രണ്ട് കാട്ടുപന്നിക്കുഞ്ഞുങ്ങളെ ഒരേസമയം വേട്ടയാടാൻ ശ്രമിക്കുന്നതിനിടയിലാണ് പുള്ളിപ്പുലിയുടെ അടവുകൾ പിഴച്ചത്. ആദ്യം ഒരു കുഞ്ഞിനെ കടിച്ചെടുത്ത പുലി അപ്പോഴാണ് സമീപത്തു തന്നെ നിന്ന രണ്ടാമത്തെ കുഞ്ഞിനെ ശ്രദ്ധിച്ചത്.

വേട്ടയാടലിൽ കാട്ടിലെ രാജാക്കന്മാരാണ് പുള്ളിപ്പുലികൾ. തനിക്ക് മുൻപിൽ വരുന്ന ഇരകളെ വേട്ടയാടി കീഴ്പ്പെടുത്താൻ പുള്ളിപ്പുലികളോളം അഗ്രഗണ്യരായ മൃഗങ്ങൾ കാട്ടിൽ വേറെയില്ല. എന്നാൽ, അത്യാഗ്രഹം അത് മനുഷ്യനായാലും മൃഗങ്ങൾക്കായാലും ആപത്താണ് എന്ന് തെളിയിക്കുകയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ. 

ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് പുള്ളിപ്പുലിയുടെ വേട്ടയാടലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കാട്ടുപന്നിക്കുഞ്ഞുങ്ങളെ വേട്ടയാടുന്നതിനിടയിൽ പുള്ളിപ്പുലിക്ക് പറ്റുന്ന അബദ്ധമാണ് വീഡിയോയിൽ. വേട്ടയാടലിന്റെ സുവർണ്ണ തത്വം മറന്നുപോയ പുള്ളിപ്പുലി എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അപ്രതീക്ഷിതമായി മുറിയിലേക്ക് പറന്നെത്തി പരുന്ത്, കുരച്ചുകൊണ്ട് നായ, പേടിച്ചോടി യുവതി

രണ്ട് കാട്ടുപന്നിക്കുഞ്ഞുങ്ങളെ ഒരേസമയം വേട്ടയാടാൻ ശ്രമിക്കുന്നതിനിടയിലാണ് പുള്ളിപ്പുലിയുടെ അടവുകൾ പിഴച്ചത്. ആദ്യം ഒരു കുഞ്ഞിനെ കടിച്ചെടുത്ത പുലി അപ്പോഴാണ് സമീപത്തു തന്നെ നിന്ന രണ്ടാമത്തെ കുഞ്ഞിനെ ശ്രദ്ധിച്ചത്. പിന്നെ വൈകിയില്ല അതിനെ കൂടി പിടികൂടാം എന്ന ആർത്തിയോടെ വേഗം അതിനു നേരെ തിരിയുന്നു. എന്നാൽ, അതിവിദഗ്ധമായി ആ പന്നിക്കുഞ്ഞ് ഓടി രക്ഷപ്പെടുകയും കുറ്റിക്കാട്ടിൽ എവിടെയോ മറയുകയും ചെയ്തു. പക്ഷേ, ഇതിനിടയിൽ മറ്റൊന്ന് കൂടി സംഭവിച്ചിരുന്നു, പുലിയുടെ വായിൽ ഉണ്ടായിരുന്ന ആദ്യം പിടികൂടിയ പന്നിക്കുഞ്ഞ് ഓട്ടത്തിനിടയിൽ താഴെ വീണു. അവസരം മുതലെടുത്ത് അതും രക്ഷപ്പെട്ടു. ഒടുവിൽ കടിച്ചതുമില്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയിലായി പുള്ളിപ്പുലി.

Scroll to load tweet…

വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്. സുശാന്ത നന്ദ പുലിയുടെ അത്യാഗ്രഹമായാണ് ഇതിനെ വിശേഷിപ്പിച്ചത് എങ്കിൽ സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിന് മറിച്ചായിരുന്നു അഭിപ്രായം. പുള്ളിപ്പുലി ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടുത്താത്ത മികച്ച വേട്ടക്കാരൻ ആണ് എന്ന് ചിലർ കുറിച്ചു. രണ്ടാമത്തെ കാട്ടുപന്നിയെ ആക്രമിക്കാനായി ഓടിയത് അത്യാഗ്രഹം കൊണ്ടല്ല എന്നും തനിക്ക് മുൻപിലൂടെ ഓടുന്ന മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നത് അവയുടെ സ്വാഭാവിക പ്രവൃത്തി മാത്രമാണെനും ആയിരുന്നു മറ്റൊരു വിഭാഗം സോഷ്യൽ മീഡിയാ ഉപഭോക്താക്കളുടെ അഭിപ്രായം.