'H-1B വിസ ഒരു അഴിമതിയാണ്'; ഇന്ത്യൻ തൊഴിലാളിയുടെ വീഡിയോ വൈറലായതിന് പിന്നാലെ യുഎസ് കോൺഗ്രസ് അംഗം

Published : Apr 09, 2026, 04:59 PM IST
Indian worker

Synopsis

ടെക്സസിലെ 7-ഇലവനിലെ ഒരു ഇന്ത്യൻ തൊഴിലാളിയുടെ വീഡിയോ വൈറലായതിനെ തുടർന്ന് യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ H-1B വിസ പ്രോഗ്രാം ഒരു അഴിമതിയാണെന്നും അത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഗിൽ, ഇന്ത്യൻ വംശജയെ വിവാഹം കഴിച്ചിട്ടും കുടിയേറ്റത്തിനെതിരെ മുൻപും ശബ്ദമുയർത്തിയിട്ടുണ്ട്.

 

രു ഇന്ത്യൻ തൊഴിലാളിയുടെ വീഡിയോ വൈറലായതിന് പിന്നാലെ യുഎസിലെ H-1B വിസ ഒരു അഴിമിതയാണെന്നും അത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗം ബ്രാൻഡൻ ഗിൽ രംഗത്ത്. ടെക്സസിലെ 7 -ഇലവനിലെ ഒരു ഇന്ത്യൻ തൊഴിലാളിയെ ചിത്രീകരിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് എച്ച്-1ബി വിസ പ്രോഗ്രാം നിർത്തലാക്കണമെന്ന് കോൺഗ്രസുകാരനായ ബ്രാൻഡൻ ഗിൽ ആവശ്യപ്പെട്ടു. ടെക്സസിലെ 26 -ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിന്‍റെ യുഎസ് പ്രതിനിധിയാണ് ബ്രാൻഡൻ ഗിൽ, സേവനമനുഷ്ഠിക്കുന്ന ഗിൽ. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ബ്രാൻഡൻ നേരത്തെയും കുടിയേറ്റത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.

അഴിമതി, H-1B വിസ നിർത്തലാക്കണമെന്ന്

എഎഫിന്‍റെ പോസ്റ്റ് പങ്കുവച്ച് കൊണ്ടാണ് H-1B വിസ നിർത്തലാക്കണമെന്ന് ബ്രാൻഡന്‍ ഗ്രിൽ ആവശ്യപ്പെട്ടത്. യുഎസിൽ H-1B വിസയുണ്ടെന്ന് അവകാശപ്പെട്ട ഒരു ഇന്ത്യൻ 7/11 തൊഴിലാളിയെ യൂട്യൂബർ ടൈലർ ഒലിവേര അഭിമുഖം നടത്തുന്നതായിരുന്നു എഎഫ് പോസ്റ്റിന്‍റെ വീഡിയോ. വീഡിയോ പങ്കുവച്ച് കൊണ്ട് എഎഫ് പോസ്റ്റ് കുറിച്ചത്. 'ടൈലർ ഒലിവേര 7/11 ലെ ഒരു H-1B തൊഴിലാളിയുടെ അഭിമുഖം പകർത്തുന്നു. ഒരു H-1B തൊഴിലാളിക്ക് അംഗീകാരം ലഭിക്കണമെങ്കിൽ, ആ തൊഴിൽ നികത്താൻ കഴിയുന്ന ഒരു അമേരിക്കക്കാരനും ഇല്ലെന്ന് തെളിയിക്കണം' എന്നായിരുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള തൊഴിലാളിയാണ് താനെന്നും തനിക്ക് തന്‍റെ മാനേജരുമായി സംസാരിക്കണമെന്നും ഇന്ത്യൻ യുവാവ് പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

 

 

ഭാര്യ ഇന്ത്യൻ വംശജ

വീഡിയോ വൈറലായതിന് പിന്നാലെയാണ് റിപ്പബ്ലിക്കൻ അംഗം കൂടിയായ ബ്രാൻഡൻ H1B വിസ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. അതേസമയം ബ്രാൻഡന്‍ ഗ്രിൽ ഒരു ഇന്ത്യൻ വംശജയെയാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹത്തിന്റെ ഭാര്യ ഡാനിയേൽ ഡിസൂസ മുംബൈയിൽ ജനിച്ച ട്രംപിന്‍റെ സഖ്യകക്ഷിയായ ദിനേശ് ഡിസൂസയുടെ മകളാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വർഷം, ബ്രൻഡൻ ഒരു "പുതിയ ഐഡിയ ആക്റ്റ്" അവതരിപ്പിച്ചിരുന്നു. ഇത് ബിസിനസുകൾ അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും അത് വഴി അമേരിക്കക്കാരായ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. രേഖകളില്ലാത്ത തൊഴിലാളികളുടെ ജോലി നിരുത്സാഹപ്പെടുത്തുന്നതിനും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമന പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പുതിയ നടപടികളും ഈ നിയമത്തിൽ നിർദ്ദേശിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സമയം പുലർച്ചെ 2 മണി, ബാൽക്കണിയുടെ സീലിം​ഗ് തകർന്ന് താഴേക്ക്, 1 കോടി വിലയുള്ള വീട്ടിലാണ് സംഭവം
യമുനാ നദിയിൽ തേങ്ങ എറിയാനെത്തിയ ദമ്പതികളെ തടഞ്ഞ് യുവതി, പിന്നെ സംഭവിച്ചത് ഇതാണ്; വീഡിയോ