വെറുമൊരു മരവാതിലിന് പിന്നിലെ നിഗൂഢ നഗരം; ധാന്യവും വിത്തും സൂക്ഷിച്ച ബെർബർ ഗോത്രത്തെരുവ്

Published : Aug 07, 2024, 03:40 PM IST
വെറുമൊരു മരവാതിലിന് പിന്നിലെ നിഗൂഢ നഗരം; ധാന്യവും വിത്തും സൂക്ഷിച്ച ബെർബർ ഗോത്രത്തെരുവ്

Synopsis

വാതിൽ തുറന്ന് ഗുഹയ്ക്ക് സമാനമായ ഒരു വഴിയിലൂടെ അൽപ്പദൂരം അകത്തേക്ക് നടക്കുമ്പോള്‍ കാണുന്നത് വർഷങ്ങളായി മനുഷ്യവാസമില്ലാതെ കിടക്കുന്ന ഒരു വിജനമായ ഒരു തെരുവാണ്. തികച്ചും പ്രാചീന രീതിയിൽ പണിതീർത്ത കെട്ടിടങ്ങൾ നിറഞ്ഞ ഒരു തെരുവിന് സമാനമായ സ്ഥലം. 


വിസ്മൃതിയിലാണ്ടുപോയ നഗരങ്ങളുടെ കഥകൾ പലപ്പോഴും ആവേശം പകരുന്നവയാണ്. പുരാതന നഗരങ്ങളായി കണക്കാക്കപ്പെടുന്ന അറ്റ്ലാന്‍റിസ് (Atlantis), എൽ ഡൊറാഡോ (El Dorado), കിറ്റെഷ് (Kitezh) തുടങ്ങിയവയെല്ലാം നിരവധി മിത്തുകളുടെയും നാടോടി കഥകളുടെയും കേന്ദ്രബിന്ദുവായി ഇന്നും പ്രദേശത്തുകാരുടെ ഓർമ്മകളിലേക്ക് എത്താറുണ്ട്. ഈ അതിപുരാതന നഗരങ്ങളുടെ അടയാളങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഈ നഗരങ്ങളെ വീണ്ടും നമ്മുടെ ഓർമ്മകളിലേക്ക് കൊണ്ടുവരുന്നു. ഒരു തടിവാതിലിന് പിന്നിൽ പൂട്ടിയിട്ടിരിക്കുന്ന പുരാതനവും വിജനവുമായ ഒരു നഗരതെരുവിനെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

അബ്ദുറഹ്മാന് റഈസ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച കൗതുകകരമായ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. വീഡിയോ മൊറോക്കോയിലെ ആകർഷകവും അൽപ്പം നിഗൂഢവുമായ ഒരു പ്രദേശത്തെയാണ് കാണിക്കുന്നത്. ദൃശ്യം ആരംഭിക്കുന്നത് ഒരു സാധാരണ തടി വാതില്‍ ഒരു മരത്താക്കോല്‍ ഉപയോഗിച്ച് തുറക്കുന്നതിലൂടെയാണ്, എന്നാൽ, ആ വാതിൽ തുറന്ന് അകത്ത് കടന്നാൽ കാണുന്ന കാഴ്ചകൾ  തികച്ചും അസാധാരണവും. 

പ്രണയം തകർന്നതിന് പിന്നാലെ നഗരം മുഴുവൻ ഫോൺ നമ്പർ എഴുതി വച്ച് കാമുകൻ; ഫോൺ വിളികളിൽ പൊറുതിമുട്ടി യുവതി

ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി അക്രമിച്ച് കൊള്ള മുതലുമായി പോകുന്ന പ്രക്ഷോഭകരുടെ വീഡിയോ വൈറല്‍

വാതിൽ തുറന്ന് ഗുഹയ്ക്ക് സമാനമായ ഒരു വഴിയിലൂടെ അൽപ്പദൂരം അകത്തേക്ക് നടക്കുമ്പോള്‍ കാണുന്നത് വർഷങ്ങളായി മനുഷ്യവാസമില്ലാതെ കിടക്കുന്ന ഒരു വിജനമായ ഒരു തെരുവാണ്. തികച്ചും പ്രാചീന രീതിയിൽ പണിതീർത്ത കെട്ടിടങ്ങൾ നിറഞ്ഞ ഒരു തെരുവിന് സമാനമായ സ്ഥലം. അതും പല നിലകളുള്ള കെട്ടിടങ്ങള്‍. വീഡിയോയുടെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന വശം, മര വാതിലിന് പിന്നിൽ മറഞ്ഞിരിക്കുന്ന വിശാലമായ ആ നഗര തെരുവാണ്. ആദ്യം ഒരു ചെറിയ, പരിമിതമായ ഇടം പോലെ തോന്നുന്ന സ്ഥലത്തൂടെ മുന്നോട്ട് നടക്കുമ്പോള്‍ പെട്ടെന്ന് തന്നെ വളരെ വലിയ നഗരം പോലെ ആ തെരുവ് മാറുന്നു. മൊറോക്കോയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സങ്കീർണ്ണമായ ഡിസൈനുകളും ഘടനകളുമുള്ള വാതിലിന് പിന്നിൽ കല്ലുകൊണ്ട് നിർമ്മിച്ച കെട്ടിടങ്ങളുടെ വാസ്തുവിദ്യ അതിശയിപ്പിക്കുന്നതാണ്.

10 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. അമ്പരപ്പും ആകാംക്ഷയും പ്രകടിപ്പിച്ച് നിരവധി പേർ വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെച്ചു. ഈ സ്ഥലം ശരിക്കും മൊറോക്കോയിലാണെന്ന് ചിലർ വെളിപ്പെടുത്തി. പുരാതന കാലത്ത്, ഈ പ്രദേശം ബെർബർ ഗോത്രത്തിന്‍റെ ഒരു ബാങ്കായിരുന്നു.  അവർ ധാന്യങ്ങളും വിത്തുകളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നത്രേ ഈ തെരുവ്. 

വിവാഹ നിശ്ചയ ചടങ്ങിന് ഭക്ഷണം സ്വിഗ്ഗിയിൽ നിന്ന്; സ്വിഗ്ഗിയുടെ മറുപടി വൈറൽ, അതിനിടെ ഇടപെട്ട് എച്ച്ഡിഎഫ്സിയും

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും