മദ്യപിച്ച് ലക്ക് കെട്ട് പോലീസിനെ തെറി വിളിക്കുകയും തല്ലുകയും ചെയ്യുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍ !

Published : Aug 28, 2023, 09:40 AM IST
മദ്യപിച്ച് ലക്ക് കെട്ട് പോലീസിനെ തെറി വിളിക്കുകയും തല്ലുകയും ചെയ്യുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍ !

Synopsis

ബോംബെ മദ്യനിരോധന നിയമപ്രകാരം 1949 മുതല്‍ ഗുജറാത്തില്‍ മദ്യ നിരോധനം പ്രാബല്യത്തിലുണ്ട്. മദ്യത്തിന്‍റെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും വധശിക്ഷയുള്ള ഏക ഇന്ത്യൻ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. 


ദ്യപിച്ചെത്തിയ ഒരു സ്ത്രീ പോലീസുകാരെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വഡോദരയില്‍ നിന്നുള്ള വീഡിയോയാണിത്. ഗുജറാത്തില്‍ മദ്യനിരോധനം നിലനില്ക്കുമ്പോഴും ഇതാണ് അവസ്ഥയെന്ന് സാമൂഹിക മാധ്യമങ്ങളിലെ കാഴ്ചക്കാരെഴുതി. മദ്യനിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗുജറാത്തില്‍ മദ്യ വില്‍പനയും ഉപയോഗവും വ്യാപകമാണ്. വീഡിയോയില്‍ ഒരു റോഡിന് നടുവില്‍ വച്ചാണ് സ്ത്രീ പോലീസിനെ അക്രമിക്കാന്‍ മുതിരുന്നത്. ഒരു വനിതാ കോണ്‍സ്റ്റബിള്‍ സ്ത്രീയ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. 

മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രകോപിതയായ സ്ത്രീ പോലീസുകാരന്‍റെ മുഖത്തടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം പോലീസ് ലാത്തിവച്ച് തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീക്കെതിരെ പോലീസ് കേസെടുത്തെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. മദ്യപിച്ച് വാഹനമോടിച്ച സ്ത്രീയുടെ വാഹനം പോലീസ് തടഞ്ഞതിന് പിന്നാലെ ഇവര്‍ പോലീസിന്‍റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീഡിയോ ചിത്രീകരിക്കുന്നത് തുടര്‍ന്നെന്നും പിന്നാലെ പോലീസ് ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്ത്രീകള്‍ക്ക് കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടെങ്കില്‍ ഈ രാജ്യത്ത് പൗരത്വം ലഭിക്കും !

'വെളിച്ചം കണ്ടപ്പോൾ തോന്നിയ സമാധാനം. വീണ്ടും ശ്വസിക്കാൻ തുടങ്ങിയത് പോലെ'; ഗുഹാ ടണലിന്‍റെ വീഡിയോ വൈറല്‍!

arxym എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'വഡോദരയിൽ നിന്നുള്ള മദ്യപരായ സ്ത്രീകൾ പോലീസുകാരെ ആക്രമിക്കുന്നു - മദ്യപിച്ച് വാഹനമോടിക്കുക' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'പോലീസ് പരിശോധന നടത്തിയപ്പോൾ യുവതി മദ്യപിച്ചതായി കണ്ടെത്തി. അവൾ പോലീസുമായി സഹകരിക്കാൻ വിസമ്മതിക്കുകയും മാധ്യമ റിപ്പോർട്ടർക്കൊപ്പം അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു പുരുഷ പോലീസിനെയും ഒരു വനിതാ പോലീസിനെയും അവര്‍ തല്ലി. ഒടുവിൽ യുവതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിക്കുക, മർദിക്കുക, അറസ്റ്റിനെ ചെറുക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവർ നേരിടുന്നത്. വഡോദരയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ നഗരത്തിൽ നിരവധി റോഡപകടങ്ങൾ ഉണ്ടായിട്ടുണ്ട്, ഇതിൽ പലതും മദ്യപിച്ച് വാഹനമോടിക്കുന്നവരാണ്.' എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. ബോംബെ മദ്യനിരോധന നിയമപ്രകാരം 1949 മുതല്‍ ഗുജറാത്തില്‍ മദ്യ നിരോധനം പ്രാബല്യത്തിലുണ്ട്. മദ്യത്തിന്‍റെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും വധശിക്ഷയുള്ള ഏക ഇന്ത്യൻ സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. നിയമങ്ങളിങ്ങനെയാണെങ്കിലും ഗുജറാത്തില്‍ ഇന്ന് മദ്യം സുലഭമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .