മസ്സാജ് ചെയർ, ഉറങ്ങാനുള്ള മുറി, നല്ല ഭക്ഷണം, പിന്നെന്ത് വേണം; ​ഗൂ​ഗിളിന്റെ ഓഫീസിൽ നിന്നുള്ള വീഡിയോ വൈറൽ

Published : Mar 10, 2025, 08:10 AM IST
മസ്സാജ് ചെയർ, ഉറങ്ങാനുള്ള മുറി, നല്ല ഭക്ഷണം, പിന്നെന്ത് വേണം; ​ഗൂ​ഗിളിന്റെ ഓഫീസിൽ നിന്നുള്ള വീഡിയോ വൈറൽ

Synopsis

തന്റെ കേബിൾ എടുക്കാൻ മറന്നു, അതുകൊണ്ട് ടെക് വെൻഡിംഗ് മെഷീനടുത്തേക്ക് പോയി എന്ന് ശിവാം​ഗി പറയുന്നതും‌ കേൾക്കാം. പിന്നീട് കാപ്പി എടുത്തു. പ്രൊജക്ടുകളെ കുറിച്ച് ചിന്തിക്കാൻ ​ഗെയിംസ് റൂമിലേക്ക് പോയി.

ഗൂ​ഗിളിന്റെ ഓഫീസ് അതിന്റെ പ്രത്യേകത കൊണ്ട് പലപ്പോഴും സോഷ്യൽ മീഡിയയിൽ‌ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇവിടെയുള്ള വിവിധ സൗകര്യങ്ങൾ തന്നെയാണ് പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാൻ കാരണമായിട്ടുള്ളത്. ഇപ്പോഴിതാ ​ഗൂ​ഗിളിന്റെ ​ഗുരു​ഗ്രാമിലെ ഓഫീസിൽ നിന്നുള്ള ഈ വീഡിയോയാണ് വൈറലായി മാറുന്നത്. 

ശാന്തനു ആൻഡ് നിഖിൽ കമ്പനിയിലെ ഡിസൈനറായ ശിവാംഗി ​ഗുപ്തയാണ് ഗൂഗിൾ ഓഫീസ് സന്ദർശിച്ചതിന്റെ വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ​ഗൂ​ഗിളിൽ ജോലി ചെയ്യുന്ന ഒരാളുടെ ഒരു ദിവസം എങ്ങനെ ആയിരിക്കും എന്ന നിലയിലാണ് ശിവാം​ഗി വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 

ഇന്ന് ഞാൻ നിങ്ങളെ ​ഗൂ​ഗിളിന്റെ ഓഫീസിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത് എന്നാണ് ശിവാം​ഗി പറയുന്നത്. താൻ രാവിലെ 9.20 -നാണ് എത്തിയത്. നേരെ പോയത് മൈക്രോ കിച്ചണിലേക്കാണ് എന്നാണ് അവൾ പറയുന്നത്. 

തന്റെ കേബിൾ എടുക്കാൻ മറന്നു, അതുകൊണ്ട് ടെക് വെൻഡിംഗ് മെഷീനടുത്തേക്ക് പോയി എന്ന് ശിവാം​ഗി പറയുന്നതും‌ കേൾക്കാം. പിന്നീട് കാപ്പി എടുത്തു. പ്രൊജക്ടുകളെ കുറിച്ച് ചിന്തിക്കാൻ ​ഗെയിംസ് റൂമിലേക്ക് പോയി. അതിന് ശേഷം മെയിലുകൾ പരിശോധിക്കാൻ ഒരു ഒഴിഞ്ഞ മുറി കണ്ടെത്തി എന്നും ശിവാം​ഗി വിശദീകരിക്കുന്നു. 

പിന്നീട്, ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്. എന്നാൽ, ആ ഭക്ഷണമല്ല മികച്ച കാര്യം എന്നാണ് അവൾ പറയുന്നത്. ഭക്ഷണത്തിന് ശേഷമുള്ള തന്റെ ഉറക്കമാണ് മികച്ചത് എന്നാണ് ശിവാം​ഗി പറയുന്നത്. 

ഒടുവിൽ ഒരു മസാജ് ചെയറിൽ ഇരുന്ന് റിലാക്സായിക്കൊണ്ടാണ് ശിവാം​ഗി തന്റെ ​ഗൂ​ഗിൾ ഓഫീസ് സന്ദർശനത്തിന്റെ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. എന്തായാലും, ആളുകൾക്ക് ഈ ഓഫീസ് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇതുപോലെ ഒരു ഓഫീസിൽ ജോലി ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്. 

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, ആദ്യം പാഞ്ഞടുത്തു, പിന്നാലെ അക്രമിച്ച് നായകള്‍, പെണ്‍കുട്ടിക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ആഡംബരത്തിന്റെ അങ്ങേയറ്റം! വിവാഹക്ഷണക്കത്ത് കണ്ട് ആളുകൾ ഞെട്ടി, വെറൈറ്റിയായി മയിലിന്റെ പ്രതിമയും
പുത്തൻ ലംബോർഗിനിക്ക് പൂജ, തേങ്ങയടിച്ചത് കാറിൽ, 'മിനി ഹാർട്ട് അറ്റാക്ക്' എന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ