ഒരു യുവാവ് വധൂവരന്മാരുടെ മുമ്പില്‍ നിന്ന് കാണിച്ച സറ്റണ്ട് കണ്ട് പലരും മൂക്കത്ത് വിരല്‍ വച്ചു. മറ്റ് ചിലര്‍ യുവാവിനോട് സഹതാപം പ്രകടിപ്പിച്ചു. വേറെ ചിലരാകട്ടെ വീഡിയോ കണ്ട് അറിഞ്ഞ് ചിരിച്ചു. 

വിവാഹത്തിനിടെ ആളുകളുടെയും വധൂവരന്മാരെയും ആകര്‍ഷിക്കാനായി ചിലര്‍ പാടുപാടുമ്പോള്‍ മറ്റ് ചിലര്‍ തമാശകളും കാണിക്കുന്നത് സാധാരണമാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ ഒരു യുവാവ് വധൂവരന്മാരുടെ മുമ്പില്‍ നിന്ന് കാണിച്ച സറ്റണ്ട് കണ്ട് പലരും മൂക്കത്ത് വിരല്‍ വച്ചു. മറ്റ് ചിലര്‍ യുവാവിനോട് സഹതാപം പ്രകടിപ്പിച്ചു. വേറെ ചിലരാകട്ടെ വീഡിയോ കണ്ട് അറിഞ്ഞ് ചിരിച്ചു. bihari.broo എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം പേരാണ് കണ്ടത്. ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായി രംഗത്തെത്തി. 

View post on Instagram

കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിക്കുന്ന സ്ത്രീയെ, രക്ഷിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറല്‍ !

വധൂവരന്മാരുടെ മുമ്പില്‍ നില്‍ക്കുന്ന ഒരു യുവാവില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. തന്‍റെ പുറകില്‍ എന്ത് മാത്രം സ്ഥലമുണ്ടെന്ന് യുവാവ് തിരിഞ്ഞ് തോക്കി പരിശോധിക്കുന്നു. തുടര്‍ന്ന് അയാള്‍ നിന്നിടത്ത് നിന്ന് കുട്ടിക്കരണം മറിയുന്നു. എന്നാല്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല. വിവാഹ വേദിയുടെ പലക കൊണ്ടുള്ള തറയില്‍ യുവാവ് മുഖമടിച്ച് വീഴുന്നു. ഈ സമയം വീഡിയോയില്‍ ചില കുട്ടികളുടെ ചിരിയും കൈയടികളും കേള്‍ക്കാം. തുടര്‍ന്ന് യുവാവ് എഴുനേല്‍ക്കുകയും തന്‍റെ കൈയിലുള്ള സമ്മാനം വരന് നല്‍കി, മുഖം തടവിക്കൊണ്ട് വേദി വിടുന്നു. കര്‍ത്താവ് അവനെ ഒറ്റിക്കൊടുത്തിരിക്കുമെന്ന് ഒരാള്‍ കുറിച്ചു. അവൻ ആദ്യ പന്തിൽ തന്നെ പുറത്തായി എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കമന്‍റ്. വിഷമിക്കേണ്ട, അടുത്ത തവണ ശരിയായി ചെയ്യുക എന്ന് ഉപദേശിക്കാനും ചിലര്‍ മറന്നില്ല. 

രണ്ടാഴ്ചയ്ക്കിടെ 20 ആക്രമണം, 'മോസ്റ്റ് വാണ്ടഡ്' കുരങ്ങിന്‍റെ തലയ്ക്ക് 21,000 രൂപ സമ്മാനം; ഒടുവില്‍ പിടിയില്‍!