ക്യാഷ് കൗണ്ടറിലെത്തി പണം അടയ്ക്കുന്നതിന് പകരം ഒരു ഡാൻസ് കളിക്കണം ഇതായിരുന്നു സൗജന്യമായി ഐസ്ക്രീം വേണ്ടവർക്കായി നൽകിയിരുന്ന നിർദ്ദേശം.
ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ഏതു പെരുമഴയെത്തും തണുപ്പിലും ഐസ്ക്രീം കിട്ടിയാൽ സന്തോഷിക്കാത്ത ഐസ്ക്രീം പ്രേമികൾ ഉണ്ടാകില്ല. അപ്പോൾ പിന്നെ 'സൗജന്യമായി ഐസ്ക്രീം തരാം ഒരു ഡാൻസ് മാത്രം കളിച്ചാൽ മതി' എന്നൊരു ഓഫർ കൂടി കിട്ടിയാലോ ? എത്ര ഡാൻസ് അറിയാത്ത വ്യക്തിയാണെങ്കിൽ പോലും ആനന്ദനടനം ആടുമല്ലേ? ഐസ്ക്രീം പ്രേമികൾക്കായി ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വിരുന്നൊരുക്കിയത് ബംഗളൂരുവിലെ ഒരു ഐസ്ക്രീം പാർലറാണ്. ദേശീയ ഐസ്ക്രീം ദിനാചരണത്തോടനുബന്ധിച്ചാണ് ഈ ഐസ്ക്രീം പാർലർ ഉടമകൾ ഇത്തരത്തിൽ മനോഹരമായ ഒരു ആശയം നടപ്പിലാക്കിയത്. ഐസ്ക്രീം ആവശ്യമുള്ള ആളുകൾ ക്യാഷ് കൗണ്ടറിലെത്തി 'രണ്ട് ചുവട് നൃത്തം വെച്ചാൽ ഒരു സ്കൂപ്പ് ഫ്രീ.' ഇതായിരുന്നു ഐസ്ക്രീം പ്രേമികളെ ആകർഷിച്ച രസകരമായ ഐസ്ക്രീം ദിനാഘോഷം.
എല്ലാ വർഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദേശീയ ഐസ്ക്രീം ദിനമായി ആചരിക്കുന്നത്. ഈ വർഷം ജൂലൈ 16 -നായിരുന്നു ഇത്. ബംഗളൂരുവിലെ 'കോർണർ ഹൗസ് ഐസ്ക്രീംസ്' ആണ് പണത്തിന് പകരം ഡാൻസ് കളിക്കുന്നവർക്ക് സൗജന്യമായി ഐസ്ക്രീം സ്കൂപ്പുകൾ വിതരണം ചെയ്ത് ഐസ്ക്രീം ദിനാചരണം നടത്തിയത്. തങ്ങളുടെ ഇൻസ്റ്റാ പേജിലൂടെ ആയിരുന്നു ഐസ്ക്രീം ദിനാചരണത്തിന് മുന്നോടിയായി ഇത്തരത്തിൽ ഒരു പ്രഖ്യാപനം ഇവർ നടത്തിയത്. സംഗതി ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ജൂലൈ 16 -ന് കോർണർ ഹൗസ് ഐസ്ക്രീംസിൽ എത്തിയത്.
ചൈനീസ് സിനിമാ താരമായ ഇന്ത്യക്കാരന്‍, ചൈനീസ് പാഠപുസ്തകത്തില്‍ ജീവിതകഥയും!
പക്ഷിയെ വിളിച്ച് വരുത്തി, പിടികൂടി ഉപദ്രവിച്ച് ആനന്ദിക്കുന്ന സ്ത്രീ; കലി പൂണ്ട് നെറ്റിസണ്‍സ്
ക്യാഷ് കൗണ്ടറിലെത്തി പണം അടയ്ക്കുന്നതിന് പകരം ഒരു ഡാൻസ് കളിക്കണം ഇതായിരുന്നു സൗജന്യമായി ഐസ്ക്രീം വേണ്ടവർക്കായി നൽകിയിരുന്ന നിർദ്ദേശം. ഇങ്ങനെ ഡാൻസ് കളിക്കുന്നത് പാർലറിനുള്ളിലെ സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച് അവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ സംഗതി വൈറലായി. ലിംഗപ്രായഭേദമന്യേ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ തങ്ങളോട് സഹകരിച്ചതിൽ സന്തോഷമുണ്ടെന്ന് കോർണർ ഹൗസ് ഐസ്ക്രീംസ് പ്രതിനിധികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഇനിയും ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നാണ് ഐസ്ക്രീം പ്രേമികളായ സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഇപ്പോഴത്തെ ആവശ്യം.
