വിശ്വസിക്കാനാവുന്നില്ല; നെറ്റിസൺസിനെ കൗതുകം കൊള്ളിച്ച് മുട്ട വിഴുങ്ങുന്ന കുഞ്ഞൻപാമ്പിന്റെ വീഡിയോ

Published : Oct 21, 2024, 11:02 AM IST
വിശ്വസിക്കാനാവുന്നില്ല; നെറ്റിസൺസിനെ കൗതുകം കൊള്ളിച്ച് മുട്ട വിഴുങ്ങുന്ന കുഞ്ഞൻപാമ്പിന്റെ വീഡിയോ

Synopsis

ഇത്രയും വലിയ മുട്ട എങ്ങനെയാണ് ഇത്ര ചെറിയൊരു പാമ്പ് വിഴുങ്ങുന്നത് എന്ന് അതിശയം കൊള്ളുകയാണ് പലരും.

പ്രകൃതിയിൽ നമുക്ക് അറിയാത്ത ഒരുപാട് രഹസ്യങ്ങളും കൗതുകകരമായ കാഴ്ചകളും അടങ്ങിയിട്ടുണ്ട്. ഒന്ന് ശരിക്ക് കണ്ണു തുറന്നു നോക്കിയാൽ നമ്മെ അമ്പരപ്പിക്കുന്ന കാഴ്ചകളുടെ പറുദീസയാകും പ്രകൃതി. അതിപ്പോൾ വിവിധ ജീവജാലങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണെങ്കിലും ശരി അല്ലാത്തവയാണെങ്കിലും ശരി. എന്തായാലും, സോഷ്യൽ മീഡിയ സജീവമായതോടെ അത്തരത്തിലുള്ള അനേകം കാഴ്ചകൾ ഓരോ ദിവസവും നമ്മെ തേടിയെത്താറുണ്ട്. 

സോഷ്യൽ‌ മീഡിയയിൽ വളരെ അധികം വരുന്ന വീഡിയോകളാണ് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോ. പാമ്പിനെ കുറിച്ച് ആളുകൾക്ക് ഒരുപാട് കൗതുകങ്ങളുണ്ട്. അതുപോലെ തന്നെ പാമ്പുകളെ വല്ലാതെ ഭയപ്പെടുന്നവരും ഉണ്ട്. എന്നിരുന്നാലും പ്രകൃതിയുമായി ബന്ധപ്പെട്ട വീഡിയോകളിൽ നിറസാന്നിധ്യമാണ് പാമ്പുകൾ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ @AMAZlNGNATURE എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. 

ഈ വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് ഒരു മുട്ട വിഴുങ്ങുന്നതാണ്. അതിൽ എന്താണ് ഇത്ര കൗതുകം കൊള്ളാൻ ഉള്ളത് എന്നാണോ? പാമ്പ് തന്റെ വായയേക്കാൾ വളരെ വലിപ്പക്കൂടുതലുള്ള ഒരു മുട്ടയാണ് വിഴുങ്ങുന്നത്. ഒരു മനുഷ്യൻ കയ്യിൽ ഒരു മുട്ട വച്ചിട്ടുണ്ട്. കയ്യിലേക്ക് ഒരു കുഞ്ഞു പാമ്പും ഇഴഞ്ഞു കയറുന്നത് കാണാം. ശേഷം പാമ്പ് ആ മുട്ട വിഴുങ്ങുന്നതാണ് കാണുന്നത്. 

പിന്നീട്, ആ മുട്ട പയ്യെ ഇറക്കുന്നതും കാണാം. ഇത്രയും വലിയ മുട്ട എങ്ങനെയാണ് ഇത്ര ചെറിയൊരു പാമ്പ് വിഴുങ്ങുന്നത് എന്ന് അതിശയം കൊള്ളുകയാണ് പലരും. എന്നാൽ, പാമ്പിന്റെ വായ തന്റെ ഇരയെ വിഴുങ്ങുന്നതിന് വേണ്ടി ശരീരത്തേക്കാൾ വലുതായി തുറക്കാൻ സാധിക്കും എന്നതാണ് സത്യം. 

എന്ത് തന്നെയായാലും വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. 

രണ്ടാമതും അച്ഛനായതോടെ വീടുവിട്ടിറങ്ങി, മുറ്റത്ത് ടെന്റ് കെട്ടി താമസമാക്കി യുവാവ്

PREV
Read more Articles on
click me!

Recommended Stories

സിസിടിവി ദൃശ്യങ്ങള്‍; ജാക്കറ്റിട്ടപ്പോൾ താഴെപ്പോയത് 50,000, പട്ടാപ്പകല്‍ സകലരും നോക്കിനില്‍ക്കെ കൈക്കലാക്കി മുങ്ങി
തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി