ആദ്യമായി ലോകത്തെ വ്യക്തമായി കാണുന്ന പെൺകുട്ടി, വൈറലായി വീഡിയോ

Published : Nov 13, 2021, 01:54 PM IST
ആദ്യമായി ലോകത്തെ വ്യക്തമായി കാണുന്ന പെൺകുട്ടി, വൈറലായി വീഡിയോ

Synopsis

അവൾ കണ്ണടയിൽ തൊട്ടുകൊണ്ടേയിരിക്കുന്നു. അവൾക്ക് കാര്യങ്ങൾ വ്യക്തമായി കാണുന്നുവെന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല. 

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സൗഭാഗ്യങ്ങളെ കുറിച്ച് പലപ്പോഴും നമ്മൾ ഓർക്കാറില്ല. പകരം, ഇല്ലാത്തതിന്റെ പേരിൽ ദുഃഖിക്കും. എന്നാൽ പലപ്പോഴും ചുറ്റുമുള്ളവരുടെ ജീവിതം നമുക്ക് കാണിച്ച് തരുന്ന പാഠങ്ങൾ, അറിവുകൾ നമ്മുടെ കണ്ണ് തുറപ്പിക്കും. നമ്മുടെയൊക്കെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരു വീഡിയോ(video)യാണ് ഇന്റർനെറ്റിൽ ഇപ്പോൾ വൈറലാ(viral)വുന്നത്. വ്യക്തമായ കാഴ്ചയില്ലാത്ത ഒരു പെൺകുട്ടി ഒടുവിൽ കണ്ണട വച്ചപ്പോൾ ലോകത്തെ വ്യക്തമായി കാണുന്നതിന്റെ വീഡിയോയാണത്. അതിൽ അവളുടെ മുഖത്തെ സന്തോഷം ഹൃദയസ്പർശിയാണ്.

ജീവിതത്തിലാദ്യമായി ലോകത്തെ വ്യക്തമായി കാണുമ്പോഴുള്ള സന്തോഷം എങ്ങനെ കാണിക്കണമെന്ന് അവൾക്ക് അറിയുന്നില്ല. ആ രണ്ട് വയസുകാരിയുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചു. @GoodNewsMoveme3 എന്ന ട്വീറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കിട്ടത്. 2 വയസ്സുള്ള പെൺകുട്ടി തന്റെ പവർ ഗ്ലാസുകൾ പരീക്ഷിക്കുന്നതും, അവൾ തിളങ്ങുന്ന പുഞ്ചിരിയോടെ വീടിനു ചുറ്റും നോക്കുന്നതും അതിൽ കാണാം. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ അവൾ തന്റെ കളിപ്പാട്ടങ്ങളുമായി കളിക്കുന്നത് കാണാം. ഒരാൾ അവളുടെ അടുത്തേക്ക് വന്നു. അവൾക്ക് കണ്ണട വെച്ച് കൊടുത്തു.  

അവൾ കണ്ണടയിൽ തൊട്ടുകൊണ്ടേയിരിക്കുന്നു. അവൾക്ക് കാര്യങ്ങൾ വ്യക്തമായി കാണുന്നുവെന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പശ്ചാത്തലത്തിൽ ഒരാൾ അവളോട് ചോദിക്കുന്നു, "നിനക്ക് എന്നെ കാണാൻ കഴിയുമോ?"  കണ്ണട ഉണ്ടാക്കുന്ന വ്യത്യാസം താരതമ്യം ചെയ്യാൻ ഗ്ലാസുകൾ നീക്കം ചെയ്തും, വച്ചും അവൾ ചുറ്റുപാടും നോക്കുന്നു. അവളുടെ ജീവിതത്തിൽ കാര്യങ്ങൾ വ്യക്തമായി കാണുന്നത് ഇതാദ്യമാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഗുഡ് ന്യൂസ് മൂവ്‌മെന്റിനോട് പറഞ്ഞു. ട്വിറ്ററിൽ 14,000 ലൈക്കുകൾ അതിന് ലഭിച്ചു. അഞ്ചു ലക്ഷത്തിലധികം ആളുകൾ അത് കണ്ട് കഴിഞ്ഞു. വീഡിയോ നിരവധിപേരെ വികാരഭരിതരാക്കി.  


 

PREV
Read more Articles on
click me!

Recommended Stories

ഒരുമാസം തനിച്ച് ബെം​ഗളൂരുവിൽ കഴിയാൻ 1 ലക്ഷം രൂപ വേണം, വീഡിയോ ഷെയർ ചെയ്ത് യുവതി
പെട്ടെന്ന് അതിവേ​ഗത്തിൽ താഴേക്ക് കുതിച്ച് എസ്‍കലേറ്റർ, പരിഭ്രാന്തരായി നിലവിളിച്ച് വിദ്യാർത്ഥികൾ, വീഡിയോ