'ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞതിന് പിന്നാലെ ആത്മഹത്യ', ഇൻഫ്ലുവൻസറുടെ മരണ കാരണം വെളിപ്പെടുത്തി സഹോദരി

Published : May 01, 2025, 10:37 AM IST
'ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞതിന് പിന്നാലെ ആത്മഹത്യ', ഇൻഫ്ലുവൻസറുടെ മരണ കാരണം വെളിപ്പെടുത്തി സഹോദരി

Synopsis

ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സ് കുഞ്ഞതിന് പിന്നാലെ ഇന്‍ഫ്ലുവന്‍സര്‍ ആത്മഹത്യ ചെയ്തു


മിഷാ അഗർവാളിന്‍റെ അപ്രതീക്ഷിത മരണത്തില്‍ അമ്പരന്ന് പോയ ഫോളോവേഴ്സിനെ അസ്വസ്ഥമാക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി. ഇന്‍സ്റ്റാഗ്രാമിലെ തന്‍റെ റീലുകൾക്ക് റീച്ച് കുറഞ്ഞതും ഫോളോവേഴ്സ് കുറയുന്നതും സഹോദരിയെ അസ്വസ്ഥമാക്കിയിരുന്നെന്നും ഡിപ്രഷനിലായ മിഷ, തന്‍റെ 25 -ാം പിറന്നാളിന് മുമ്പ് ആത്മഹ്യ ചെയ്യുകയായിരുന്നുവെന്ന് സഹോദരി മുക്ത അഗര്‍വാൾ, മിഷയുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ വെളിപ്പെടുത്തി. 

തന്‍റെ 25 -ാം പിറന്നാളിന് തൊട്ട് മുമ്പ് ഏപ്രില്‍ 24 -നായിരുന്നു മിഷ ആത്മഹത്യ ചെയ്തത്. എന്നാല്‍, മിഷ മരിച്ചെന്ന് മാത്രമായിരുന്നു അന്ന് കുടുംബം അവരുടെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. മിഷയുടെ മരണ കാരണം ആദ്യമായാണ് കുടുംബം പങ്കുവയ്ക്കുന്നത്.' എന്‍റെ കുഞ്ഞ് പെങ്ങൾ, ഇന്‍സ്റ്റാഗ്രാമില്‍ അവളുടെ ആരാധകരുടെയും ഫോളോവേഴ്സിന്‍റെ ഒരു ലോകം തന്നെ സൃഷ്ടിച്ചു. വളരെ പെട്ടെന്ന് തന്നെ അത് ഒരു മില്യണ്‍ ഫോളോവേഴ്സ് വരെയെത്തി. എന്നാല്‍, പെട്ടെന്ന് അവളുടോ ഫോളോവേഴ്സ് കുറഞ്ഞ് തുടങ്ങി. ഇതോടെ അവൾ അസ്വസ്ഥമായി. ഏപ്രില്‍ ആയപ്പോഴേക്കും അവൾ കടുത്ത ഡിപ്രഷനിലായി. അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞു, ജിജാ, എന്‍റെ ഫോളോവേഴ്സ് കുറയുന്നതില്‍ ഞാനെന്താണ് ചെയ്യേണ്ടത് എന്‍റെ കരിയര്‍ അവസാനിച്ചു.' മുക്ത, സഹോദരിയുടെ ഔദ്ധ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ എഴുതി. 

Read More: 25 -ാം പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററുടെ മരണം; ഞെട്ടലോടെ ആരാധകർ

Watch Video: കൈവശം ഇന്ത്യൻ വോട്ടർ ഐഡി, ആധാർ, റേഷൻ കാർഡുകളെന്ന് പാക് പൌരൻ; വീഡിയോ വൈറല്‍

'അവളുടെ ഫോണിന്‍റെ വാൾപ്പേപ്പര്‍ എല്ലാം പറയുന്നു. അവളുടെ ഒരേയൊരു ജീവിതലക്ഷ്യം. ഇൻസ്റ്റാഗ്രാം ഒരു യഥാർത്ഥ ലോകമല്ല, ഫോളോവേഴ്സിന്‍റെത് യഥാർത്ഥ സ്നേഹവുമല്ല, ദയവായി ഇത് മനസിലാക്കാൻ ശ്രമിക്കുക.' മുക്ത എഴുതി. വീഡിയോയിലെ സ്ക്രീന്‍ ഷോട്ടില്‍ ഒരു മില്യണ്‍ എന്ന മാന്ത്രിക സംഖ്യയില്‍ മുട്ടിയ ഫോളോവേഴ്സിന്‍റെ എണ്ണം കാണാം. എന്നാല്‍, ഇന്ന് മിയയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് വെറും 36,000 -ത്തില്‍ താഴെ മാത്രമാണ്. 65,000 പേരാണ് മിഷയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പോയത്. ഇത്രയും ഫോളോവേഴ്സിനെ നഷ്ടമായത് മിഷയെ ഏറെ മാനസിക സംഘര്‍ഷത്തിലാക്കി. സഹോദരിയുടെ വെളിപ്പെടുത്തതിന് പിന്നാലെ നിരവധി പേരാണ് വൈകാരികമായ കുറിപ്പുകളുമായി രംഗത്തെത്തിയത്. 

Watch Video:  ദോശ സാരി, ഇഡ്ഡലി ഷർട്ട്, പാനി പുരി വാച്ച്... സോഷ്യൽ മീഡിയയിൽ തരംഗമായി എഐയുടെ 'ഭക്ഷണ വസ്ത്രങ്ങൾ'!

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ