'ടൈറ്റാനിക്ക് സംവിധാനം ചെയ്യും'; പ്രീവെഡ്ഡിംഗ് ഷൂട്ടിൽ തോണിക്കാരന്‍റെ ഇടപെടലിന് കൈയടിച്ച് സോഷ്യൽ മീഡിയ

Published : Jun 03, 2024, 08:29 AM ISTUpdated : Jun 04, 2024, 08:00 AM IST
'ടൈറ്റാനിക്ക് സംവിധാനം ചെയ്യും'; പ്രീവെഡ്ഡിംഗ് ഷൂട്ടിൽ തോണിക്കാരന്‍റെ ഇടപെടലിന് കൈയടിച്ച് സോഷ്യൽ മീഡിയ

Synopsis

വൃദ്ധനായ ആ തോണിക്കാരന്‍ യാതൊരു സങ്കോചവും കൂടാതെ യുവതിയ്ക്ക് ഓരോ പോസുകള്‍ കാണിച്ച് കൊടുക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ആരിലും മതിപ്പുളവാക്കും.


വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഇന്ന് വലിയ പ്രചാരമാണ് ഉള്ളത്. വിവാഹ ട്രെന്‍ഡുകളിലെ പ്രധാനപ്പെട്ട ഒന്ന്. മുന്‍കൂട്ടി നിശ്ചയിക്കുന്ന വിവാഹങ്ങളില്‍ വധുവും വരനും അപരിചിതരാണെന്ന പരാതി തീരാനും ഇരുവര്‍ക്കും പരസ്പരം അറിയാനുമുള്ള ഒരു മാർഗ്ഗം കൂടിയായി ഇന്ന്  പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ മാറി. അതേസമയം ഇത്തരം ഷൂട്ടുകളില്‍ ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് ഈ മേഖലയില്‍ നിന്നുള്ളവരും പറയുന്നു. മനോഹരമായ ചിത്രങ്ങള്‍ ലഭിക്കണമെങ്കില്‍ അല്പം മെനക്കേണ്ടതുണ്ട്. സാധാരണ പോയി നില്‍ക്കുന്നത് പോലെയല്ല. അതിനായി പ്രത്യേകമായി പോസ് ചെയ്യണം. എന്നാല്‍, പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്ന രീതിയില്‍ പോസ് ചെയ്യാന്‍ ഇരുവര്‍ക്കും കഴിയില്ല. പലപ്പോഴും ആദ്യമായി അത്തരത്തില്‍ പോസ് ചെയ്യുന്നതിന്‍റെ പ്രശ്നം. ഇത്തരമൊരു അവസ്ഥയില്‍ നദിയില്‍ നിന്നുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ ഒരു തോണിക്കാരന്‍ വധുവിനോട് എങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്ന് പറഞ്ഞു കൊടുക്കുന്നതായിരുന്നു വീഡിയോ. 

വൃദ്ധനായ ആ തോണിക്കാരന്‍ യാതൊരു സങ്കോചവും കൂടാതെ യുവതിയ്ക്ക് ഓരോ പോസുകള്‍ കാണിച്ച് കൊടുക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ആരിലും മതിപ്പുളവാക്കും. ഓരോ ഷോട്ടിലും കൈയുടെയും കാലിന്‍റെയും പോസിഷനുകള്‍ വരെ അദ്ദേഹം പറഞ്ഞ് കൊടുക്കുന്നു. ഏതെ അനുഭവ പരിചയമുള്ള ഒരാളെ പോലെയാണ് അദ്ദേഹത്തിന്‍റെ ഇടപെടല്‍. കരയിലുള്ള ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പകരം പലപ്പോഴും ഇരുവരും ആ വദ്ധനായ തോണിക്കാരന്‍റെ നിര്‍ദ്ദേശങ്ങളാണ് പാലിക്കുന്നത്. 

മൂക്ക് കൊണ്ട് 'ക്ഷ, ണ്ണ' അല്ല എ മുതൽ സെഡ് വരെ, അതും 25 സെക്കന്‍റ് കൊണ്ട്; യുവാവിന്‍റെ വീഡിയോ വൈറൽ

നീന്തൽ അറിയാത്ത ആളെ പണം നൽകി വെള്ളത്തിൽ ചാടിച്ചു; സഹായത്തിന് നിലവിളിച്ചപ്പോൾ യൂട്യൂബർ ഓടി; രൂക്ഷ വിമർശനം

r/Ni_Bondha എന്ന റോഡ്ഡിറ്റ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഇന്‍സ്റ്റാഗ്രാമിലും എക്സിലും ഇതിനകം വീഡിയോ വൈറലായി. വടക്കൻ ആന്ധ്രാപ്രദേശിലെ ചിന്നപതി നദിയില്‍ നടന്ന ഒരു വിവാഹ ഷൂട്ടാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  രസകരമായ നിരവധി കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചിരിക്കുന്നത്. ടൈറ്റാനിക്ക് സിനിമയുടെ തുര്‍ച്ച നിര്‍മ്മിക്കാന്‍ അദ്ദേഹം ഒരു തികഞ്ഞ സംവിധായകനാണെന്ന് തോന്നുന്നു.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'അദ്ദേഹത്തിന് എന്നെങ്കിലും ഒരു ഫോട്ടോഷൂട്ട് സ്വന്തമായി ചെയ്യാന്‍ കഴിയട്ടെ' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഇതൊന്ന് കഴിഞ്ഞിട്ട് വേണം താത്തയ്ക്ക് പെട്ടെന്ന് വീട്ടില്‍ പോകാന്‍' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

പോലീസ് സ്റ്റേഷനില്‍ ചെന്ന് ഓരോ കാപ്പി കുടിച്ചാലോ?; 'കടന്നുവരൂ' എന്ന് യുപി പോലീസ്, വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

അപ്രതീക്ഷിതം, ഷൂട്ടിനിടെ റിപ്പോർട്ടറുടെ മുഖത്ത് ആഞ്ഞിടിച്ച് കടൽക്കാക്ക, മുഖത്തുനിന്നും ചോര; വീഡിയോ
ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി