പാട്ട് പാടുന്നില്ലന്നേയുള്ളൂ, കുഞ്ഞിനെ ആട്ടിയുറക്കുന്ന ഗോൾഡന്‍ റിട്രീവറിന്‍റെ വീഡിയോ വൈറൽ

Published : May 15, 2025, 10:01 AM IST
പാട്ട് പാടുന്നില്ലന്നേയുള്ളൂ, കുഞ്ഞിനെ ആട്ടിയുറക്കുന്ന ഗോൾഡന്‍ റിട്രീവറിന്‍റെ വീഡിയോ വൈറൽ

Synopsis

കുട്ടി നിശബ്ദനായി ബേബി ബൗണ്‍സറില്‍ കിടക്കുന്നു. ഗോൾഡന്‍ റിട്രീവ‍ർ ഇനത്തില്‍പ്പെട്ട നായ അവനെ ഉറക്കാനായി ബേബി ബൗണ്‍സ‍ർ ആട്ടിക്കൊടുക്കുന്നതും കാണാം. 


കുട്ടികളും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമായ ഒന്നാണ്. അത്തരം നിരവധി വീഡിയോകൾ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഈ വീഡിയോ മറ്റ് വീഡിയോകളെയെല്ലാം അപ്രസക്തമാക്കുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ തന്നെ പറയുന്നു. ബേബി ബൗണ്‍സറില്‍ കിടത്തിയിരിക്കുന്ന കുട്ടിയെ ആട്ടിയുറക്കുന്ന പട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

തന്‍റെ മുന്‍ കാലുകൊണ്ട് കുട്ടിയെ കിടത്തിയിരിക്കുന്ന ബേബി ബൗണ്‍സർ അധികം വേഗത്തിലല്ലാതെ പതുക്കെ ആട്ടുകയാണ് ഗോൾഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ. ബേബി ബൗണ്‍സറിന്‍റെ ചെറിയ അനക്കത്തില്‍ നിശബ്ദനായിരിക്കുന്ന കുട്ടിയെയും കാണാം. 'നിങ്ങൾ കുട്ടികളുടെ വിശ്വസനീയമായ പരിചരണം കണ്ടെത്തുമ്പോൾ...' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പട്ട വീഡിയോയില്‍ എല്ലി ഗോൾഡന്‍ ലൈഫ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കെവിന്‍റെ രണ്ട് ഗോൾഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് എല്ലിയും എമ്മയും. ഇരുവ‍ർക്കും വേണ്ടി അദ്ദേഹം തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജാണ് എല്ലി ഗോൾഡന്‍ ലൈഫ്. 

 

യുഎസ് ആര്‍മിയിലെ പൈലറ്റായിരുന്നു കെവിന്‍. സൈനിക സേവനത്തിനിടെയാണ് കെവിന് എല്ലിയെ കിട്ടുന്നത്, അതൊരു തെറാപ്പി ഡോഗ് ആയിരുന്നു. എല്ലിയുമായി കെവിന്‍. ആളുകളുടെ പ്രത്യേകിച്ചും സൈനികരുടെ സമ്മ‍ദ്ദം കുറയ്ക്കുന്ന പദ്ധതി ആരംഭിച്ചു. ആളുകൾ പട്ടിയുമായി ഇടപഴകുന്നതോടെ അവര്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്കും സമ്മ‍ദ്ദങ്ങൾക്കും ഒരു അയവ് വരുന്നു. 2020 ഓടെയാണ് എല്ലി സമൂഹ മാധ്യമങ്ങളില്‍ പരിചതയാകുന്നത്. 2022 -ലാണ് എമ്മ ചേരുന്നത്. 2024 - ൽ പരിശീനലത്തിലൂടെ എമ്മയും തെറാപ്പി ഡോഗായി പരിഗണിക്കപ്പെട്ടു. ഇന്ന് ഇരുവരുമായും സമ്മ‍ദ്ദം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് കെവിന്‍. ഇരുവരുടെയും നിരവധി ആശുപത്രി വിസിറ്റുകളുടെ വീഡിയോയും പേജിലുണ്ട്. വീഡിയോയ്ക്ക് താഴെ ഗോൾഡന്‍ റിട്രീവര്‍ പ്രതിഭകളാണെന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഏറ്റവും മികച്ച ബേബി സിറ്റര്‍ എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

 

 

PREV
Read more Articles on
click me!

Recommended Stories

പണമടച്ചില്ലേ കാർ അനങ്ങില്ല! ചൈനയുടെ ഹൈടെക് പാർക്കിംഗ് വിദ്യ കണ്ട് അമ്പരന്ന് അമേരിക്കന്‍ സഞ്ചാരി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ വിമാനത്തിന്റെ ലാൻഡിങ്, പിന്നെ നേരെ റോഡിലേക്ക്