ഐടി ഫീൽഡില്‍ എട്ട് വര്‍ഷത്തെ സര്‍വ്വീസുള്ള അദ്ദേഹത്തിന് ഒരു വര്‍ഷം ഇന്ത്യന്‍ രൂപ നിരക്കില്‍ 71,23,284 രൂപയാണ് ശമ്പളം. പക്ഷേ, ആ തുക ഉപയോഗിച്ച് പലപ്പോഴും കാനഡയില്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നു. 


ന്ത്യന്‍ യുവത്വത്തിന്‍റെ ഇന്നത്തെ ലക്ഷ്യം യൂറോപ്പും കാനഡയും യുഎസും ഓസ്ട്രേലിയുമൊക്കെയാണ്. മിക്ക ജോലിയും ശമ്പളവും തന്നെ ആകര്‍ഷണം. എന്നാല്‍, കാനഡയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ വംശജനായ ടെക്കി പറയുന്നത് കാനഡയില്‍ ജീവിക്കാന്‍ 70 ലക്ഷം രൂപയുടെ ശമ്പളം പോലും പലപ്പോഴും ഒന്നിനും തികയുന്നില്ലെന്ന്. അദ്ദേഹത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സാലറി സ്കൈയില്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ ഇങ്ങനെ എഴുതി, ' 1,00,000 ഡോളര്‍ മതിയാകില്ല. കാനഡയിലെ ടൊറന്‍റോയിൽ ഒരു എസ്എപി സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ പ്രതിവർഷം 1,15,000 ഡോളറില്‍ സഹോദരൻ തൃപ്തനല്ല' എന്ന്. 

അതായത് ഐടി ഫീൽഡില്‍ എട്ട് വര്‍ഷത്തെ സര്‍വ്വീസുള്ള അദ്ദേഹത്തിന് ഒരു വര്‍ഷം ഇന്ത്യന്‍ രൂപ നിരക്കില്‍ 71,23,284 രൂപയാണ് ശമ്പളം. പക്ഷേ, ആ തുക ഉപയോഗിച്ച് പലപ്പോഴും കാനഡയില്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. 1,00,000 കനേഡിയന്‍ ഡോളറിന് മുകളിൽ തനിക്ക് ഒരു വര്‍ഷം ശമ്പളമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ തുക മതിയോ എന്ന് അഭിമുഖകാരന്‍ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അതിനായി അദ്ദേഹം പറയുന്നത് ടൊറന്‍റോയിലെ ഉയർന്ന ജീവിതച്ചെലവ് ഒരു പ്രധാന ഘടകമാണെന്നും വാടകയ്ക്കായി ഏകദേശം 4,000 കനേഡിയന്‍ ഡോളര്‍ (2,47,766 രൂപ) ചെലവഴിക്കുന്നുണ്ടെന്നുമാണ്. സർട്ടിഫിക്കറ്റ് കൊണ്ട് മാത്രം കാര്യമില്ലെന്നും എക്സ്പീരിയന്‍സും സ്കില്ലും അത്യാവശ്യം വേണമെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. 

'അന്ന് ബാറില്‍ അഞ്ച് ബിയറിന് വില 300'; 2007 -ലെ പഴയ രണ്ട് ബാര്‍ ബില്ലില്‍ ചൂട് പിടിച്ച് സോഷ്യല്‍ മീഡിയ

View post on Instagram

മയക്കുമരുന്ന് നൽകി കാഴ്ചവച്ചത് 80 പേര്‍ക്ക്, ഭർത്താവിനെതിരെ പരസ്യവിചാരണ ആവശ്യപ്പെട്ട് ഭാര്യ

ഒരു ദിവസം മുമ്പ് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്. 'സേവന കമ്പനികളിലെ ഇൻട്രാ-കമ്പനി ട്രാൻസ്ഫറുകൾ യുഎസോ കാനഡയോ ആകട്ടെ നല്ല ശമ്പളം നൽകില്ല' ഒരു കാഴ്ചക്കാരന്‍ എഴുതി. 'മനുഷ്യന്‍ ഒരിക്കലും പണം കൊണ്ട് തൃപ്തരാകില്ല. കാനഡയിലെ ജീവിതം ആസ്വദിക്കുക. നിലവിലെ സാഹചര്യങ്ങളിൽ പോലും ഇത് ഇന്ത്യയെക്കാൾ 20 മടങ്ങ് മികച്ചതാണ്,' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'പ്രതിമാസം 3,000 ഡോളർ വാടക വളരെ കുറവാണ്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. സമാനമായ നിരവധി വീഡിയോകള്‍ ഈ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലുണ്ട്. മിക്കതും ഇന്ത്യന്‍ വംശജരായവരുടെത്. അതില്‍ 1.2 കോടി രൂപ വാര്‍ഷിക വരുമാനം നേടുന്ന ഇന്ത്യന്‍ ദമ്പതികളുമുണ്ട്.

രണ്ട് മാസം, 1,200 കിലോമീറ്റർ ദൂരം; പാർക്കിൽ നിന്നും നഷ്ടപ്പെട്ട കുടുംബത്തെ കണ്ടെത്താൻ ഒരു പൂച്ച സഞ്ചരിച്ചത്