
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ മകൾ ഇവാങ്ക ട്രംപിന് സമീപത്ത് കൂടി നടന്ന് പോയ ആളെ ഒറ്റത്തള്ളിന് തെറിപ്പിക്കുന്ന ബോഡിഗാര്‍ഡിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ടിക് ടോക്കിലാണ് ആദ്യം ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഇവാങ്കയും ഭര്‍ത്താവ് ജാരെഡ് കുഷ്‌നറും ഒരു പരിപാടി കഴിഞ്ഞ കാറിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇവാങ്കയുടെ അംഗരക്ഷകനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കുറിപ്പെഴുതിയത്.
ഇവാങ്കയും ഭര്‍ത്താവും നടന്ന് പോകുന്നതിനിടെ ഒരു വഴിയാത്രക്കാരന്‍ ഇവാങ്കയുടെ സമീപത്തേക്ക് നടന്നെത്തുന്നു. പെട്ടെന്ന് പിന്നില്‍ നിന്നും ഒരാൾ കയറിവന്ന് വഴിയാത്രക്കാരനെ വട്ടം വയ്ക്കുന്നത് കാണാം. ഈ സമയം വഴിയാത്രക്കാരന്‍ ഇയാളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അംഗരക്ഷകന്‍ വഴിയാത്രക്കാരനെ തന്‍റെ രണ്ടും കൈ കൊണ്ടും തള്ളുന്നതും ഇയാൾ, ഫ്രെയിമിന് വെളിയിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ തെറിച്ച് പോകുന്നതും കാണാം. ഏതാണ്ട് ഒന്നരക്കോടിയോളം പേരാണ് വീഡിയോ കണ്ടത്.
Read More: എട്ടു വയസ്സുകാരൻ ആമസോണിൽ ഓർഡർ ചെയ്തത് 70,000 ലോലിപോപ്പുകൾ, വില 3.3 ലക്ഷം രൂപ !
Watch Video: ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ ചടുല നൃത്തം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
അംഗരക്ഷകന്‍റെ അപ്രതീക്ഷിത നടപടിയില്‍ അയാളെക്കാൾ ആകാരവലിപ്പമുള്ള വഴിയാത്രക്കാരന്‍ തെറിച്ച് വീഴുന്നത് കണ്ട് നിന്നവര്‍ ഒരു നിമിഷം അമ്പരന്നു. ഇവാങ്കയും ഭര്‍ത്താവും ഒരു നിമിഷം തിരിഞ്ഞ് നോക്കിയെങ്കിലും അംഗരക്ഷകര്‍ പെട്ടെന്ന് തന്നെ ഇരുവരെയും കാറിന് സമീപത്തേക്ക് ആനയിക്കുകയും കാറില്‍ കയറാന്‍ സഹായിക്കുകയും ചെയ്തു. ചിലര്‍ അംഗരക്ഷകന്‍റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു. പ്രസിഡന്‍റിന്‍റെ മകളുടെ ജീവന്‍ സംരക്ഷിച്ചതില്‍ അദ്ദേഹം പെട്ടെന്ന് തന്നെ പ്രവര്‍ത്തിച്ചെന്ന് ചിലരെഴുതി. എന്നാല്‍. വഴി യാത്രക്കാരനായ ഒരു സാധാരണക്കാരനെ ഒരു പ്രകോപനവും കൂടാതെ തള്ളി താഴെയിട്ട് കടന്ന് കളഞ്ഞ അംഗരക്ഷകനെതിരെ ചിലര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അവിടെ എന്തെങ്കിലും സംഘര്‍ഷത്തിന്‍റെ പ്രശ്നങ്ങളാന്നും ഉണ്ടായിരുന്നില്ലെന്നും അയാൾ വെറുമൊരു വഴിയാത്രക്കാരനായിരുന്നെന്നും ചിലരെഴുതി. ഒരു ജനാധിപത്യ രാജ്യത്ത് പ്രസിഡന്‍റിന്‍റെ മകൾക്കും ഭര്‍ത്താവിനും മാത്രം സഞ്ചരിച്ചാല്‍ മതിയോയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.