
യൂബർ കാറുകള്‍ക്കും ഓട്ടോകള്‍ക്കും പിന്നാലെ ഇന്ത്യന്‍ നഗരങ്ങള്‍ കീഴടക്കുകയാണ് യൂബര്‍, റാപ്പിഡോകളുടെ ബൈക്ക് ടാക്സികള്‍. ഇത്തരം ബൈക്ക് ടാക്സികള്‍ ഡ്രൈവര്‍മാര്‍ക്ക് സാമാന്യമായ സാമ്പത്തിക ലാഭം നേടിത്തരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, എവരെയും ഞെട്ടിച്ചത് കർണാടക പോർട്ട്ഫോളിയോയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ്. ഒരു മാസം തന്‍റെ വരുമാനം 80,000 -ത്തിനും 85,000 -ത്തിനും ഇടയിലാണെന്ന് പറയുന്ന ഒരു ബൈക്ക് ടാക്സി ഡ്രൈവറുടെ വീഡിയോയായിരുന്നു അത്.
യൂബർ, റാപ്പിഡോകളുടെ റൈഡറായി ജോലി ചെയ്ത് മാസം 80,000 -ത്തിലധികം രൂപ സമ്പാദിക്കുന്നെന്ന യുവാവിന്‍റെ അഭിമാനത്തോടെയുള്ള വെളിപ്പെടുത്തല്‍ ബെംഗളൂരു നഗരത്തിന് ഒരു ക്ലാസിക് നിമിഷം നല്‍കുന്നു. അസ്ഥിരവും ഫ്രീന്‍ലാൻസുമായ ഗിഗ് ഇക്കോണമിയില്‍ ജോലി ചെയ്യുമ്പോഴും സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ അദ്ദേഹം ചെയ്യുന്ന കഠിനാധ്വനം എങ്ങനെയാണ് വരുമാനം വര്‍ദ്ധിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരത്തില്‍ താങ്ങാവുന്ന വിലയിലും വേഗത്തിലും സാധ്യമാകുന്ന ഗതാഗതത്തിന്‍റെ ആവശ്യം വര്‍ദ്ധിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ കഥ, ഈ മേഖലയിലെ വരുമാന അവസരങ്ങളെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് കർണാടക പോർട്ട്ഫോളിയോ കുറിച്ചു.
ആറര ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ട വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സംശയങ്ങളും അത്ഭുതവും പങ്കുവച്ചത്. വീഡിയോ വീണ്ടും പങ്കുവച്ച്, ഇന്ത്യയുടെ ടെക് അധിഷ്ഠിത ഗിഗ് സമ്പദ്വ്യവസ്ഥയെ പ്രശംസിച്ച പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ, ഇന്ത്യയിലെ പുതിയ സാങ്കേതിക സ്ഥാപനങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് എഴുതി. ഇതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ശക്തി എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ പ്രശംസിച്ചത്. അതേസമയം 13 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം സ്വന്തം ആരോഗ്യത്തിനും വ്യക്തി ജീവിതത്തിനും എന്ത് വിലയാണ് നല്‍കുന്നതെന്ന് ആശങ്കപ്പെട്ടവരുമുണ്ടായിരുന്നു. മറ്റ് ചിലര്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി ഉപേക്ഷിക്കാന്‍ സമയമായെന്ന് എഴുതി.
'സ്വയം പരസ്യ ബോർഡുകളാകുന്ന മനുഷ്യര്‍'; ജീവിക്കാനായി എന്തൊക്കെ വേഷം കെട്ടണമെന്ന് സോഷ്യല്‍ മീഡിയ