അടുത്ത ഡിജെ പാട്ട് ഏത് വയ്ക്കണം? ത‍ർക്കം; യുപിയിൽ വിവാഹ വേദിയിൽ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

Published : May 17, 2025, 11:56 AM IST
അടുത്ത ഡിജെ പാട്ട് ഏത് വയ്ക്കണം? ത‍ർക്കം; യുപിയിൽ വിവാഹ വേദിയിൽ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

Synopsis

വിവാഹ ആഘോഷത്തോട് ഒപ്പമുണ്ടായിരുന്ന ഡിജെ പാര്‍ട്ടിക്ക് പാട്ട് എന്ത് വയ്ക്കണമെന്നതിനെ ചൊല്ലി തര്‍ക്കം. പിന്നാലെ വിവാഹ വേദി യുദ്ധക്കളമായി മാറി. 

വിവാഹ ആഘോഷങ്ങൾ വലിയ സംഘര്‍ത്തിലേക്ക് വഴിമാറുന്നത് ഇന്നൊരു വാര്‍ത്തയല്ലായിരിക്കുന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ അത്തരം സംഭവങ്ങളുടെ വീഡിയോകൾക്ക് വലിയ കാഴ്ചക്കാരാണുള്ളത്. സംഘര്‍ഷത്തിന്‍റെ കാരണമന്വേഷിച്ച് പോയാൽ ഇത്രയും നിസാരമായൊരു കാര്യത്തിനാണോ ഈ അങ്കമെന്ന് നമ്മുക്ക് തോന്നുകയും ചെയ്യും. ഏറ്റവും ഒടുവിലായി ഈ ഗണത്തിലേക്ക് ചേര്‍ക്കാന്‍ പറ്റിയൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടത് ഉത്തർപ്രദേശില്‍ നിന്നുമാണ്. 

യുപിയിലെ ഇറ്റാവ ജില്ലയിലെ ബേക്കവാർ ടൗണില്‍ നടന്ന ഒരു വിവാഹവേദിയായിരുന്നു യുദ്ധക്കളമായി മാറിയത്. വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്ന ഡിജെയ്ക്ക് അടുത്ത പാട്ട് ആര് വയ്ക്കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിമിഷ നേരം കൊണ്ട് ചേരി തിരിഞ്ഞ് ഇരുസംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിലേക്ക് വഴി മാറിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 

ഒരു വിവാഹ സത്കാരം നടക്കുന്ന വേദിയാണ് അതെന്ന്  തോന്നില്ല. അത്രയും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നത്. ദൃശ്യങ്ങളിലുള്ള ആളുകളെല്ലാം പരസ്പരം തല്ലുകൂടുന്നതും കസേരകൾ കൊണ്ട് അടിക്കുന്നതും കസേരകൾ വലിച്ചെറിയുന്നതും കാണാം. ചില സ്ത്രീകൾ ഇതിനിടെ ചിലരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും കാണാം. ദൃശ്യങ്ങളില്‍ കാണിക്കുന്ന വിശാലമായ സ്ഥലം മുഴുവനും വലിച്ചെറിഞ്ഞ കസേരകളും ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും ചിതറിക്കിടക്കുന്നതും കാണാം. സംഭവം നടന്നത് ഔറിയ റോഡിലാണെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഭാരത് സമാചാര്‍ എന്ന എക്സ് ഹാന്‍റിലില്‍ കുറിച്ചു. 

വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ഇറ്റാവ പോലീസിനെ ടാഗ് ചെയ്തു. സംഭവം നടക്കുന്നത് ബേക്കേവർ പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും പ്രദേശത്തെ ഇന്‍സ്പെക്ടറെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇറ്റാവാ പോലീസ് ടാഗിന് മറുപടിയായി എക്സില്‍ കുറിച്ചു. 'എസ്പിയുടെ പാട്ട് വയ്ക്കാന്‍ നിർബന്ധിക്കരുതെന്ന് ഞാന്‍ നിങ്ങൾ രണ്ട് കൂട്ടരോടും പറഞ്ഞു. ഇപ്പോൾ നിങ്ങൾക്ക് തല്ലും കിട്ടി' ഒരു കാഴ്ചക്കാരന്‍ എഴുതി. 'നമ്മൾ എന്തായാലും മദ്യം കഴിക്കും. ഇതെല്ലാം മദ്യമില്ലാതെ സംഭവിക്കില്ല' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

 

 

PREV
Read more Articles on
click me!

Recommended Stories

‌ഞെട്ടിക്കുന്ന വീഡിയോ; വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു കളഞ്ഞ് അമ്മ, ശ്വാസം മുട്ടി കുട്ടി
കൊറിയയിൽ ശരിക്കും അമ്പരന്ന് പഞ്ചാബിന്റെ മുഖ്യമന്ത്രി, കൊറിയൻ യുവതി പഞ്ചാബിയിൽ പറഞ്ഞത് ഇങ്ങനെ