തകർന്നടിഞ്ഞ് കുളു - മണാലി; ഹിമപാതം തകർത്തെറിഞ്ഞ താഴ്വരയുടെ വീഡിയോ വൈറല്‍

Published : Mar 01, 2025, 03:27 PM IST
തകർന്നടിഞ്ഞ് കുളു - മണാലി; ഹിമപാതം തകർത്തെറിഞ്ഞ താഴ്വരയുടെ വീഡിയോ വൈറല്‍

Synopsis

ഹിമാചല്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി അസാധാരണമായ മഴയും ഹിമപാതവും മണ്ണിടിച്ചിലുമാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ എല്ലാ റോഡുകളും അടച്ചതോടെ ഗതാഗത സംവിധാനം തകർന്നു. വൈദ്യുതി ബന്ധവും തകർന്നു.   

ഴുകിയെത്തിയ ഹിമപാതത്തില്‍പ്പെട്ട് ഹിമാചല്‍ പ്രദേശിലെ പ്രശസ്ത വിനോദ സഞ്ചര കേന്ദ്രമായ കുളു - മണാലി പ്രദേശം ദുരിതത്തിലായി. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ചയും ഹിമപാതവുമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംസ്ഥാനത്തെ 583 റോഡുകളും അഞ്ച് ദേശീയ പാതകളും അടച്ചതോടെ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാര്‍ച്ച് 3 -ാം തിയതി മറ്റൊരു ഹിമപാത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിനിടെ ണ്ട് ദിവസമായി പ്രദേശത്ത് സംഭവിച്ച ഹിമപാതത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

കുളു, കാൻഗ്ര, ചമ്പ, കിന്നൗർ, ലാഹോൾ-സ്പിതി തുടങ്ങിയ ജില്ലകളിലെല്ലാം തുടർച്ചയായ മഴയും മഞ്ഞുവീഴ്ചയും കാരണം വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നദികളും അരുവികളിലും ജലനിരപ്പ് ഉയർന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. പഹനല ഖാദിലും കുളുവിനും ഡസന്‍ കണക്കിന് വാഹനങ്ങളാണ് ഒഴുകിപ്പോയത്. കാൻഗ്ര ജില്ലയിലെ ഛോട്ടാ ഭംഗലില്‍ മേഘവിസ്ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കിന്നൗർ, ഭർമോർ പ്രദേശങ്ങളിലും ഹിമപാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചമ്പ ജില്ലയിലെ പാംഗി വാലിയിലെ കുമാർ പഞ്ചായത്തിലുണ്ടായ ഒരു ഹിമപാതത്തില്‍ പ്രദേശം ഒറ്റപ്പെട്ട് പോയി. 

Watch Video: കുട്ടികളെ പ്രസവിക്കണം, ഇരിക്കാന്‍ പിൻസീറ്റ്, മാസം 17.5 ലക്ഷം ശമ്പളം; ഭാര്യയ്ക്കുള്ള നിയമാവലിയുമായി കോടീശ്വരന്‍

Watch Video: ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള 'നഷ്ടപ്പെട്ട സ്വർണ്ണ നഗരം' കണ്ടെത്തി

Watch Video: ചോരവീണ മഞ്ഞിൽ അഞ്ച് വയസുകാരനെ നെഞ്ചോട് ചേർത്ത് കിടക്കുന്ന അമ്മ, സമീപത്ത് കലിപൂണ്ട റോഡ്‍വീലർ; വീഡിയോ വൈറൽ

വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മണ്ണിടിച്ചിലിലും കൂറ്റന്‍ പാറകൾ വീണും റോഡ് ഗതാഗതം തടപ്പെട്ടതോടെ 70- ഓളം സ്വകാര്യ - സര്‍ക്കാർ ബസുകൾ സംസ്ഥാനമെമ്പാടുമായി കുടുങ്ങിക്കിടക്കുകയാണ്. മിക്ക പ്രദേശങ്ങളിലെയും ഗതാഗത സംവിധാനങ്ങൾ തകർന്നു. വൈദ്യുതി ഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. 2,263 ട്രാന്‍സ്ഫോർമറുകള്‍ പ്രവർത്തനരഹിതമായതോടെ പ്രദേശങ്ങൾ ഇരുട്ടിലായി. 279 ജലവിതരണ സംവിധാനങ്ങളെയും ദുരന്തം ബാധിച്ചു. നിരവധി കുടുംബങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു