വീഡിയോ പങ്കുവച്ച് കൊണ്ട് ഗിന്നസ് വേള്‍ഡ് റിക്കോർഡ് കുറിച്ചത്, 'നിങ്ങളുടെ മറുപടി മുക്ക് ഉപയോഗിച്ച് മാത്രം ചെയ്യുക.' എന്നായിരുന്നു. 

ടുത്ത കാലം വരെ മലയാളത്തിലുണ്ടായിരുന്ന ഒരു പ്രയോഗമാണ് 'മൂക്ക് കൊണ്ട് ക്ഷ, ണ്ണ വരയ്പ്പി'ക്കുമെന്നത്. എന്നാല്‍ കാലത്തിന് അനുസരിച്ച് പുതിയ പ്രയോഗങ്ങളുമായി പുതുതലമുറ കയറിവന്നപ്പോള്‍ പഴയ പലതും മറവിലാണ്ട കൂട്ടത്തില്‍ മറവിയിലേക്ക് പോയ പല പ്രയോഗങ്ങളിലൊന്നായിരുന്നു മുകളില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഗിന്നസ് വേള്‍ഡ് റിക്കോർഡ് പങ്കുവച്ച ഒരു വീഡിയോ കണ്ട നിരവധി നിരവധി പേര്‍ ഈ പഴയ പ്രയോഗത്തെയും ഓര്‍ത്ത് കാണണം. 

വീഡിയോ പങ്കുവച്ച് കൊണ്ട് ഗിന്നസ് വേള്‍ഡ് റിക്കോർഡ് ഇങ്ങനെ എഴുതി,'നിങ്ങളുടെ മൂക്ക് ഉപയോഗിച്ച് (സ്പേസുകൾ ഉപയോഗിച്ച്) എത്ര വേഗത്തിൽ അക്ഷരമാല ടൈപ്പുചെയ്യാൻ കഴിയും? ഇന്ത്യയുടെ വിനോദ് കുമാർ ചൗധരി 26.73 സെക്കൻഡിൽ തീര്‍ത്തു.' അതെ കമ്പ്യൂട്ടറിന്‍റെ കീബോർഡില്‍ സ്വന്തം മൂക്ക് ഉപയോഗിച്ചാണ് വിനോദ് കുമാര്‍ ചൌധരി, ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളും ടൈപ്പ് ചെയ്തത്. ഓരോ അക്ഷരം കഴിഞ്ഞും ഒരു സ്പേസ് ഇട്ടശേഷമാണ് അടുത്ത അക്ഷരം ടൈപ്പ് ചെയ്തത്. 26 അക്ഷരങ്ങളും അത്രതന്നെ സ്പെയിസും ഇടാനായി അദ്ദേഹത്തിന് വേണ്ടിവന്നതാകട്ടെ വെറും 26 സെക്കന്‍റ്. ഇതോടെ ഈ ഇനത്തില്‍ ഒരു വേള്‍ഡ് റെക്കോർഡ് തന്നെ ഉടലെടുത്തു. 

രണ്ട് വയസുകാരന്‍റെ ചിത്രം മിനി പിക്കാസോ, വിറ്റ് പോയത് ആറ് ലക്ഷത്തോളം രൂപയ്ക്ക്

Scroll to load tweet…

നീന്തൽ അറിയാത്ത ആളെ പണം നൽകി വെള്ളത്തിൽ ചാടിച്ചു; സഹായത്തിന് നിലവിളിച്ചപ്പോൾ യൂട്യൂബർ ഓടി; രൂക്ഷ വിമർശനം

'ടൈപ്പിംഗ് മാൻ ഓഫ് ഇന്ത്യ' എന്നാണ് വിനോദ് അറിയപ്പെടുന്നത് തന്നെ. ഇങ്ങനെയൊരു പദവിയില്‍ അദ്ദേഹം അറിയപ്പെട്ടത് ഇതിന് മുമ്പ് സ്വന്തമാക്കിയ റിക്കോർഡുകളില്‍ നിന്ന്. '5.36 സെക്കൻഡോടെ അക്ഷരമാല പിന്നോട്ട് ടൈപ്പ് ചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം', '6.78 സെക്കൻഡ് കൊണ്ട് കൈകൾ പുറകിൽ വച്ച് അക്ഷരമാല ടൈപ്പ് ചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം' തുടങ്ങിയ നിരവധി റെക്കോര്‍ഡുകള്‍ ഇതിനകം വിനോദിന്‍റെ പേരിലാണ്. മെയ് 30 ന് ഗിന്നസ് വേൾഡ് റെക്കോര്‍ഡ് വിനോദിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ ഏതാണ്ട് അരലക്ഷത്തോളം പേര്‍ വീഡിയോ കണ്ട് കഴിഞ്ഞു. വീഡിയോ പങ്കുവച്ച് കൊണ്ട് ഗിന്നസ് വേള്‍ഡ് റിക്കോർഡ് കുറിച്ചത്, 'നിങ്ങളുടെ മറുപടി മുക്ക് ഉപയോഗിച്ച് മാത്രം ചെയ്യുക.' 

പോലീസ് സ്റ്റേഷനില്‍ ചെന്ന് ഓരോ കാപ്പി കുടിച്ചാലോ?; 'കടന്നുവരൂ' എന്ന് യുപി പോലീസ്, വീഡിയോ വൈറല്‍