Asianet News MalayalamAsianet News Malayalam

'മേഘങ്ങൾക്കും മുകളിൽ രാത്രിയുടെ സൗന്ദര്യം നുകര്‍ന്ന്...! ഫ്ലൈറ്റില്‍ നിന്നുള്ള വിസ്മയിപ്പിക്കുന്ന വീഡിയോ വൈറൽ

വിമാനം മുന്നോട്ട് നീങ്ങുന്നതോടെ വെളിച്ചത്തിന്‍റെ രൂപങ്ങള്‍ മാറുന്നു. താഴെ ഭൂമിയിലെ കരപ്രദേശത്തിന്‍റെ രൂപം വ്യക്തമാക്കത്തക്ക രീതിയിലാണ് വെളിച്ചവും.

stunning video from the fight has gone viral bkg
Author
First Published Dec 28, 2023, 8:59 AM IST

കാശയാത്രകള്‍ എന്നും മനുഷ്യനെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. വിമാനത്തിനുള്ളില്‍ നിന്നുള്ള ചില കാഴ്ചകളൊക്കെ നമ്മളില്‍ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ രാത്രിയില്‍ ഭൂമിയില്‍ വിളക്കുകളെല്ലാം തെളിഞ്ഞ സമയത്തെ അഭൌമസൗന്ദര്യം, അതും വിമാനത്തിന്‍റെ മുന്നില്‍ നിന്നുള്ള കാഴ്ച എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ അത്തരമൊരു കാഴ്ച voice arşiv ന്‍റെ ട്വിറ്റര്‍ അക്കൌണ്ട് വഴി പങ്കുവച്ചു. ഈ വീഡിയോ Science girl എന്ന ട്വിറ്റര്‍ ഉപയോക്താവ് റീ ഷെയര്‍‍ ചെയ്തതിന് പിന്നാലെ വൈറലായി. 'രാത്രിയില്‍ വിമാനം ലാറ്റ് ചെയ്യുമ്പോളുള്ള പൈലറ്റിന്‍റെ കോക്പിറ്റില്‍ നിന്നുള്ള കാഴ്ച.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. 

മുപ്പത്തിരണ്ട് സെക്കന്‍റ് മാത്രമുള്ള വീഡിയോ തുടങ്ങുന്നത്, താഴെ ഭൂമിയിലെ വെളിച്ചം മേഘങ്ങള്‍ക്കിടയിലൂടെ ആകാശത്ത് നിന്നും കാണുന്ന കാഴ്ചയിലൂടെയാണ്. വിമാനം മുന്നോട്ട് നീങ്ങുന്നതോടെ വെളിച്ചത്തിന്‍റെ രൂപങ്ങള്‍ മാറുന്നു. താഴെ ഭൂമിയിലെ കരപ്രദേശത്തിന്‍റെ രൂപം വ്യക്തമാക്കത്തക്ക രീതിയിലാണ് വെളിച്ചവും. വിമാനത്തിനും ഭൂമിക്കും ഇടയില്‍ മേഘങ്ങളുടെ ഒരു പാളിയുണ്ട്. ഈ മേഘപാളിയും വീഡിയോയില്‍ കാണാം. ഇടയ്ക്ക് വിമാനം തിരിഞ്ഞ് പോകുമ്പോള്‍ ആ തീരദേശ നഗരത്തിന്‍റെ മനോഹരമായ കാഴ്ച ലഭിക്കുന്നു.  ഒരു റണ്‍വെ കാണുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഒരു ഡിജെ ട്രാക്കിന്‍റെ അകമ്പടിയോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

'പോ പാകിസ്ഥാനിലേക്ക് പോ'; വീടൊഴിയാന്‍ പറഞ്ഞ ഇന്ത്യക്കാരനോട് ആജ്ഞാപിച്ച് യുഎസ് പൌരന്‍ !

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ആദ്യമായി ഒരു ഹിന്ദു യുവതി ! ആരാണ് ഡോ.സവീര പര്‍കാശ് ?

നിരവധി പേര്‍ തങ്ങളുടെ സന്തോഷവും സംശയങ്ങളുമായി വീഡിയോയ്ക്ക് താഴെ ഒത്തു കൂടി. "നേർത്ത മേഘ പാളിയിലൂടെ നിങ്ങൾക്ക് കാണാൻ കഴിയുമെന്നത് അവിശ്വസനീയമാണ്," ഒരു കാഴ്ചക്കാരന്‍ എഴുതി. യുഎസ് ന്യൂസിന്‍റെ 2023 ലെ വാര്‍ഷിക തൊഴില്‍ റാങ്കിംഗില്‍ "100 മികച്ച ജോലികളിൽ" ഒന്നായി പൈലറ്റ് ജോലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ വീഡിയോ യുഎസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. 

'ബംഗളൂരു നഗരത്തിൽ എന്തും സാധ്യം'; യുവതിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ !


 

Latest Videos
Follow Us:
Download App:
  • android
  • ios