തോഷം എന്നല്ലേ ചൊല്ല്? എന്നാൽ അതൊരു ചൊല്ല് മാത്രമാണെന്ന് നഗ‍ർകോവിലിനടുത്തിള്ള ദമ്പതിമാർ. അത്തരമൊരു സന്തോഷ പങ്കിടൽ വലിയൊരു നഷ്ടമാണ് ദമ്പതിമാർക്ക് സമ്മാനിച്ചത്. വീട്ടിൽ സൂക്ഷിച്ച പണത്തിന്‍റെയും സ്വർണത്തിന്‍റെയും വീഡിയോ പങ്കുവച്ച യുട്യൂബർ ദമ്പതിമാരുടെ വീട്ടിൽ കള്ളൻ കയറുകയും സമ്പത്ത് മുഴുവനും മോഷ്ടിക്കുകയും ചെയ്തു.

പൂജാ മുറിയിൽ അഞ്ചൂറിന്‍റെ നോട്ടുകെട്ടുകൾ

കന്യാകുമാരിക്കടുത്ത് നാഗർകോവിലിലെ തമ്മട്ടുകോണത്ത് വിഐപി ഗാർഡനിലെ താമസക്കാരായ പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്‍റെയും മധുമിതയുടെയും വീട്ടിലാണ് സംഭവം നടന്നത്. മധുമിത അടുത്തിടെ തന്‍റെ പൂജാമുറിയിൽ തങ്ങളുടെ സമ്പത്ത് പ്രദ‍ർശിപ്പിച്ച് കൊണ്ട് ഒരു വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരുന്നു.

പൂജാമുറിയിൽ അഞ്ചൂറിന്‍റെ നോട്ടുകൾ കൂട്ടിയിട്ട് അതിന് മുന്നിൽ നിന്നും പ്രാർത്ഥിക്കുന്നതായിരുന്നു വീഡിയോ. മറ്റൊരു വീഡിയോയിൽ അഞ്ചൂറിന്‍റെ നോട്ടുകെട്ടുകൾ കിടക്കയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് കവർച്ച നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യൂട്യൂബ് വീഡിയോ കണ്ടെത്തിയ കള്ളൻ വീട്ടിൽ നിന്നും കൊണ്ട് പോയത് 118 പവൻ സ്വർ‍ണവും പണവും!

അതീവസുരക്ഷാ മേഖല, പക്ഷേ...

സിസിടിവി അടക്കമുള്ള വിഐപി ഗാർഡനിലെ അതീവ സുരക്ഷാ മേഖലയിൽ താമസിക്കുന്ന ഇവരുടെ വീടിന്‍റെ പിൻവാതിൽ തകർത്താണ് കള്ളൻ അകത്ത് കയറിയത്. വീട്ടുകാർ മോഷണം അറിഞ്ഞത് പിറ്റേന്ന് രാവിലെ. പിന്നാലെ ദമ്പതികൾ പോലീസിൽ പരാതി നൽകി. രാജക്കമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി, ഫോൺ കോളുകൾ എന്നിവ ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള ശക്തമായ അന്വേഷണത്തിലാണ് പോലീസ് .

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യക്കാരെ സിവിക് സെൻസ് എങ്ങനെ പഠിപ്പിക്കും?' വന്ദേ ഭാരതിൽ മാലിന്യം തള്ളി യാത്രക്കാർ, ചോദ്യവുമായി ഹർഷ് ഗോയങ്ക, വീഡിയോ
സ്റ്റാർബക്സിൽ നിന്നും 500 രൂപ മുടക്കി വാങ്ങിയ ഡ്രിങ്ക്സിൽ ചത്ത ഈച്ച; വീഡിയോയുമായി യുവതി