പ്രസവിക്കാൻ സഹായിച്ചയാളെ നക്കികൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന പശുവിന്‍റെ വീഡിയോ വൈറല്‍ !

Published : Jun 23, 2023, 04:20 PM IST
പ്രസവിക്കാൻ സഹായിച്ചയാളെ നക്കികൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന പശുവിന്‍റെ വീഡിയോ വൈറല്‍ !

Synopsis

വീഡിയോയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഏതാണ്ട് ഒരു മിനിറ്റിന് മേലെ സമയവും തള്ളപ്പശു ആ മനുഷ്യനെ നക്കുകയായിരുന്നു. ഇടയ്ക്ക് അമ്മപ്പശുവിന്‍റെ സ്നേഹ പ്രകടനത്തിന് മുന്നില്‍ അദ്ദേഹം ശിരസ് കുനിക്കുന്നു. ഈ സമയം പശു അദ്ദേഹത്തിന്‍റെ കഷണ്ടിക്കയറിത്തുടങ്ങിയ ശിരസ് നക്കിക്കൊണ്ട് തന്‍റെ സ്നേഹപ്രകടനം തുടരുന്നു. 


പൗരാണിക കാലം മുതല്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ കൊണ്ടും കൊടുത്തുമാണ് ജീവിക്കുന്നത്. മോഹന്‍ജിദാരോ ഹാരപ്പന്‍ പ്രദേശത്തെ ഖനനങ്ങളില്‍ നിന്നും ലഭ്യമായ മൃഗരൂപങ്ങള്‍ ഇതിന് തെളിവാണ്. പലപ്പോഴും വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യന്‍റെ സങ്കടങ്ങളിലും സന്തോഷത്തിലും പങ്കുചേരുന്ന നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനകം നമ്മള്‍ കണ്ടതാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടി എത്തുകയാണ്. കഴിഞ്ഞ ദിവസം റെഡ്ഡിറ്റ് എന്ന സാമൂഹിക മാധ്യമത്തില്‍ AnimalsBeingBros എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച ഒരു വീഡിയോ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധം കാണിക്കുന്നു. 45,000 പേര്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ പങ്കുവച്ച് കൊണ്ട് AnimalsBeingBros ഇങ്ങനെ എഴുതി, 'തന്നെ രക്ഷപ്പെടുത്തുകയും കുഞ്ഞിനെ പ്രസവിക്കാന്‍ സഹായിക്കുകയും ചെയ്ത മനുഷ്യനോട് അമ്മ പശു നന്ദി പറയുന്നു.' വീഡിയോയ്ക്ക് നിരവധി പേര്‍ കുറിപ്പെഴുതി. 

 

പൈലോസ് തീരത്തെ അഭയാര്‍ത്ഥി ബോട്ട് അപകടവും ഓഷ്യന്‍ ഗേറ്റ് അപകടവും; നാല് ദിവസങ്ങള്‍ക്കിടയിലെ രണ്ട് ദുരന്തങ്ങള്‍!

വീഡിയോയില്‍  പ്രസവിച്ച ഉടനെയുള്ള ഒരു പശുക്കുട്ടിയെ നിലത്ത് ഒരു തുണിയില്‍ കിടത്തിയിക്കുന്നു. അതിന്‍റെ ഒരു വശത്ത് ഒരു മനുഷ്യനും മറുവശത്ത് ഒരു പശുവിനെയും കാണാം. വീഡിയോയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഏതാണ്ട് ഒരു മിനിറ്റിന് മേലെ സമയവും തള്ളപ്പശു ആ മനുഷ്യനെ നക്കുകയായിരുന്നു. ഇടയ്ക്ക് അമ്മപ്പശുവിന്‍റെ സ്നേഹ പ്രകടനത്തിന് മുന്നില്‍ അദ്ദേഹം ശിരസ് കുനിക്കുന്നു. ഈ സമയം പശു അദ്ദേഹത്തിന്‍റെ കഷണ്ടിക്കയറിത്തുടങ്ങിയ ശിരസ് നക്കിക്കൊണ്ട് തന്‍റെ സ്നേഹപ്രകടനം തുടരുന്നു. ഇടയ്ക്ക് പശു തന്‍റെ കുഞ്ഞ് കിടക്കുന്ന തുണി കടിച്ചെടുത്ത് കിടാവിന്‍റെ മുകളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു. ഈ സമയം വീഡിയോയില്‍ ഉള്ളയാല്‍ പശുക്കിടാവിനെ തുണിക്കൊണ്ട് മൂടുന്നു. ഇത് കണ്ടതോടെ പശു വീണ്ടും അദ്ദേഹത്തെ നക്കുന്നത് തുടരുന്നു. 

നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. എല്ലാവരും പശുവിന്‍റെ സ്നേഹപ്രകടനത്തില്‍ വീണുപോയവരാണെന്ന് വ്യക്തം. "അവൾ തന്‍റെ കാളക്കുട്ടിയെ പുതപ്പ് കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതാണ് നല്ലത്." ഒരാളെഴുതി. "പശുക്കൾ വലിയ നായ്ക്കൾ മാത്രമാണെന്നതിന്‍റെ തെളിവ്." പശുവിന്‍റെ സ്നേഹ പ്രകടനം കണ്ട മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഹേയ്, അമ്മേ, ഞാൻ നിങ്ങളുടെ നവജാതശിശുവാണ്. നിങ്ങൾ എന്നെ നക്കൂ.' കിടാവിന്‍റെ ചിന്തയെ മറ്റൊരാള്‍ കുറിച്ച് വച്ചു. 

കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ വിവാഹവേദിയില്‍ കുട്ടിക്കരണം മറിഞ്ഞ് മൂക്കും കുത്തിവീണു; വീഡിയോ വൈറല്‍!
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു