‘ട്രെയിനാണ്, മീൻചന്തയല്ല!’ രാത്രി ഉറങ്ങാൻ അനുവദിക്കാതെ യുവാക്കളുടെ ബഹളം; സ്ത്രീയുടെ പ്രതികരണം വൈറൽ, വീഡിയോ

Published : Oct 08, 2026, 03:27 PM IST
youngsters in Indian train

Synopsis

രാത്രി ട്രെയിൻ യാത്രയ്ക്കിടെ ബഹളമുണ്ടാക്കിയ യുവാക്കളെ ഒരു സ്ത്രീ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ട്രെയിൻ മീൻചന്തയല്ലെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും സ്ത്രീ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രികരുടെ സൗകര്യവും സ്വകാര്യതയും പരിഗണിക്കണമെന്നത് ഒരു പൊതു മര്യാദയാണ്. എന്നാൽ രാത്രിയാത്രയ്ക്കിടെ ഉച്ചത്തിൽ സംസാരിക്കുകയും ചിരിക്കുകയും ബഹളംവയ്ക്കുകയും ചെയ്ത ഒരു കൂട്ടം യുവാക്കളെ ചോദ്യം ചെയ്ത സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചു.

‘ട്രെയിനാണ്, മീൻചന്തയല്ല’

വൈറലായ ദൃശ്യങ്ങളിൽ, രാത്രിസമയത്ത് ട്രെയിനിനുള്ളിൽ യുവാക്കൾ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതും ബഹളംവയ്ക്കുന്നതും കാണാം. ഇതിൽ അസ്വസ്ഥയായ സ്ത്രീ അവരോട് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ട്രെയിൻ യാത്ര ആഘോഷിക്കാനുള്ള ഇടമല്ലെന്നും മറ്റുള്ള യാത്രക്കാർക്ക് വിശ്രമിക്കാനുള്ള അവകാശമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

‘ട്രെയിനാണ്, മീൻചന്തയല്ല’ എന്ന തരത്തിലുള്ള പരാമർശമാണ് സ്ത്രീ നടത്തിയത്. ഉറങ്ങുന്ന യാത്രക്കാരെ പരിഗണിക്കണമെന്നും രാത്രി സമയത്ത് പ്രത്യേകിച്ച് ശബ്ദമുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. യുവാക്കളും സ്ത്രീയും തമ്മിലുള്ള വാക്കുതർക്കത്തിന്‍റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

സമ്മിശ്ര പ്രതികരണം

വീഡിയോ വൈറലായതിന് പിന്നാലെ ഇന്‍റർനെറ്റ് ഉപയോക്താക്കൾ രണ്ട് ചേരിയിലായി. സ്ത്രീയുടെ നിലപാടിനെ പിന്തുണച്ചവർ, ദീർഘദൂര ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് രാത്രിയിൽ ഉറങ്ങാനും വിശ്രമിക്കാനും അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് മുതിർന്നവരും കുട്ടികളും ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും ട്രെയിനിലുണ്ടാകാം. ശാരീരിക ബുദ്ധിമുട്ടുകൾ ഉളളവരും കാണാം. അതിനാൽ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ അനാവശ്യ ബഹളം ഒഴിവാക്കണമെന്നും ഇവ‍ർ ആവശ്യപ്പെട്ടു.

അതേസമയം, യുവാക്കളെ അനാവശ്യമായി ടാർഗെറ്റ് ചെയ്യേണ്ടതില്ലെന്നും ട്രെയിൻ യാത്രയിൽ സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതോ തമാശ പറയുന്നതോ സ്വാഭാവികമാണെന്നുമായിരുന്നു മറുവിഭാഗത്തിന്‍റെ വാദം. ശബ്ദത്തിന്‍റെ തോത് മാത്രമാണ് പ്രശ്നമെന്നും, യാത്രക്കാരുടെ സൗകര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിൽ ഒരു ബാലൻസ് വേണമെന്നുമായിരുന്നു ചിലരുടെ അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയെക്കുറിച്ചുള്ള വംശീയ അധിക്ഷേപങ്ങൾ വേദനിപ്പിക്കുന്നെന്ന് ബ്രിട്ടീഷ് സഞ്ചാരി; 'നെഗറ്റീവ് പോസ്റ്റുകൾ കാണുമ്പോൾ സങ്കടം'
വിവാഹത്തിനിടെ ആലിപ്പഴ വർഷവും മഴയും; വേദി തകരാതിരിക്കാൻ 'സ്യൂട്ടിട്ട അതിഥി'കളുടെ രക്ഷാപ്രവർത്തനം, വീഡിയോ വൈറൽ