Asianet News MalayalamAsianet News Malayalam

വിവാഹ നിശ്ചയ ചടങ്ങിന് ഭക്ഷണം സ്വിഗ്ഗിയിൽ നിന്ന്; സ്വിഗ്ഗിയുടെ മറുപടി വൈറൽ, അതിനിടെ ഇടപെട്ട് എച്ച്ഡിഎഫ്സിയും

വിവാഹ നിശ്ചയത്തിനുള്ള ഭക്ഷണം സ്വിഗ്ഗി വഴി ഓർഡർ ചെയ്തു. സന്തോഷം പ്രകടിപ്പിച്ച സ്വിഗ്ഗിയുടെ കുറിപ്പ് വൈറല്‍. ഇതിനിടെ തങ്ങളുടെ പരസ്യവും കൂട്ടിവച്ച്  എച്ച് ഡി എഫ് സി ബാങ്കും. 

Swiggy s reply on Food for the engagement ceremony from Swiggy goes viral
Author
First Published Aug 6, 2024, 9:59 PM IST | Last Updated Aug 6, 2024, 9:59 PM IST


'കാത്തിരിക്കാന്‍ കഴിയില്ല. എല്ലാം പെട്ടെന്ന് വേണം.' പുതിയ തലമുറയുടെ ആപ്തവാക്യമിതാണെന്ന് തോന്നും ചില കാര്യങ്ങള്‍ കണ്ടാല്‍. ഒരു ഇരുപത് ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് വരെ കേരളത്തിലെ വിവാഹ വീടുകളിലെ സ്ഥിരം കാഴ്ച, അയല്‍ക്കാരൊക്കെ എത്തി, എല്ലാവരുടെയും സഹകരണത്തോടെ തലേന്നത്തെ ആഘോഷത്തിനുള്ള ഭക്ഷണം ഉണ്ടാക്കാല്‍ പരിപാടിയാണ്. ഇന്ന് കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ പോലും ഇത്തരം കാഴ്ചകള്‍ അപൂര്‍വ്വമായി കഴിഞ്ഞു. വിവാഹമോ മറ്റെന്തെങ്കിലും ആഘോഷമോ ഉണ്ടെങ്കില്‍ ഭക്ഷണ പരിപാടികള്‍ ഏതെങ്കിലും കേറ്ററിംഗുകാരെ ഏല്‍പ്പിക്കുകയാണ്. ഭക്ഷണം ഉണ്ടാക്കാനും അതിനായി സഹായിക്കാനും മെനക്കെടാനും ആളില്ലാത്തതാണ് പ്രധാന കാരണം. എന്നാല്‍, വിവാഹ നിശ്ചയത്തിനുള്ള ഭക്ഷണം സ്വിഗ്ഗി വഴി ഓർഡർ ചെയ്താല്ലോ. അതെ അത്തരമൊരു സംഭവത്തെ കുറിച്ചുള്ള കുറിപ്പും അതിന് സ്വിഗ്ഗി നല്‍കിയ മറുപടിയും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

ഒരു വിവാഹ നിശ്ചയ ചടങ്ങിന് പങ്കെടുത്തയാള്‍, പന്തലിന് താഴെയുള്ള മേശയില്‍ അടുക്കി വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരു സ്വിഗ്ഗി ഡെലിവറി ബോയിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് സുസ്മിത എന്ന എക്സ് ഉപയോക്താവ് ഇങ്ങനെ എഴുതി, 'വിവാഹ നിശ്ചയ ചടങ്ങിനായി അവർ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തു? ഭായ് ഞാൻ എല്ലാം കണ്ടു.' എന്ന് കുറിച്ചു. ഏതാണ്ട് രണ്ടേകാല്‍ ലക്ഷം പേരാണ് കുറിപ്പ് ഇതിനകം കണ്ടത്. നിരവധി പേര്‍ ആ കുറിപ്പിന് താഴെ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. 

കാരണക്കാരല്ല ഇരകള്‍; നമ്മള്‍ ഇനിയെങ്കിലും ഭൂവിനിയോഗ ആസൂത്രണം നടത്തേണ്ടതുണ്ട്

ദുരന്തമുഖത്ത് മുത്തശ്ശി കണ്ട ആനക്കണ്ണീരും മലയാളിയുടെ ശാസ്ത്രബോധവും

വെള്ളാര്‍മലയില്‍ ഇനിയും ഉയരുമോ ആ കളി ചിരികൾ, പ്രകൃതി പാഠങ്ങള്‍

അതിനിടെ മറുപടിയുമായി സ്വിഗ്ഗിയും എത്തി. 'ഞങ്ങളുടെ ക്രേസി ഡീലുകൾ ഈ ആളുകളേക്കാൾ നന്നായി മറ്റാരും ഉപയോഗിച്ചിട്ടില്ല. ഞങ്ങളിൽ നിന്നും വിവാഹ ഭക്ഷണം വാങ്ങുക.' എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് മറ്റൊരാള്‍ കൂടി കുറിപ്പെഴുതാനെത്തി. എച്ച് ഡി എഫ് സി ബാങ്കായിരുന്നു അത്. 'എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ സ്വിഗ്ഗിയില്‍ വിവാഹ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ 10% ക്യാഷ്ബാക്ക് ഉപയോഗിച്ച് ഞങ്ങൾ അധിക സന്തോഷം ചേർക്കും.' എന്നായിരുന്നു എച്ച്ഡിഎഫ്സിയുടെ കുറിപ്പ്. ഇതോടെ കുറിപ്പിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായമെഴുതാനെത്തിയത്. 'എല്ലാം ഒരു പരസ്യ കാലത്ത്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. 'ഞാൻ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. നിങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങളുടെ പണം, നിങ്ങളുടെ പാർട്ടി. നിങ്ങളുടെ മാർസി.'' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 

'ഇനി ഇതുപോലൊരു വീട് ആയുസ്സിൽ പണിയാൻ കഴിയില്ല'; ഉറ്റവരുടെ ഉയരുതേടിയെത്തുന്നവര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios