സാരിയുടുത്ത് റഷ്യൻ സുന്ദരി, ഇന്ത്യൻ ഭർത്താവിനെ തേടുന്നു, മെസ്സേജയക്കൂ എന്നും യുവതി, വൈറലായി വീഡിയോ

Published : Jun 02, 2024, 01:40 PM ISTUpdated : Jun 02, 2024, 01:41 PM IST
സാരിയുടുത്ത് റഷ്യൻ സുന്ദരി, ഇന്ത്യൻ ഭർത്താവിനെ തേടുന്നു, മെസ്സേജയക്കൂ എന്നും യുവതി, വൈറലായി വീഡിയോ

Synopsis

വീഡിയോയിൽ എഴുതിയിരിക്കുന്നത് അവൾക്ക് ഒരു ഇന്ത്യൻ ഭർത്താവിനെ വേണം എന്നാണ്. അവിവാഹിതരായ പുരുഷന്മാർ തന്നെ വേണം കേട്ടോ. റിപ്പോർട്ടുകൾ പ്രകാരം മോസ്കോയിൽ നിന്നുള്ള ദിനാര എന്ന ഇൻഫ്ലുവൻസറാണ് വീഡിയോയിൽ ഉള്ളത്. 

എന്തൊക്കെ തരത്തിലുള്ള റീലുകളാണല്ലേ ഓരോ ദിവസവും നമ്മുടെ മുന്നിലേക്ക് വരുന്നത്. സോഷ്യൽ മീഡിയ സജീവമായതോട് കൂടി ലോകത്തിന്റെ അതിരുകൾ ചുരുങ്ങി. എവിടെയുമുള്ള ആളുകളെയും അവരുടെ ജീവിതരീതികളും ഒക്കെ നമുക്ക് പരിചിതമായി തുടങ്ങി. റീലുകളിൽ അങ്ങനെ ഇന്ത്യൻ റീലുകൾ, വിദേശ റീലുകൾ എന്നൊന്നും ഇല്ല. ഇപ്പോഴിതാ റഷ്യക്കാരിയായ ഒരു സുന്ദരിപ്പെൺകുട്ടി ഇന്ത്യൻ വരനെ തേടുന്ന റീലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

വീഡിയോ വൈറലായതോടെ പെണ്ണ് കിട്ടാത്ത യുവാക്കളുടെ കമന്റുകൾ അതിനടിയിൽ നിറയുകയാണ്. പലരും തങ്ങളുടെ ചങ്കുകളെയും മെൻഷൻ ചെയ്യുന്നുണ്ട്. വീഡിയോയിൽ ചുവന്ന സാരി ധരിച്ച സുന്ദരിയായ ഒരു പെൺകുട്ടിയെ കാണാം. ഒരു ഇന്ത്യൻ മാളിലാണ് പെൺകുട്ടി നിൽക്കുന്നത്. ഒരു മാനിക്വീനിന്റെ അടുത്താണ് അവളുടെ നില്പ്. വീഡിയോയിൽ എഴുതിയിരിക്കുന്നത് അവൾക്ക് ഒരു ഇന്ത്യൻ ഭർത്താവിനെ വേണം എന്നാണ്. അവിവാഹിതരായ പുരുഷന്മാർ തന്നെ വേണം കേട്ടോ. റിപ്പോർട്ടുകൾ പ്രകാരം മോസ്കോയിൽ നിന്നുള്ള ദിനാര എന്ന ഇൻഫ്ലുവൻസറാണ് വീഡിയോയിൽ ഉള്ളത്. 

പെൺകുട്ടിയുടെ കയ്യിൽ ഒരു ക്യു ആർ കോഡും കാണാം. അതവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റേതാണ് എന്നാണ് കരുതുന്നത്. അനുയോജ്യരായവർ അതിലേക്ക് മെസ്സേജ് അയക്കാനും പറയുന്നുണ്ട്. ഏതായാലും, വീഡിയോക്ക് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും പറഞ്ഞിരിക്കുന്നത് 'എന്നെ വിവാഹം കഴിക്കൂ' എന്നാണ്. മറ്റ് ചിലർ 'ഭർത്താവായിരിക്കാൻ എനിക്ക് സമ്മതമാണ്' എന്ന് കമന്റ് നൽകി. 

എന്തായാലും ദിനാര ശരിക്കും ഒരു ഇന്ത്യൻ ഭർത്താവിന് വേണ്ടിയാണോ റീൽ പങ്കുവച്ചത് അതോ വൈറലാവാൻ വേണ്ടിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ, കുറേ ഇന്ത്യൻ യുവാക്കൾ ഇതിൽ വീണുപോയിട്ടുണ്ട് എന്ന് ഉറപ്പാണ്. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്