യുഎസിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള ഡെല്‍റ്റാ എയര്‍ലൈനില്‍ കയറിയ യുവതിയെ ബ്രാ ധരിച്ചില്ലെന്ന പേരില്‍ വിമാനത്തില്‍ തടഞ്ഞ് വച്ചു. 

സാമൂഹിക ജീവിതത്തില്‍ മാന്യമായ വസ്ത്രം ധരിക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വ്യക്തിയെ വിലയിരുത്താന്‍ വസ്ത്രം മാനദണ്ഡമാക്കുന്ന സമൂഹമാണ് ഇന്ന് ലോകമെങ്ങും ഉള്ളത്. ആ തരത്തിലേക്ക് വസ്ത്രത്തിന്‍റെ പ്രാധാന്യം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം പുറമേയ്ക്ക് മാന്യമായ വസ്ത്രം ധരിച്ചയാള്‍ അടിവസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടോയെന്ന് ആരും പരിശോധിക്കാറില്ല. എന്നാല്‍, ഇനി മുതല്‍ അടിവസ്ത്രമില്ലാതെ യാത്ര ചെയ്യാന്‍ പറ്റില്ലേയെന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു. പ്രത്യേകിച്ചും യുഎസില്‍. അതിന് ഒരു കാരണമുണ്ട്.

കഴിഞ്ഞ ദിവസം യുഎസിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള ഡെല്‍റ്റാ എയര്‍ലൈനില്‍ കയറിയ യുവതിയെ ടബ്രാ ധരിച്ചില്ലെന്നട പേരില്‍ വിമാനത്തില്‍ തടഞ്ഞ് വയ്ക്കപ്പെട്ടു. വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ അടിവസ്ത്ര ചര്‍ച്ച ശക്തമായി. വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു സംഭവം. ഡിജെയായ ലിസ ആർച്ച്ബോൾഡാണ് യുവതി. അവരെ എയര്‍ലൈനിലെ വനിതാ ക്രൂ അംഗം മുന്‍വശത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് അവളുടെ വസ്ത്രധാരണം അപമാനകരവും എല്ലാം വെളിപ്പെടുത്തുന്നതുമാണെന്ന് വിമര്‍ഷിച്ചെന്ന് ലിസ യാഹൂ ന്യൂസ് ഓസ്ട്രേലിയയോട് പറഞ്ഞു. ബാഗി ടീ ഷർട്ടും നീളമുള്ള പാന്‍റും ധരിച്ചിട്ടും വിമാനത്തിൽ യാത്ര ചെയ്യാന്‍ ബ്രാ ധരിക്കണമെന്ന് ക്രൂ അംഗം ആവശ്യപ്പെട്ടു. 

നാല് വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിനെ 'മമ്മി'യാക്കി, പിന്നെ ദൈവമാക്കി ആഭിചാര പൂജ; ഭാര്യ അറസ്റ്റില്‍ !

Scroll to load tweet…

സ്ഥിരമായി 'മൂക്കില്‍ തോണ്ടാറുണ്ടോ'?; നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു രോഗാവസ്ഥയെന്ന് ഗവേഷകര്‍

"നീണ്ട ഒരു പ്രസംഗത്തിന് ശേഷം, ജാക്കറ്റ് ധരിച്ചാൽ എന്നെ വിമാനത്തിൽ തുടരാൻ അനുവദിക്കാമെന്ന് അവർ പറഞ്ഞു," ആർച്ച്ബോൾഡ് പറഞ്ഞു. ഇത് തനിക്ക് ഏറ്റവും അപമാനകരവും വിവേചനപരവുമായി തോന്നി. ഒരു യുക്തിക്കും നിരക്കാത്തതാണ് അവര്‍ സംസാരിച്ചതെന്നും ലിസ കൂട്ടിച്ചേര്‍ത്തു. സാൾട്ട് ലേക്ക് സിറ്റിയിലെ അപ്രതീക്ഷിതമായ ചൂടുള്ള കാലാവസ്ഥ കാരണം ലഗേജുകള്‍ കുറയ്ക്കുന്നതിനായി താന്‍ ബാഗില്‍ നിന്നും രണ്ട് കോട്ടുകള്‍ ഉള്‍പ്പടെ ഒഴിവാക്കിയിരുന്നു. വെറും ഒന്നരമണിക്കൂര്‍ യാത്ര മാത്രമായിരുന്നു അത്. പെട്ടെന്ന് എത്തേണ്ടതിനാല്‍ മറ്റൊരു വിമാനത്തില്‍ മാറിക്കയറുക സാധ്യമായിരുന്നില്ല. ഒടുവില്‍ ബാഗില്‍ നിന്നും തനിക്ക് ജാക്കറ്റ് എടുത്ത് ധരിക്കേണ്ടിവന്നെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ വിമാനമിറങ്ങിയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് ലിസ പുരുഷ ക്രൂ അംഗങ്ങളിലൊരാളോട് വിശദീകരിച്ചു. എന്നാല്‍, "സ്ത്രീകൾ മറച്ചുവയ്ക്കേണ്ടതെല്ലാം മറച്ച് വയ്ക്കണമെന്നാണ് ഡെൽറ്റ എയർലൈൻസിന്‍റെ ഔദ്യോഗിക നയം' എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്നും അവര്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത പുറത്ത് വരികയും സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാവുകയും ചെയ്തതോടെ ലിസയോട് ഡെൽറ്റ എയർലൈൻസ് ക്ഷമാപണം നടത്തി. 

നാല് സ്ത്രീകളോട് പ്രണയം നടിച്ചു, മൂന്ന് കോടി തട്ടി; ഒടുവില്‍ 'കള്ളക്കാമുക'ന് ഏഴ് വര്‍ഷം തടവ് !