'പോലീസിനോടാണ് കളി.....'; സാന്താ ക്ലോസിന്‍റെ വേഷത്തില്‍ ലഹരി വേട്ടയ്ക്കിറങ്ങി പോലീസ് !

Published : Dec 28, 2023, 11:26 AM IST
'പോലീസിനോടാണ് കളി.....'; സാന്താ ക്ലോസിന്‍റെ വേഷത്തില്‍ ലഹരി വേട്ടയ്ക്കിറങ്ങി പോലീസ് !

Synopsis

പെറു അടക്കമുള്ള തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അതിശക്തമായ ക്രിമിനല്‍ ലഹരി സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങള്‍ തമ്മിലും പലപ്പോഴും പോലീസുമായും തെരുവുകളില്‍ വെടിവയ്പ്പ് അടക്കമുള്ള രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ നടക്കുന്നതും പതിവാണ്. 

പോലീസിനെ വെട്ടിക്കാനായി ഓരോ ദിവസവും പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ് ലോകമെങ്ങുമുള്ള ലഹരി മാഫിയാ സംഘങ്ങള്‍. പുതിയ പുതിയ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ പോലീസും കഠിനമായി അധ്വാനിക്കുന്നു. പലപ്പോഴും കുറ്റവാളികള്‍ കപ്പിനും ചുണ്ടിനുമിടയില്‍ എന്ന വണ്ണം രക്ഷപ്പെടുന്നു. ഓരോ തവണ കുറ്റവാളികള്‍ രക്ഷപ്പെടുമ്പോഴും അടുത്ത തവണ കൂടുതല്‍ സൂക്ഷ്മമായ തന്ത്രങ്ങളുമായി പോലീസ് എത്തുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ക്രിസ്മസ് ദിവസം പെറുവില്‍ ഒരു അസാധാരണമായ പോലീസ് ലഹരി വേട്ട നടന്നു. ലഹരി സംഘങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തരം ലഹരി വേട്ട. 

പെറു അടക്കമുള്ള തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അതിശക്തമായ ക്രിമിനല്‍ ലഹരി സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങള്‍ തമ്മിലും പലപ്പോഴും പോലീസുമായും തെരുവുകളില്‍ വെടിവയ്പ്പ് അടക്കമുള്ള രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ നടക്കുന്നതും പതിവാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് റൈഡിന് ചെല്ലുമ്പോള്‍ തന്നെ ലഹരി കടത്ത് സംഘങ്ങള്‍ സാധനങ്ങള്‍ മാറ്റുന്നു. എന്നാല്‍ ഇത്തവണ ലഹരി സംഘങ്ങള്‍ക്ക് അപ്രതീക്ഷിതമായ അടിയേറ്റു. കാരണം പോലീസ് എത്തിയത് സാന്താക്ലോസിന്‍റെ വേഷത്തില്‍. ലഹരി സംഘങ്ങള്‍ പോലീസില്‍ നിന്ന് ഒരിക്കലും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല. അതിനാല്‍ തന്നെ പോലീസ് ആക്ഷന്‍ തുടങ്ങിയപ്പോഴാണ് പലരും കാര്യമറിഞ്ഞത് തന്നെ. 

'മേഘങ്ങൾക്കും മുകളിൽ രാത്രിയുടെ സൗന്ദര്യം നുകര്‍ന്ന്...! ഫ്ലൈറ്റില്‍ നിന്നുള്ള വിസ്മയിപ്പിക്കുന്ന വീഡിയോ വൈറൽ

'പോ പാകിസ്ഥാനിലേക്ക് പോ'; വീടൊഴിയാന്‍ പറഞ്ഞ ഇന്ത്യക്കാരനോട് ആജ്ഞാപിച്ച് യുഎസ് പൌരന്‍ !

റോയിറ്റേഴ്സ് തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോയില്‍ സാന്താക്ലോസിന്‍റെ വേഷത്തിലെത്തിയ ഒരു പെറുവിയന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു വീടിന്‍റെ വലിയ ഇരുമ്പ് വാതില്‍ ചുറ്റികയ്ക്ക് അടിച്ച് പോട്ടിക്കുന്നതും വീട്ടില്‍ കയറി സാധനം പിടികൂടുന്നതും കാണാം. പെറുവിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ ലിമയിലാണ് സംഭവം. വീഡിയോ പുറത്ത് വിട്ടത് പെറുവിയന്‍ പോലീസാണെന്ന് റോയിറ്റേഴ്സ് എഴുതി. തെക്കനമേരിക്കന്‍ രാജ്യങ്ങളില്‍ ഹാലോവീന്‍ ദിനത്തില്‍ ഹാലോവീന്‍ വേഷങ്ങള്‍ ധരിച്ച് നേരത്തെയും പോലീസ് ഇത്തരം ലഹരിവേട്ടകള്‍ നടത്തിയിട്ടുണ്ട്. 

'ബംഗളൂരു നഗരത്തിൽ എന്തും സാധ്യം'; യുവതിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ !
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും