Viral video: അടിയോടടി, വൈറലായി പാകിസ്ഥാനിൽ നിന്നുള്ള സ്ലാപ് കബഡി

Published : Jul 06, 2023, 08:13 AM ISTUpdated : Jul 06, 2023, 08:24 AM IST
Viral video: അടിയോടടി, വൈറലായി പാകിസ്ഥാനിൽ നിന്നുള്ള സ്ലാപ് കബഡി

Synopsis

പരമ്പരാ​ഗത വസ്ത്രം ധരിച്ചാണ് സാധാരണ ഈ കബഡിയിൽ രണ്ടുപേർ ഏറ്റുമുട്ടുന്നത്. അത് കാണാൻ നിരവധി ആളുകൾ ഇവർക്ക് ചുറ്റും കൂടാറുമുണ്ട്.

കബഡി മനുഷ്യർക്ക് ഏറ്റവും ഇഷ്ടമുള്ള കായിക വിനോദങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ എന്നത് പോലെ തന്നെ പാകിസ്ഥാനിലും കബഡി ജനകീയ കായിക വിനോദങ്ങളിൽ ഒന്ന് തന്നെയാണ്. അതിന് തെളിവാണ് പാകിസ്ഥാനിൽ നിന്നും പുറത്ത് വരുന്ന ഈ വീഡിയോ. വെറും കബഡിയല്ല സ്ലാപ് കബഡിയാണ് വൈറലാവുന്നത്. 

ഈ കബഡിയിൽ എതിരാളിയെ തല്ലുക, അല്ലെങ്കിൽ തല്ലിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കുക എന്നതാണ് ചെയ്യുന്നത്. മാത്രവുമല്ല, രണ്ടുപേർ മാത്രമാണ് ഈ കബഡിയിൽ ഏറ്റുമുട്ടുക. അല്ലാതെ വലിയ ടീമൊന്നും ഇതിൽ ഉണ്ടാവില്ല. മൊത്തത്തിൽ ഈ ഇനത്തിൽ തല്ലോട് തല്ലാണ് ആദ്യം മുതൽ അവസാനം വരെ. ബിബിസി പറയുന്നത് അത് കൊണ്ടാണ് ഇത് ജനങ്ങൾ ആസ്വദിച്ച് കാണുന്ന കായിക ഇനമായി മാറിയത് എന്നാണ്!

കടിച്ചതുമില്ല, പിടിച്ചതുമില്ല; വൈറലായി പുള്ളിപ്പുലിയുടെ വേട്ടയാടൽ

പരമ്പരാ​ഗത വസ്ത്രം ധരിച്ചാണ് സാധാരണ ഈ കബഡിയിൽ രണ്ടുപേർ ഏറ്റുമുട്ടുന്നത്. അത് കാണാൻ നിരവധി ആളുകൾ ഇവർക്ക് ചുറ്റും കൂടാറുമുണ്ട്. ഒരു കളിക്കാരൻ മറ്റൊരാളെ അടിക്കുമ്പോഴാണ് അയാൾക്ക് പോയിന്റ് കിട്ടുന്നത്. എന്നാൽ, മറ്റേ കളിക്കാരൻ ഇത് പ്രതിരോധിച്ചാൽ എതിരാളിക്ക് പോയിന്റ് ഇല്ലാതെയാവും. എന്നാൽ, ഇതിൽ അടി മാത്രമേ പാടുള്ളൂ, ഇടിച്ചാൽ അത് ഫൗളാണ്. മാത്രമല്ല, ഒരാൾക്ക് തന്റെ എതിരാളിയെ എത്ര വേണമെങ്കിലും തല്ലാം. തല്ലിന്റെ എണ്ണത്തിന് ഇതിൽ വലിയ പ്രാധാന്യമൊന്നുമില്ല എന്ന് അർത്ഥം. 

വൈറൽ വീഡിയോയിൽ രണ്ടുപേർ ഏറ്റുമുട്ടുന്നത് കാണാം. അത് കാണാനായും നിരവധിപ്പേരുണ്ട്. Woman of Wonder എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇത് എന്തിനം കായിക വിനോദമാണ് എന്നും ചോദിച്ചിട്ടുണ്ട്. ഏതായാലും, നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്