നടുക്കടലില്‍ സ്രാവുമായി ജീവന്‍മരണ പോരാട്ടം നടത്തി കയാക്കര്‍; ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍

Published : Sep 28, 2024, 09:03 PM IST
നടുക്കടലില്‍ സ്രാവുമായി ജീവന്‍മരണ പോരാട്ടം നടത്തി കയാക്കര്‍; ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍

Synopsis

ഓരോ കുത്ത് കിട്ടുമ്പോഴും സ്രാവ് പിൻവാങ്ങുമെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് വന്ന് വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

ടലിലെ ഏറ്റവും അപകടകാരികളായ ജീവിവര്‍ഗ്ഗമാണ് സ്രാവുകള്‍. അവയോട് ഒറ്റയ്ക്ക് ഏറ്റുമുട്ടി ജീവനും കൊണ്ട് തിരികെ വരികയെന്നത് അത്രയേറെ അപകടകരമാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു കയാക്കര്‍ നടുക്കടലില്‍ നിന്ന് തന്‍റെ തുഴ ഉപയോഗിച്ച് ഒരു ഹാമർഹെഡ് സ്രാവില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത്യന്തം ഭയം ജനിപ്പിക്കുന്ന ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി. 

വീഡിയോയില്‍ തന്‍റെ കയാക്കിന് സമീപത്തേക്ക് അടുത്ത ഒരു സ്രാവിനെ കയാക്കര്‍ തന്‍റെ തുഴ ഉപയോഗിച്ച് കുത്തി ഓടിക്കാന്‍ ശ്രമിക്കുന്നത് കാണാം. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമ ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്താണ് ഈ ഏറ്റുമുട്ടൽ നടന്നത്. വീഡിയോയില്‍ സ്രാവ് കയാക്കിന് ചുറ്റും നീന്തുകയും ഇടയ്ക്കിടയ്ക്ക് കയാക്കിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഓരോ കുത്ത് കിട്ടുമ്പോഴും സ്രാവ് പിൻവാങ്ങുമെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് വന്ന് വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുന്നു. ഓരോ ആക്രമസമയത്തും കയാക്കര്‍ തന്‍റെ തുഴ ഉപയോഗിച്ച് സ്വയം പ്രതിരോധിക്കുന്നു. 

കാനഡയില്‍ ജീവിക്കാന്‍ 70 ലക്ഷം ശമ്പളം പോലും മതിയാകുന്നില്ലെന്ന് ഇന്ത്യന്‍ ടെക്കി; വിമർശനം, വീഡിയോ വൈറല്‍

'അന്ന് ബാറില്‍ അഞ്ച് ബിയറിന് വില 300'; 2007 -ലെ പഴയ രണ്ട് ബാര്‍ ബില്ലില്‍ ചൂട് പിടിച്ച് സോഷ്യല്‍ മീഡിയ

സ്രാവ് കടലില്‍ ശക്തമായ ഒരു ഓളം സൃഷ്ടിച്ചാല്‍ പോലും കയാക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. കയാക്കറുടെ പ്രതിരോധം തകര്‍ക്കാന്‍ പറ്റാതെ ഒടുവില്‍ സ്രാവ് പിന്‍വാങ്ങുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഹാമർഹെഡ് സ്രാവുകള്‍ സാധാരണ മനുഷ്യരെ ആക്രമിക്കാറില്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി സംഭവത്തെ നിസ്സാരവത്കരിച്ചു. "ഹാമർഹെഡ് സ്രാവുകൾ മനുഷ്യരെ ഭക്ഷിക്കില്ല." ഒരു കാഴ്ചക്കാരന്‍ എഴുതി. എന്നാല്‍ മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്, 'ഹാമർഹെഡുകൾ നിരവധി ആളുകളെ കൊന്നിട്ടുണ്ടെങ്കിലും ആളുകളെ ആക്രമിക്കുമെങ്കിലും ഇത് 5-6 അടി ചുറ്റളവിലുള്ള കൗതുകകരമായ ഒരു ജുവനൈൽ ലുക്കായിരുന്നു. സ്രാവിനെ തല്ലുന്നത് ഒരുപക്ഷേ അതിനെ അൽപ്പം അസ്വസ്ഥമാക്കുകയും കൂടുതൽ കാര്യങ്ങൾക്കായി അത് മടങ്ങുകയും ചെയ്യും' എന്നായിരുന്നു കുറിച്ചത്. 'നിങ്ങളെപ്പോലെ ഒരു സ്രാവും ചുറ്റിക്കറങ്ങുന്നത് കാണുമ്പോൾ ശാന്തത നിലനിർത്താൻ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കിൽ മറ്റെവിടെയെങ്കിലും കയാക്ക്." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

മയക്കുമരുന്ന് നൽകി കാഴ്ചവച്ചത് 80 പേര്‍ക്ക്, ഭർത്താവിനെതിരെ പരസ്യവിചാരണ ആവശ്യപ്പെട്ട് ഭാര്യ

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ