
ഇന്ത്യന്‍ റോഡുകളില്‍ എന്താണ് നടക്കുന്നതെന്ന് നമ്മുക്കാരും പറഞ്ഞ് തരേണ്ട കാര്യമില്ല. എന്നാല്‍, വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ തിരക്കേറിയ ഇന്ത്യന്‍ നിരത്തുകളില്‍ പെട്ട് പോകുന്നു. തലങ്ങും വിലങ്ങും വാഹനങ്ങള്‍ വരുന്നത് തന്നെ കാരണം. റോഡ് നിയമങ്ങളോ സീബ്രാ ലൈനുകളോ ഡ്രൈവര്‍മാരോ കാല്‍നടയാത്രക്കാരോ ശ്രദ്ധിക്കാറില്ല. എല്ലാവരും അവരവരുടെ മനോധര്‍മ്മത്തിനനുസരിച്ച് നീങ്ങുന്നു. റോഡിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ കടന്ന് പോകുന്നത് വരെ കാത്ത് നില്‍കാതെ ഒരു കൈ ഉയര്‍ത്തി അവയെ തടഞ്ഞ് റോഡ് മുറിച്ച് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു മടിയുമില്ലെന്നത് തന്നെ.
'ഇന്ത്യയിലെ വിദേശി ദമ്പതികളുടെ ജീവിതവും സാഹസികതയും' ടാഗ് ലൈന്‍ നല്‍കിയ ഗുരു ലൈല എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പശ്ചിമ ബംഗാളിൽ വച്ച് റോഡ് മുറിച്ച് കടക്കാന്‍ ഇന്ത്യക്കാരുപയോഗിക്കുന്ന 'സൂപ്പര്‍ പവര്‍' തങ്ങളും സ്വന്തമാക്കിയെന്ന് വിദേശ ദമ്പതികള്‍ വീഡിയോയില്‍ അവകാശപ്പെടുന്നു. ഇരുവരും റോഡ് മുറിച്ച് കടക്കുമ്പോള്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ദമ്പതികള്‍ പരസ്പരം കൈകോര്‍ത്ത് പിടിച്ചാണ് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വാഹനങ്ങളുടെ അമിത വേഗത കാരണം ഇരുവര്‍ക്കും റോഡ് മുറിച്ച് കടക്കാന്‍ സാധിക്കുന്നില്ല.
പൊതുസ്ഥലത്ത് ശൗച്യം ചെയ്യാനിരുന്നു, പിന്നാലെ കഴുത്തിന് ചുറ്റിപിടിച്ചത് പെരുമ്പാമ്പ്; വീഡിയോ വൈറല്‍
ഇതിനിടെ യുവതി വീഡിയോയില്‍ 'ഗതാഗതം തടയാൻ ഈ സൂപ്പർ പവർ ലഭിക്കാൻ ഞാൻ എത്ര വർഷം ഭാരതത്തിൽ ജീവിക്കണം!' എന്ന് പറയുന്നു. ഈ സമയം അവരുടെ ഭര്‍ത്താവ് കൈ ഉയര്‍ത്തി വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം ഇരുവരും റോഡ് മുറിച്ച് കടക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. 'കുറഞ്ഞത് 4 അവതാരങ്ങളും 1,000 വർഷവും ഹിമാലയത്തിൽ സാധന ചെയ്യുന്നു. ഭാഗ്യം' എന്നായിരുന്നു ഒരു രസികന്‍ നല്‍കിയ മറുപടി. 'ഞങ്ങൾ ഇത് മനസ്സിലാക്കിയിട്ടില്ല, ഇത് ശുദ്ധമായ സഹകരണമാണ്' മറ്റൊരു കാഴ്ചക്കാരനെഴുതി.
വീടിന്‍റെ തറ, തോണിയുടെ ചില ഭാഗങ്ങള്‍...; തകര്‍ന്ന് ഇല്ലാതായ ഗംഗാവലിയുടെ അക്കര ഗ്രാമം; ഉളുവരെ