കണ്ടത് യാത്രക്കാരന്‍, ട്രെയിനിന്റെ ടോയ്‍ലെറ്റിൽ, ഉടനടി ജീവനക്കാരെ വിവരമറിയിച്ചു, പുറത്തേക്ക് വലിച്ചെറിഞ്ഞു

Published : May 08, 2025, 08:13 AM IST
കണ്ടത് യാത്രക്കാരന്‍, ട്രെയിനിന്റെ ടോയ്‍ലെറ്റിൽ, ഉടനടി ജീവനക്കാരെ വിവരമറിയിച്ചു, പുറത്തേക്ക് വലിച്ചെറിഞ്ഞു

Synopsis

യാത്രക്കാരൻ ഉടനടി തന്നെ റെയിൽവേ ജീവനക്കാരെ വിവരമറിയിച്ചു. അപ്പോൾ തന്നെ അവർ അവിടെ എത്തുകയും ചെയ്തു. പിന്നീട് അവർ ശ്രദ്ധാപൂർവം പാമ്പിനെ ട്രെയിനിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

പാമ്പുകളെ പിടികൂടുന്ന അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. ഷൂവിൽ, വാഹനത്തിൽ, വീട്ടിൽ തുടങ്ങി എവിടെയാണ് ഇവ പതുങ്ങിയിരിക്കുന്നത് എന്ന് പറയാനാവില്ല. എന്നാൽ, അടുത്തിടെ ദിബ്രുഗഡ് രാജധാനി എക്സ്പ്രസിൽ അതുപോലെ ഭയാനകമായ ഒരു സംഭവമാണ് ഉണ്ടായത്. ട്രെയിനിന്റെ ടോയ്‍ലെറ്റിനകത്ത് ഒരു പാമ്പിനെ കണ്ടെത്തി. 

മെയ് 4 -ന് പശ്ചിമ ബംഗാളിലെ ഫലകട്ടയിലൂടെ കടന്നുപോകുമ്പോഴാണ് ട്രെയിൻ A3 കോച്ചിൽ പാമ്പിനെ കണ്ടത്. ഒരു യാത്രക്കാരനാണത്രെ പാമ്പിനെ ആദ്യം കണ്ടത്. ടോയ്‌ലറ്റിന്റെ സീലിംഗ് ലൈറ്റിലാണ് പാമ്പിനെ കണ്ടത്. ഇത് യാത്രക്കാരെ പേടിപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്തു. 

യാത്രക്കാരൻ ഉടനടി തന്നെ റെയിൽവേ ജീവനക്കാരെ വിവരമറിയിച്ചു. അപ്പോൾ തന്നെ അവർ അവിടെ എത്തുകയും ചെയ്തു. പിന്നീട് അവർ ശ്രദ്ധാപൂർവം പാമ്പിനെ ട്രെയിനിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.  ഇപ്പോൾ വൈറലായിരിക്കുന്ന ഈ വീഡിയോയിൽ, ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ഒരു പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് പാമ്പിനെ ശ്രദ്ധാപൂർവ്വം അവിടെ നിന്നും മാറ്റുന്നതായി കാണാം. പിന്നീട് അദ്ദേഹം അതിനെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. 

വീ‍ഡിയോയിൽ ഉദ്യോ​ഗസ്ഥൻ ശ്രദ്ധാപൂർവം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്ന പാമ്പുമായി ട്രെയിനിന്റെ വാതിലിന്റെ അടുത്തേക്ക് വരുന്നതും വാതിൽ തുറന്ന് അതിനെ പുറത്തേക്ക് എറിയുന്നതുമാണ് കാണുന്നത്. ഉദ്യോ​ഗസ്ഥന്റെ പെട്ടെന്നുള്ള നടപടികൾ യാത്രക്കാരിലെ ആശങ്കയും പരിഭ്രാന്തിയും ഒഴിവാകാൻ കാരണമായി തീർന്നു. 

വീഡിയോ കണ്ടവരും ഉദ്യോ​ഗസ്ഥരെ അഭിനന്ദിച്ചു. എന്നാൽ, ചിലരെല്ലാം രാജധാനി എക്സ്പ്രസ് പോലെ ഒരു ട്രെയിനിൽ എസി കോച്ചിൽ എങ്ങനെയാണ് ഒരു പാമ്പ് കയറിക്കൂടിയത് എന്ന സംശയവും ആശങ്കയും പങ്കുവയ്ക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

80,000 കിമി, 26 രാജ്യങ്ങൾ, ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയം വരെ കണ്ടു; മടക്കയാത്രയിൽ കേരളത്തിന്‍റെ 'സോളോ മോം'
കൊച്ചുകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച് തിരിഞ്ഞ് നോക്കാതെ മൂത്ത കുട്ടിയുമായി അമ്മ പോയി, റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്; വീഡിയോ