ജയിൽ ചാടി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന തടവുകാർ, പിടിക്കാനായി നാട്ടുകാർ; വീഡിയോ വൈറൽ

Published : Mar 13, 2025, 11:18 PM IST
ജയിൽ ചാടി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന തടവുകാർ, പിടിക്കാനായി നാട്ടുകാർ; വീഡിയോ വൈറൽ

Synopsis

ഏതാണ്ട് 53 ഓളം തടവുപുള്ളികളാണ് ജയിൽ ചാടിയത്.    നഗരത്തിലൂടെ തലങ്ങും വിലങ്ങും തടവുപുള്ളികൾ ഓടുന്നത് വീഡിയോയില്‍ കാണാം. ഒപ്പം കടകളുടെ മേല്‍ക്കൂരയ്ക്ക് മുകളിലൂടെയും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നു.           


ന്തോനേഷ്യയില്‍ നാടാടെ ഒരു മനുഷ്യവേട്ട നടക്കുകയാണ്. വേട്ടയാടുന്നത് പോലീസ് ഉദ്യോഗസ്ഥര്‍. ഇരകളാകട്ടെ ജയില്‍ ചാടിയ 50 ഓളം തടവ് പുള്ളികളും. മാർച്ച് 10 നാണ് സംഭവം. ഇന്തോനേഷ്യയിലെ ആഷെയിലുള്ള കുട്ടാക്കെയ്ൻ ജയിലിന്‍റെ പ്രധാന വാതിലുകൾ തകർത്ത് രക്ഷപ്പെട്ടത് 53 തടവുകാർ. ഇവര്‍ തടവ് ചാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

വീഡിയോയില്‍ കുറ്റവാളികൾ ജയിലിന്‍റെ ചെറിയ ഗേറ്റ് ചാടിക്കടന്ന് റോഡിലൂടെ പരക്കം പായുന്നത് കാണാം. മിക്ക തടവുകാരും ത്രിഫോര്‍ത്തോ മറ്റെന്തെങ്കിലും നിറത്തിലുള്ള വസ്ത്രങ്ങളോ ആണ് ധരിച്ചിരിക്കുന്നത്. ചിലര്‍ കെട്ടിടങ്ങളുടെ മുകളിലൂടെയും മറ്റ് ചിലര്‍ തിരക്കേറിയ തെരുവിലൂടെയും ഓടുന്നത് വീഡിയോയില്‍ കാണാം.  ചില നാട്ടുകാര്‍ തടവ് പുള്ളികളെ കാലിട്ട് വീഴ്ത്താനും പിടികൂടാനും ശ്രമിക്കുമ്പോൾ അവരെ തട്ടി മാറ്റി തടവുപുള്ളികൾ ഓടുന്നതും വീഡിയോയില്‍ കാണാം. 

Read More: ഒരേ ജോലി രണ്ട് സ്ഥലം; യൂറോപ്യൻ സഹപ്രവർത്തകയുമായി സ്വന്തം ജീവിതം താരതമ്യം ചെയ്ത ദില്ലി യുവതിയുടെ കുറിപ്പ് വൈറൽ

Read More: 3,000 രൂപയുടെ ടിക്കറ്റെടുത്തത് എലിയോടൊപ്പം യാത്ര ചെയ്യാനോ?; എസി കോച്ചിൽ പരക്കം പാഞ്ഞ എലിയുടെ വീഡിയോ വൈറൽ

തടവ് ചാടിയവരില്‍ 21 പേര്‍ കീഴടങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തു. ബുധനാഴ്ച വരെ 32 തടവുകാരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 'കഠിനമായ ശിക്ഷകൾ നേരിടുന്നതിനേക്കാൾ സ്വയം കീഴടങ്ങുന്നതാണ് നല്ലത്' എന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അതേസമയം ജയില്‍ കലാപ ശ്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നെ ഏങ്ങനെയാണ് ഇത്രയേറെ തടവ് പുള്ളികൾ ജയില്‍ ചാടിയതെന്ന അന്വേഷണം നടക്കുന്നു.  ജയിലിലെ തടവുകാര്‍ രാവിലത്തെ ഭക്ഷണം കഴിക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് സംഭവമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 100 പേരെ ഉൾക്കൊള്ളാന്‍ കഴിയുന്ന ജയിലില്‍ നിലവില്‍ 368 തടവുകാരാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Watch Video: ഇറാന്‍ തീരത്ത് 'രക്ത മഴ'? കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും