Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്ക് കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടെങ്കില്‍ ഈ രാജ്യത്ത് പൗരത്വം ലഭിക്കും !

പൗരത്വം നേടുന്നതിന്, വ്യക്തികൾ രാജ്ഞിയുടെ കൊട്ടാരത്തിൽ അവരുടെ കൽപ്പനകൾ സംശയാതീതമായി പാലിച്ച് കൊണ്ട് കുറഞ്ഞത് 5 ദിവസമെങ്കിലും അടിമയായി സേവനം ചെയ്യണം. മദ്യം കഴിക്കുന്നതിന് മുമ്പ് പുരുഷ അടിമ അത് തന്‍റെ യജമാനത്തിയുടെ കാലിൽ ഒഴിക്കണം. അങ്ങനെ പോകുന്നു നിയമങ്ങള്‍....

Women can get citizenship in this country if they have at least one male servant bkg
Author
First Published Aug 26, 2023, 6:49 PM IST

പുരുഷാധിപത്യ സ്വഭാവമുള്ളതാണ് ലോകം എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കാരണം ലോകത്തിലെ തൊണ്ണൂറ് ശതമാനത്തിന് മേലെ രാജ്യങ്ങളും ഭരിക്കുന്നത് പുരുഷന്മാരാണ്. പ്രധാനപ്പെട്ട എല്ലാ അധികാരസ്ഥനങ്ങളിലും പുരുഷന്മാരുടെ കൈയിലാണ്. ചരിത്രപരമായി തന്നെ പുരുഷന്മാരുടെ അധീനതയിലാണ് ലോകം. ഇതിന് ചരിത്രപരമായ കാരണങ്ങള്‍ ഈ രംഗത്തെ വിദഗ്ദര്‍ നിരത്തുന്നു. അടുത്തകാലത്തായി ലോകത്തിന്‍റെ അധികാരി പുരുഷനല്ലെന്നും അങ്ങനെയാരു അധികാര സ്ഥാമനില്ലെന്നുമുള്ള ചിന്തയ്ക്ക് കുറേക്കൂടി വേരോട്ടം ലഭിച്ചതിന്‍റെ ഫലമായി, പല രാജ്യങ്ങളും സ്ത്രീ പുരുഷ സമത്വത്തിനായി - അധികാരത്തിലും സമൂഹത്തിലും - ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതോടെ പല രാജ്യങ്ങളുടെയും ഭരണ തലപ്പത്ത് സ്ത്രീകള്‍ അവരോധിക്കപ്പെട്ടു. 

തടവുകാരനുമായി പ്രണയത്തിലായി ഐറിഷ് യുവതി; ജയില്‍ മോചിതനായാല്‍ ഉടന്‍ വിവാഹം !

ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് വേർപിരിഞ്ഞ് 1996 ല്‍ രൂപീകൃതമായ മൈക്രോണേഷനായ 'അദർ വേൾഡ് കിംഗ്ഡം' (Other World Kingdom) എന്നാല്‍ ‘പുരുഷന്മാരെക്കാൾ സ്ത്രീകൾ’ക്ക് പ്രാധാന്യം നല്‍കുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ 'അദർ വേൾഡ് കിംഗ്ഡം' ആഗോളതലത്തിൽ ഏറ്റവും പുരോഗമിച്ച രാജ്യമായി ഇന്ന് കണക്കാക്കപ്പെടുന്നു. പട്രീഷ്യ-1 രാജ്ഞിയാണ് പൂർണ്ണമായും സ്ത്രീകളാൽ ഭരിക്കപ്പെടുന്ന ഈ രാജ്യത്തിന്‍റെ തലൈവി. സ്വന്തമായി കറൻസി, പോലീസ് സ്ഥാപനം, പാസ്‌പോർട്ടുകൾ എന്നിവ കൈവശമുണ്ടെങ്കിലും മറ്റ് രാജ്യങ്ങൾ ഒരു പരമാധികാര രാഷ്ട്രമായി 'അദർ വേൾഡ് കിംഗ്ഡം' മിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. രാജ്യത്ത് സ്ത്രീകള്‍ മാത്രമാണ് അന്തേവാസികള്‍. കാരണം, പൗരത്വ യോഗ്യതയിൽ നിന്ന് പുരുഷന്മാരെ രാജ്യം ഒഴിവാക്കി എന്നത് തന്നെ.  

ചന്ദ്രയാന്‍ 3; ഇന്ത്യയോട് ബ്രിട്ടന്‍ നല്‍കിയ ധനസഹായം തിരികെ ആവശ്യപ്പെട്ട് ബ്രിട്ടീഷ് മാധ്യമപ്രവർത്തകന്‍

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സവിശേഷമായ നിയന്ത്രണങ്ങൾക്ക് കീഴിലാണ് അദർ വേൾഡ് കിംഗ്ഡം പ്രവർത്തിക്കുന്നത്. പൗരത്വം നേടുന്നതിന്, വ്യക്തികൾ രാജ്ഞിയുടെ കൊട്ടാരത്തിൽ അവരുടെ കൽപ്പനകൾ സംശയാതീതമായി പാലിച്ച് കൊണ്ട് കുറഞ്ഞത് 5 ദിവസമെങ്കിലും അടിമയായി സേവനം ചെയ്യണം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ രാജ്ഞിക്ക് പ്രതീകാത്മകമായി സോഫ ഉണ്ടാക്കി നല്‍കണം. കൂടാതെ, മദ്യം കഴിക്കുന്നതിന് മുമ്പ് പുരുഷ അടിമ അത് തന്‍റെ യജമാനത്തിയുടെ കാലിൽ ഒഴിക്കണം. തനിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ നിയമങ്ങള്‍ കൊണ്ടുവരാനുള്ള പൂർണ്ണ അധികാരം രാജ്ഞിക്കാണ്. 

വീടുവിട്ടിറങ്ങിയ ഭര്‍ത്താവിനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കുന്ന ഭാര്യ; വീഡിയോ വൈറല്‍ !

ഇനി പുറത്ത് നിന്ന് ഒരു സ്ത്രീ രാജ്യത്ത് പൗരത്വം തേടുകയാണെങ്കില്‍, അതിന് പട്രീഷ്യ-1 രാജ്ഞി ചില മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടായിരിക്കണം. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിനുള്ള പ്രായം ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും രാജ്ഞിയുടെ കൊട്ടാരത്തിൽ അടിമയായി ചെലവഴിക്കണം, മറ്റ് ലോകരാജ്യങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും പാലിക്കണം എന്നിങ്ങനെയാണ് അവ. പൗരത്വം ഉറപ്പാക്കുന്ന സ്ത്രീകൾക്ക് 7.4 ഏക്കർ വിസ്തൃതിയുള്ള രാജ്യത്തിനുള്ളിൽ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. 250 മീറ്റർ ഓവൽ ട്രാക്ക്, ഒരു ചെറിയ തടാകം, പച്ചപ്പാടങ്ങൾ, വിവിധ കെട്ടിടങ്ങൾ, ഒരു നീന്തൽക്കുളം, ഒരു റെസ്റ്റോറന്‍റ്, വാൻഡ നൈറ്റ്ക്ലബ് തുടങ്ങിയ സൗകര്യങ്ങൾ ഈ രാജ്യത്തുണ്ട്. അതുപോലെ തന്നെ രാജ്യത്തിന് തടവറകളും പീഡന സൗകര്യങ്ങളും ഉണ്ടെന്നതും ശ്രദ്ധേയം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios